കൊട്ടാരക്കര ടിപ്പർ ലോറി അപകടം : മൂന്ന് പേർ മരിച്ചു

തിരുവനന്തപുരം : കൊട്ടാരക്കരയിൽ ബസ്റ്റോപ്പിലേക്ക് ടിപ്പർ ലോറി ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ മൂന്ന് മരണം. മുന്ന് പേരെയും മരിച്ച നിലയിലാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയി ലെത്തിച്ചതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
അഞ്ചുപേർക്കാണ് പരിക്ക്. ഇതിൽ മൂന്നു പേരുടെ പരിക്ക് ഗുരുതരമാണ്.
പാർത്ഥിപൻ (15), ഹരിലാൽ (54), അജയകുമാർ (50) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ റിഷബ് (15), കൗഷിക് (15), നിസാം (40) എന്നിവരെ കൊല്ലം മെഡിസിറ്റി യിലേക്ക് മാറ്റി.
നവനീത് കൃഷ്‌ണൻ (13), ജിബി.മോൾ (15) എന്നിവർക്ക് നിസാര പരി ക്കുകളാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

സ്വകാര്യ ആശുപത്രികളിൽ ചികിത്സയി ലുള്ളവർക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യം – ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ നിർദ്ദേശം നൽകി.
അടിയന്തര സാഹചര്യത്തെ നേരിടാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രത്യേക സംഘത്തെ തയ്യാറാക്കിയിട്ടുണ്ട്. ജനറൽ സർജറി, ന്യൂറോ സർജറി, ഓർ ത്തോ, തൊറാസിക് സർജറി,ഡെൻ്റൽ തുടങ്ങിയ വിവിധ വകുപ്പുകൾ ഉൾപ്പെടുന്നതാണ് പ്രത്യേക സംഘം. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. പരിക്കേറ്റവർ ചികിത്സയിലുള്ള സ്വകാര്യ ആശുപത്രികളുമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.

