1 min read

കല്ലമ്പലത്ത് കെഎസ്ആർടിസി ബസ് കണ്ടൈനറിന് പിന്നിലിടിച്ച് 10 പേർക്ക് പരിക്ക്

കല്ലമ്പലം കടമ്പാട്ടുകോണത്ത് കെഎസ്ആർടിസി ബസ് കണ്ടൈനറിന് പിന്നിലിടിച്ച് 10 പേർക്ക് പരിക്ക്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കണ്ടെയ്നർ ലോറിക്ക് പിന്നിലാണ് അതേ ദിശയിൽ വന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് തെന്നിമാറി പുറകിലിടിച്ചത്. ബസ്സിൽ ഉണ്ടായിരുന്ന പത്തോളം പേർക്ക് പരിക്കേറ്റു.ഇവരെ പാരിപ്പള്ളി ഇഎസ്ഐ മെഡിക്കൽ കോളജിലേക്ക് മാറ്റി.

1 min read

VVRA വർക്കല വെഹിക്കിൾ റെന്റൽ അസോസിയേഷൻ അടിയന്തര യോഗം ചേർന്നു.

വർക്കല: VVRA (Varkala Vehicle Rental Association) യുടെ അടിയന്തര യോഗം വർക്കല വ്യാപാരി വ്യവസായ സമിതി ഓഫീസിൽ ചേർന്നു. യോഗത്തിൽ അസോസിയേഷൻ അംഗങ്ങളുടെ സ്ഥാപനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും, നിയമാനുസൃതമായി ലൈസൻസോടുകൂടി പ്രവർത്തിക്കുന്ന വാഹന വാടക സ്ഥാപനങ്ങൾക്കെതിരെ അനധികൃതമായി പ്രവർത്തിക്കുന്ന ചിലരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന ഭീഷണികളും ഗുണ്ടായിസ പ്രവർത്തനങ്ങളും ശക്തമായി ചർച്ച ചെയ്തു. അസോസിയേഷനിലെ ഒരു അംഗത്തിന്റെ സ്ഥാപനത്തിന് നേരെ സമീപകാലത്ത് ഉണ്ടായ ഗുണ്ടായിസ നടപടികളും ഭീഷണിപ്പെടുത്തലുകളും യോഗം ശക്തമായി അപലപിച്ചു. നിയമപരമായി പ്രവർത്തിക്കുന്ന […]

1 min read

മികച്ച ജീവകാരുണ്യ പ്രവർത്തനത്തിനുള്ള ഇന്ത്യൻ റെഡ്ക്രോസ്സ് അവാർഡ്  സന്നദ്ധ സംഘടനയായ കേരളീയത്തിന്

തിരുവനന്തപുരം: കഴിഞ്ഞ വർഷം മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയ സംഘടനയ്ക്കു ഇന്ത്യൻ റെഡ്ക്രോസ്സ് സൊസൈറ്റി നൽകുന്ന ” Jean Henry Dunant” അവാർഡ് സന്നദ്ധ സംഘടനയായ കേരളീയത്തിന് ലഭിച്ചു. ഇന്ത്യൻ റെഡ്ക്രോസ്സ് സൊസൈറ്റി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആണ് അവാർഡ് ഏർപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷം മത്സ്യതൊഴിലാളി മേഖലയിലെ കുട്ടികൾക്ക് , ഓട്ടിസം ബാധിച്ച കുട്ടികൾക്കും പഠനോപകരണങ്ങൾ നൽകുകയും, സംസ്ഥാനത്തെ എച്ച്. ഐ. വി ബാധിതരായ കുട്ടികൾക്ക് പ്രതിമാസം 1500/- രൂപ വീതം നൽകുന്ന സാന്ത്വനം, ആശുപത്രികൾക്കും, […]

1 min read

ശ്രീപത്മനാഭ കലാക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ “അനന്തനൃത്തം 2026” നാഷണൽ ക്ലാസിക്കൽ ഫെസ്റ്റിവൽ 9 ന്

അനന്തനൃത്തം 2026 ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റ് 9ന് തിരുവനന്തപുരം : ശ്രീപത്മനാഭ കലാക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 09/05/2026 ശനിയാഴ്ച അനന്തനൃത്തം 2026 എന്ന പേരിൽ നാഷണൽ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. തിരുവനന്തപുരം കോവളം വെള്ളാറുള്ള കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ വച്ച് സംഘടിപ്പിക്കുന്ന അനന്ത നൃത്തം 2026, കലാരംഗത്ത് നിലനിൽക്കുന്ന മത്സര മനോഭാവത്തെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയല്ല മറിച്ച് കഴിവുള്ള യഥാർത്ഥ കലാ കാരന്മാർക്ക് […]

1 min read

വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ജാർഖണ്ഡ് സ്വദേശി മുങ്ങി മരിച്ചു. മരിച്ചത് ഹോട്ടൽ ജീവനക്കാരനായ യുവാവ്

വർക്കലയിൽ ക്ഷേത്രക്കുളത്തിൽ മുങ്ങി മരണം; മരിച്ചത് ഹോട്ടൽ ജീവനക്കാരനായ യുവാവ്വർക്കല: വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ജാർഖണ്ഡ് സ്വദേശി സുനിൽ മേത്തോ ആണ് മരണപ്പെട്ടത്. ആലംകോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഹോട്ടലിലെ ജീവനക്കാരനാണ് ഇദ്ദേഹം. ഇന്ന് അവധി ദിവസമായതിനാൽ സുഹൃത്തുക്കളോടൊപ്പം വർക്കല ബീച്ച് സന്ദർശിക്കാനെത്തിയതായിരുന്നു സുനിൽ. ഇതിനിടെ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. കുളിക്കുന്നതിനിടെ സുനിൽ പെട്ടെന്ന് മുങ്ങിത്താഴുകയായിരുന്നു. വർക്കല പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് വർക്കല അഗ്നിരക്ഷാ നിലയത്തിൽ നിന്നുള്ള സംഘം സ്ഥലത്തെത്തിയാണ് […]

