Popular News

Don’t miss this breaking popular update.

സംസ്ഥാനത്ത് നബിദിനത്തിനുള്ള പൊതുഅവധി 28 ലേക്ക് മാറ്റി . നിലവിൽപൊതു അവധി 27നായിരുന്നു.ഇത് 28ലേക്ക് മാറ്റി. പകരം 27ന് പ്രവൃത്തിദിനമായിരിക്കും.…
1 min read

ഇടവ പഞ്ചായത്ത് പബ്ലിക് ലൈബ്രറിയിൽ പുസ്തക നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു

ഇടവ പഞ്ചായത്ത് പബ്ലിക് ലൈബ്രറിയിൽ ഗ്രാമപഞ്ചായത്ത് ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പുസ്തകങ്ങൾ വാങ്ങുന്നു ഇതിലേക്കായി വായനക്കാരിൽ നിന്നും പുസ്തക നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു നിർദ്ദേശങ്ങൾ (25/ 9 /2023) സെപ്റ്റംബർ 25 നു മുൻപായി ലൈബ്രറിയൻ,ഇടവ പഞ്ചായത്ത് പബ്ലിക് ലൈബ്രറി ഇടവ പി ഓ 6 9 5 3 11 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അറിയിക്കണം

1 min read

എസ്. അനില്‍ രാധാകൃഷ്ണന്‍ മെമ്മോറിയല്‍ഫെല്ലോഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം:ഈ വര്‍ഷത്തെ എസ്. അനില്‍ രാധാകൃഷ്ണന്‍ മെമ്മോറിയല്‍ ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു.’ദ ഹിന്ദു’ ദിനപത്രത്തിന്റെ ബ്യൂറോചീഫായിരുന്ന, അന്തരിച്ച എസ്. അനില്‍ രാധാകൃഷ്ണന്റെ സ്മരണയ്ക്കായിഅദ്ദേഹത്തിന്റെ കുടുംബം കേസരി മെമ്മോറിയല്‍ ജേണലിസ്റ്റ് ട്രസ്റ്റുമായിസഹകരിച്ച് നല്കുന്നതാണ് 50,000 രൂപയുടെ ‘എസ്. അനില്‍ രാധാകൃഷ്ണന്‍മെമ്മോറിയല്‍ ഫെല്ലോഷിപ്പ്.’‘കേരളത്തിന്റെ റെയില്‍ വികസനം, ഇന്നലെ, ഇന്ന്, നാളെ’, ‘കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം’എന്നീ വിഷയങ്ങളിലാണ് 2021,2022 വര്‍ഷങ്ങളില്‍ ഫെല്ലോഷിപ്പ് നല്കിയത്.മാധ്യമരംഗത്ത് അനില്‍ രാധാകൃഷ്ണന്‍ കൈകാര്യംചെയ്തിരുന്ന അടിസ്ഥാന സൗകര്യവികസനം(റെയില്‍വേ,ടൂറിസം ഒഴികെ,), സംസ്ഥാന ധനകാര്യം, വ്യോമഗതാഗതം, ദുര്‍ബലവിഭാഗങ്ങളുടെ സാമൂഹിക ഉന്നമനംഎന്നീ മേഖലകളില്‍ […]

1 min read

ആശുപത്രിയില്‍ ഇതരസംസ്ഥാനക്കാരനായ യുവാവിന്റെ പരാക്രമം; രണ്ടു മണിക്കൂറോളം ഭീകരാന്തരീക്ഷം; ഒടുവിൽ പൊലീസെത്തി കീഴ്‌പ്പെടുത്തി

