മെയ് 30 വരെയുള്ള പിആര്‍എസുകള്‍ക്ക്തുക നല്‍കാന്‍ നടപടി: മന്ത്രി അനൂപ് ജേക്കബ്
1 min read

മെയ് 30 വരെയുള്ള പിആര്‍എസുകള്‍ക്ക്
തുക നല്‍കാന്‍ നടപടി: മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ മെയ് 30 വരെ പരിശോധന പൂര്‍ത്തീകരിച്ച പിആര്‍എസുകള്‍ക്ക് എസ്ബിഐ/കാനറ ബാങ്കുകള്‍ വഴി തുക നല്‍കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നു ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് നിയമസഭയില്‍ അറിയിച്ചു.

ഇക്കാര്യം ജില്ലാ കൃഷി ഓഫീസര്‍ മുഖേന കൃഷിഭവനുകള്‍ വഴി കര്‍ഷകരെ അറിയിച്ചിട്ടുണ്ട്. നടപടികള്‍ വേഗത്തിലാക്കി തുക എത്രയും വേഗം വിതരണം ചെയ്യുമെന്നും സുമേഷ് അച്യുതനെ്‌റ സബ്മിഷനു മറുപടിയായി മന്ത്രി പറഞ്ഞു. ജില്ലയിലെ പിആര്‍എസ് വായ്പാ പ്രതിസന്ധി പരിഹരിക്കാനാണു പദ്ധതിയില്‍ നിന്നും സഹകരണ ബാങ്കുകളെ ഒഴിവാക്കി, എസ്ബിഐ/കാനറ ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ വായ്പ നല്‍കാനും തീരുമാനിച്ചത്. നിലവിലുള്ള വായ്പ പരിധി 1100 കോടി രൂപയില്‍ നിന്നും 1600 കോടി രൂപയാക്കുകയും ചെയ്തതോടെ വായ്പ വൈകുന്ന പ്രതിസന്ധി ഒഴിവായി.

പാലക്കാട് ജില്ലയില്‍ മില്ലുകള്‍ വെള്ളനിറത്തിലുള്ള നെല്ല് സ്വീകരിക്കുന്നതില്‍ വിമുഖത കാണിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം ഇനങ്ങള്‍ക്ക് കിഴിവ് കണക്കാക്കണമെന്ന് മില്ലുകാര്‍ കര്‍ഷകരോട് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. രണ്ടാം വിള മുതല്‍ വെള്ള, ചുവന്ന ഇനങ്ങള്‍ കൃഷി ചെയ്ത പാടങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തി രണ്ടിനം പാടങ്ങളില്‍ നിന്നും തുല്യതോതില്‍ നെല്ല് സംഭരിക്കുന്നത്, മില്ല് അലോട്ട്‌മെന്റ് പോര്‍ട്ടല്‍ മുഖേന കാര്യക്ഷമമായി നടന്നുവരുന്നു. നെല്ല് സംഭരിക്കാതെ പിന്മാറുന്ന മില്ലുകളില്‍ നിന്നും പിഴ ഈടാക്കും. നടപ്പുസീസണില്‍ ജില്ലയില്‍ നെല്ലുസംഭരണം സുഗമമായി നടന്നുവരികയാണെന്നും മന്ത്രി മറുപടി നല്‍കി.





പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം:
ആദ്യത്തെ മറുപടി നല്‍കി മന്ത്രി അനൂപ് ജേക്കബ്


തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ ആദ്യ ചോദ്യങ്ങള്‍ക്ക് ആദ്യത്തെ മറുപടി നല്‍കിയത് ഭക്ഷ്യ-സിവില്‍ സപ്‌ളൈസ് മന്ത്രി അനൂപ് ജേക്കബ്്. ആലപ്പുഴ എം.എല്‍.എ. എഡി. തോമസിനാണു ആദ്യത്തെ ചോദ്യം ചോദിക്കാന്‍ അവസരം ലഭിച്ചത്. അങ്ങനെ ഇരുവരും നിയമസഭാ നടപടികളുടെ ചരിത്രത്തില്‍ ഇടംപിടിച്ചു. ഒമ്പതു മണിക്കു സഭ ആരംഭിച്ചപ്പോള്‍, നെല്ലുസംഭരണവുമായി ബന്ധപ്പെട്ടു നക്ഷത്ര ചിഹ്‌നമിട്ട ചോദ്യങ്ങളായിരുന്നു ആദ്യം ഉന്നയിക്കപ്പെട്ടത്. എ.ഡി. തോമസിനു പുറമേ, ഉമ തോമസ്, എം.ജെ. സെബാസ്റ്റിയന്‍, പഴകുളം മധു എന്നിവരും സമാനസ്വഭാവമുള്ള ചോദ്യങ്ങള്‍ ചോദിച്ചു.

കേരള നിയമസഭയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച അംഗം എന്ന റെക്കോര്‍ഡ് മന്ത്രി അനൂപ് ജേക്കബിന്‍െ്‌റ പിതാവും മുന്‍ മന്ത്രിയുമായ ടി.എം. ജേക്കബിനാണ്. നിയമസഭയിലെ ചോദ്യോത്തരവേള ഫലപ്രദമായി ഉപയോഗിച്ച അംഗങ്ങളില്‍ ഒരാളാണ് അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!