ആർ.എ.ടി.എഫ് സർക്കാറിന് അവകാശപത്രിക സമർപ്പിച്ചു
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റിട്ടയേർഡ് അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ (ആർ.എ.ടി.എഫ്) സംസ്ഥാന കമ്മിറ്റി സംസ്ഥാന സർക്കാറിന് അവകാശപത്രിക സമർപ്പിച്ചു. ഭാഷാ പഠനം സംബന്ധിച്ച വിഷയങ്ങൾ,സർവ്വീസിൽ നിന്ന് വിരമിച്ച അധ്യാപകരുടെയും ജീവനക്കാരുടെയും പ്രശ്നങ്ങൾ,ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ വിവിധ ആവശ്യങ്ങൾ അടങ്ങിയ അടിയന്തിരമായും പരിഹാരം കാണേണ്ട പന്ത്രണ്ട് ഇന അവകാശപത്രികയാണ് മുഖ്യമന്ത്രി വി.ഡി സതീശന് സമർപ്പിച്ചത്.

അതാത് വകുപ്പുകളുമായി ബസപ്പെട്ട പ്രശ്‌നങ്ങൾക്ക് പരിഹാരം തേടി വ്യവസായ ഐ. ടി വകുപ്പുമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ആഭ്യന്തര വകുപ്പുമന്ത്രി രമേശ് ചെന്നിത്തല, പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി അഡ്വ: എൻ.ശംസുദ്ധീൻ, ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി റോജി എം ജോൺ, ആരോഗ്യ വകുപ്പുമന്ത്രി കെ. മുരളീധരൻ,സാംസ്കാരിക വകുപ്പുമന്ത്രി പി സി . വിഷ്ണുനാഥ് എന്നീ മന്ത്രിമാർക്കും നിവേദനം സമർപ്പിച്ചു.സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും
ശമ്പള പരിഷ്കരണംകാലോചിത വർദ്ധനവ് വരുത്തി നടപ്പാക്കുക, ഭാഷാപഠനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുക,പി.എം.ശ്രീ പദ്ധതി പുന :പരിശോധിക്കുക,മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക, അറബിക് സർവ്വകലാശാല സ്ഥാപിക്കുക, യൂണിവേഴ്‌സിറ്റികളിലെ ഡിസ്റ്റൻസ് എഡുക്കേഷൻ സംവിധാനം പുന:സ്ഥാപിക്കുക, ഇരു പെരുന്നാളുകൾക്കും മൂന്നു ദിവസം വീതം അവധി അനുവദിക്കുക, അറബിക് സ്പെഷൽ ഓഫീസർ മേധാവിയായി ലാംഗ്വേജ് ഡയറക്ടറേറ്റ് രൂപീകരിക്കുക, പിന്നാക്ക പ്രദേശങ്ങളിൽ ഉപരിപഠന സൗകര്യം വർദ്ധിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് അവകാശപത്രികയിൽ ഉൾക്കൊള്ളിച്ചത്

ആർ.എ.ടി.എഫ് സംസ്ഥാന പ്രസിഡണ്ട് എം. സലാഹുദീൻ മദനി, ജനറൽ സെക്രട്ടറി സി.എച്ച്. ഹംസ മാസ്റ്റർ, ട്രഷർ എൻ. എ .സലീം ഫാറൂഖി, കോഡിനേറ്റർ കെ. മോയിൻകുട്ടി മാസ്റ്റർ , സെക്രട്ടറി മാരായ വി.പി. അബ്ദുൽ അസീസ് മാസ്റ്റർ, ടി. എ. സലാം മാസ്റ്റർ എന്നിവരാണ് അവകാശപത്രിക സമർപ്പിച്ചത്

