1 min read

‘പ്രതിപക്ഷം ഭരണപക്ഷത്തെ വിരട്ടാൻ വരേണ്ട, നമ്മൾ ആരും ഓട് പൊളിച്ച് വന്നവരല്ല’: മന്ത്രി വി ശിവൻകുട്ടി

പ്രതിപക്ഷം ഭരണപക്ഷത്തെ വിരട്ടാൻ വരേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. നമ്മൾ ആരും ഓട് പൊളിച്ച് വന്നവരല്ല എന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. വിരട്ടൽ വേണ്ടെന്ന് റോജി ജോൺ എംഎൽഎയോടണ് മന്ത്രി ശിവൻകുട്ടി ശിവൻകുട്ടി പറഞ്ഞത്.

നിങ്ങളുടെ നാളുകൾ എണ്ണപ്പെട്ടു എന്നാണ് പ്രതിപക്ഷം ഉയർത്തുന്ന മുദ്രാവാക്യം. ആരുടെ നാളുകളാണ് എണ്ണപ്പെട്ടത് എന്നും മന്ത്രി വി ശിവൻകുട്ടി ചോദിച്ചു. പ്രതിപക്ഷം സ്പീക്കറെ വെല്ലുവിളിക്കുന്നു, മന്ത്രിമാരെ വെല്ലുവിളിക്കുന്നു, അസഭ്യം പറയുന്നു എന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!