വർക്കല സ്വദേശി ഉൾപ്പെടെ നെടുമങ്ങാട് യുവാക്കൾ തൂങ്ങിമരിച്ചനിലയിൽ
വർക്കല സ്വദേശി ഉൾപ്പെടെ നെടുമങ്ങാട് യുവാക്കൾ തൂങ്ങിമരിച്ചനിലയിൽ

നെടുമങ്ങാട് നഗരസഭ കുശർക്കോട് വാർഡിലെ പാളയത്തിൻമുകൾ മൈലാടുംപാറയ്ക് സമീപം രണ്ട് യുവാക്കളെ സമീപത്തുള്ള രണ്ട് മരങ്ങളിലായി കെട്ടി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾക്ക് ബന്തവസ്സ് ഏർപ്പെടുത്തി. മണക്കോട് വാർഡിലെ കാവിയോട്ടുംമുകൾ സ്വദേശിയായ വിജീഷ് (26) സുഹൃത്ത് വർക്കല സ്വദേശി ശ്യാം (26) എന്നിവരുടെ മൃതദേഹങ്ങളാണ് കെട്ടി തൂങ്ങിമരിച്ചനിലയിൽ കണ്ടത്.

മൃതദേഹത്തിന് സമീപം മദ്യകുപ്പി, ഫോൺ, ബ്ലയിഡ് തുടങ്ങിയവയുണ്ട്. പ്രദേശത്ത് ആൾ താമസ്സമില്ല. പ്ലാസ്റ്റിക് ചരടിൽ തൂങ്ങിയ നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ. ഇവർ മറ്റ് ചിലരോടൊത്ത് മദ്യപിച്ച ശേഷം കാണാതാവുകയായിരുന്നെന്ന് പറയുന്നു.

സുഹൃത്തുക്കൾക്ക് ഇവർ ഷെയർ ചെയ്തിരുന്ന ലൊക്കേഷൻ പ്രകാരം അന്വേഷിച്ചെത്തിയവർ വർക്കല സ്വദേശിയുടെ മൃതദേഹം കണ്ട് പേടിച്ച് തിരികെ പോന്നു. തുടർന്ന് മറ്റ് ചിലരെത്തിയപ്പോഴാണ് രാത്രി 9 മണിയോടെ കാവിയോട്ടും മുകൾ സ്വദേശിയുടെ മൃതദേഹം കണ്ടത്. മറ്റ് വിവരങ്ങൾ അറിവായിട്ടില്ല