കൊച്ചി: ലഹരി ഉപയോഗിച്ച് ആശുപത്രിയില്‍ പരാക്രമം നടത്തിയ യുവാവ് പൊലീസ് പിടിയിലായി. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഇതരസംസ്ഥാനക്കാരനായ യുവാവ് ആണ് ആശുപത്രിയില്‍ അക്രമം നടത്തിയത്.  ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. യുവാവ് ഡോക്ടര്‍മാരെയും നഴ്‌സുമാരും അടക്കമുള്ള ആശുപത്രി ജീവനക്കാരെയും ആക്രമിക്കാനൊരുങ്ങി. തുടര്‍ന്ന് തൃപ്പൂണിത്തുറ പൊലീസ് എത്തിയാണ് യുവാവിനെ കീഴ്‌പ്പെടുത്തിയത്. കൊച്ചിയിലെ സ്വകാര്യ മാളിലെ ജീവനക്കാരനാണ് ഇയാളെന്നാണ് വിവരം.   മരടില്‍ ഒരാള്‍ റോഡില്‍ ചോരവാര്‍ന്ന കിടപ്പുണ്ടെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപ്പോള്‍ അയാള്‍ ബോധരഹിതനായിരുന്നു. […]

1 min read

ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി

കല്‍പ്പറ്റ: വയനാട് ഭര്‍ത്താവ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു. വെണ്ണിയോട് സ്വദേശി അനിഷയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുകേഷ് പൊലീസില്‍ കീഴടങ്ങി. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കൊലപാതകം. കൊലപാതക കാരണം വ്യക്തമല്ല. 2022ലാണ് ഇരുവരുടെയും വിവാഹം നടന്നത്. അനിഷയെ മുകേഷ് മര്‍ദ്ദിച്ചിരുന്നതായും പരാതിയുണ്ട്. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. മുകേഷ് ഇന്നലെ വീട്ടിലെത്തിയ ശേഷം അനീഷയെ മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. ഇതിന് പിന്നാലെ യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. കമ്പളക്കാട് പൊലീസാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.

1 min read

സർവീസിൽ ഇരിക്കെ മരണപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ മണികണ്ഠന്റെ കുടുംബത്തിന് കുടുംബ സഹായനിധി വിതരണം ചെയ്തു.

കുടുംബ സഹായനിധി വിതരണം ചെയ്തു സർവീസിൽ ഇരിക്കെ മരണപ്പെട്ട തിരുവനന്തപുരം റൂറൽ എസ് എസ് ബി ഡിറ്റാച്ച്മെന്റിലെ പോലീസ് ഉദ്യോഗസ്ഥൻ മണികണ്ഠന്റെ കുടുംബത്തിനായി തിരുവനന്തപുരം റൂറൽ ജില്ല കേരള പോലീസ് അസോസിയേഷനും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും സംയുക്തമായി സമാഹരിച്ച കുടുംബ സഹായനിധി ഇൻറലിജൻസ് മേധാവി മനോജ് എബ്രഹാം ഐ പി എസ് വിതരണം ചെയ്തു. കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ല പ്രസിഡൻറ് വിജു. റ്റി യുടെ അധ്യക്ഷതയിൽ തിരുവനന്തപുരം തേക്കുംമൂട് വക്കം മൗലവി […]

1 min read

അഡ്വ. കെ സുദർശനൻ ചരമവാർഷിക ദിനമായ ഇന്ന് വർക്കല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചന നടന്നു.

നാൽപ്പത് വർഷക്കാലം വർക്കലയുടെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറസാന്നിധ്യവും, ഡിസിസി വൈസ് പ്രസിഡൻ്റ്, വർക്കല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ്, വർക്കല മുനിസിപ്പൽ ചെയർമാൻ തുടങ്ങിയ പൊതുപ്രവർത്തക മേഖലകളിൽ പ്രവർത്തിച്ച വർക്കലയുടെ അഡ്വ. കെ സുദർശൻ വക്കീലിൻ്റെ ഏഴാം ചരമവാർഷിക ദിനമായ ഇന്ന് രാവിലെ 8ന് വർക്കല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിലും വസതിയിലും ഛായാ ചിത്രത്തിന് മുൻപിൽ വർക്കല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചന നടത്തി. ചടങ്ങിൽ വർക്കല കഹാർ Ex. എം. […]

1 min read

നബിദിനത്തോടനുബന്ധിച്ച് യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് ഔദ്യോഗിക പൊതു അവധി പ്രഖ്യാപിച്ചു.