1 min read

തിരുവനന്തപുരം ജില്ലയിൽ  വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എൽ ഡി എഫ് 5 സീറ്റുകളും യു ഡി എഫ് 7 സീറ്റുകളും നേടി. എൻ ഡി എ രണ്ട് സീറ്റ് പിടിച്ചു. വിശദമായ വാർത്ത

തിരുവനന്തപുരത്ത് ഇഞ്ചോടിഞ്ച് പോരാട്ടം തിരുവനന്തപുരം ജില്ലയിൽ ഓരോ നിയോജക മണ്ഡലങ്ങളിലും വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എൽ ഡി എഫ് 5 സീറ്റുകളും യു ഡി എഫ് 7 സീറ്റുകളും നേടി. എൻ ഡി എ രണ്ട് സീറ്റ് പിടിച്ചു. വർക്കലവി.ജോയ് ( എൽ ഡി എഫ് ) 2050 ഭൂരിപക്ഷത്തിന് വിജയിച്ചു. വർക്കല കഹാർ ( യു ഡി എഫ്) ആണ് രണ്ടാം സ്ഥാനത്ത്. എൽ.ഡി.എഫ്- 55,365യു. ഡി.എഫ്- 53,315 ആറ്റിങ്ങൽ ഒ.എസ് അംബിക ( എൽഡിഎഫ്) 13, […]

1 min read

ഭാരതീയം ട്രസ്റ്റ്  ‘കാരുണ്യ സ്പർശം’പ്രതിമാസ പരിപാടി കരമന ജയൻ ഉദ്ഘാടനം ചെയ്തു

ഭാരതീയം ട്രസ്റ്റ് എല്ലാ മാസവും നടത്തിവരാറുള്ള ‘കാരുണ്യ സ്പർശം’ പരിപാടി 2026ഏപ്രിൽ 27 ന് ട്രസ്റ്റ് ചെയർമാൻ കരമന ജയൻ ഉദ്ഘാടനം ചെയ്തു. പ്രമുഖ കാർഡിയോളജിസ്റ് ഡോ.രാജേഷ് നായർ മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയിൽ റെഡ്ക്രോസ്സ് മുൻ ജില്ലാ സെക്രട്ടറി ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പെൻഷൻ, ചികിത്സസഹായം, സൗജന്യ ഡയാലിസിസ് കാർഡ് എന്നിവ വിതരണം ചെയ്തു. വലിയശാല വാർഡ്കൗൺസിലർ സൂര്യ വി എസ്, ട്രസ്റ്റ് ജനറൽ സെക്രട്ടറി ബിജു പുന്നൂസ്, ട്രസ്റ്റ് അംഗങ്ങളായകെ വിഷ്ണു, ഐശ്വര്യ എസ് എന്നിവർ […]

1 min read

ബാറിൽ നിന്ന് തുടങ്ങിയ തർക്കം ; തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു

തിരുവനന്തപുരം കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. കാട്ടാക്കട എള്ളുവിള സ്വദേശി രാഹുൽ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ കാട്ടാക്കാട കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപത്തായിരുന്നു സംഭവം. രാഹുലും മറ്റൊരാളും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇരുവരും മദ്യലഹരിയിലായിരുന്നു. ബാറിൽ വെച്ചും ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. താക്കോൽ കൊണ്ട് ഒപ്പമുണ്ടായിരുന്നയാൾ രാഹുലിൻ്റെ വാരിയെല്ലിന് സമീപത്തായി കുത്തുകയായിരുന്നു. തുടർന്ന് രാഹുലിനെ കാട്ടാക്കട മമൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുത്തിയ ആളെ […]

1 min read

തിരുവനന്തപുരം ജില്ലയില്‍ 77.03 % പോളിംഗ്; 1960166 പേര്‍ വോട്ട് രേഖപ്പെടുത്തി

നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ 77.03 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 1960166 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ജില്ലയിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2544574 ആണ്. ജില്ലയിലാകെയുള്ള 1213858 പുരുഷ വോട്ടര്‍മാരില്‍ 918082 പേരും 1330664 സ്ത്രീ വോട്ടര്‍മാരില്‍ പേരും 1042061 പേരും52 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരില്‍ 23 പേരും വോട്ട് രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ വോട്ടുകൾ രേഖപ്പെടുത്തിയത് കാട്ടാക്കട മണ്ഡലത്തിലാണ്. 80.72 ശതമാനം. തൊട്ടുപിന്നിൽ 80.62 % പോളിംഗ് രേഖപ്പെടുത്തിയ നേമം മണ്ഡലമാണ്. ഇവിടെ 138000 പേർ വോട്ട് […]

1 min read

തിരുവനന്തപുരം ജില്ലയിലെ പോളിംഗ് ശതമാനം രാത്രി 8 മണി വരെ 76.98%

തിരുവനന്തപുരം ജില്ലയിലെ പോളിംഗ് ശതമാനം 8 മണി വരെ 76.98% വർക്കല – 73.96ആറ്റിങ്ങൽ -73.74ചിറയിൻകീഴ് – 74.13നെടുമങ്ങാട് -78.2വാമനപുരം -77.46കഴക്കൂട്ടം -78.67വട്ടിയൂർക്കാവ് -76.9തിരുവനന്തപുരം -74.66നേമം -80.62അരുവിക്കര -78.99പാറശ്ശാല -77.59കാട്ടാക്കട -80.72കോവളം -75.38നെയ്യാറ്റിൻകര -77.52

error: Content is protected !!