നബിദിനത്തോടനുബന്ധിച്ച് യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് ഔദ്യോഗിക പൊതു അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് 2023 സെപ്റ്റംബര്‍ 29 വെള്ളിയാഴ്ച ശമ്പളത്തോടുകൂടിയ അവധി ലഭിക്കും. അതിനാല്‍ പൊതുമേഖലയിലേതിന് സമാനമായി സ്വകാര്യ മേഖല ജീവനക്കാര്‍ക്കും മൂന്ന് ദിവസത്തെ വാരാന്ത്യം ആസ്വദിക്കാം. അതേസമയം ഡിസംബര്‍ 2, 3 തീയതികളില്‍ ദേശീയ ദിന അവധികള്‍ വരുന്നതിനാല്‍ വര്‍ഷത്തിലെ അവസാനത്തെ നീണ്ട വാരാന്ത്യമായിരിക്കും അത്. 2023-ല്‍ താമസക്കാര്‍ ഒന്നിലധികം നീണ്ട വാരാന്ത്യങ്ങള്‍ ആസ്വദിച്ചു, ഇസ്ലാമിക അവധി ദിനമായ ഈദ് അല്‍ അദയുടെ ആറ് ദിവസത്തെ […]

1 min read

പ്രായം 24 നും 55നും ഇടയിലാണോ?; കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ ആകാം

കെഎസ്ആർടിസി സ്വിഫ്റ്റിൽ 600 ഡ്രൈവർ കം കണ്ടക്ടർ ഒഴിവിലേക്ക് 20 വരെ അപേക്ഷിക്കാം. www.kcmd.in കരാർ നിയമനം. നിലവിലെ കെഎസ്ആർടിസി ജീവനക്കാർക്കും അപേക്ഷിക്കാം.യോഗ്യത: പത്താം ക്ലാസ് ജയം. 30+ സീറ്റുള്ള യാത്രാവാഹനങ്ങളിൽ 5വർഷ ഡ്രൈവിങ് പരിചയം. ഹെവി ഡ്രൈവിങ് ലൈസൻസ്. തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടർവാഹന വകുപ്പിൽനിന്നു കണ്ടക്ടർ ലൈസൻസ് നേടണം. ഇംഗ്ലിഷും മലയാളവും എഴുതാനുംവായിക്കാനും അറിയണം.∙പ്രായം: 24–55. ∙ശമ്പളം: 8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ. അധിക മണിക്കൂറിനു 130 രൂപഡ്രൈവിങ് ടെസ്റ്റും ഇന്റർവ്യൂവുമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർ‘ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ, കെഎസ്ആർടിസി–സ്വിഫ്റ്റ്’ […]

1 min read

വർക്കല ടൗണിൽ വൈദ്യുതി വിതരണം സ്ഥിരമായി തടസ്സപ്പെടുന്നു എന്ന് പരാതി

വർക്കല മൈതാനത്തും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ ഒരു മാസക്കാലത്തിലേറെയായി വൈദ്യുതി വിതരണത്തിൽ രൂക്ഷമായ തടസ്സം അറിയിപ്പോടുകൂടിയും അല്ലാതെയും നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇത് വർക്കല നഗരത്തിലെ വ്യാപാര സമൂഹത്തിന് വളരെയേറെ പ്രയാസങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. പല സ്ഥാപനങ്ങളും പ്രവർത്തനം നിർത്തിവയ്ക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ടൗൺ പ്രസിഡന്റ്‌ കെ രാജേന്ദ്രൻ നായർ പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വർക്കല ഭരണ സമിതി ശക്തമായ പ്രതിഷേധം അറിയിക്കുകയും.ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം അടിയന്തരമായി […]

1 min read

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയതി പ്രഖ്യാപിച്ചു; വിവരങ്ങളറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ 2024 മാർച്ച് നാല് മുതൽ 25വരെ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മൂല്യനിർണയ ക്യാമ്പ് ഏപ്രിൽ മൂൻ മുതൽ ഏപ്രിൽ 17വരെ നടക്കും. എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 19 മുതൽ 23വരെ നടക്കും. ഹയർസെക്കൻഡറി പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ 2024 മാർച്ച് ഒന്നുമുതൽ 26വരെയും നടത്തും. പരീക്ഷാ വിജ്ഞാപനം ഒക്ടോബറിൽ പുറപ്പെടുവിക്കും. കോഴിക്കോട് ജില്ലയിൽ […]

error: Content is protected !!