1 min read

തിരുവനന്തപുരം ജില്ലയിലെ പോളിംഗ് ശതമാനം ഉച്ചക്ക് ശേഷം 3.30 വരെ 61.38%

വർക്കല – 57.48ആറ്റിങ്ങൽ -57.98ചിറയിൻകീഴ് -57.58നെടുമങ്ങാട് -63.55വാമനപുരം -63.39കഴക്കൂട്ടം -64.83വട്ടിയൂർക്കാവ് -63.45തിരുവനന്തപുരം -60.21നേമം -65.17അരുവിക്കര -63.49പാറശ്ശാല -61.06കാട്ടാക്കട -63.71കോവളം -58.47നെയ്യാറ്റിൻകര -60.20

1 min read

തിരുവനന്തപുരം ജില്ലയിലെ പോളിംഗ് ശതമാനം ഉച്ചക്ക് 1.30 വരെ 49.32%.

വർക്കല -45.15ആറ്റിങ്ങൽ -45.71ചിറയിൻകീഴ് -44.45നെടുമങ്ങാട് -51.64വാമനപുരം -50.91കഴക്കൂട്ടം -52.5വട്ടിയൂർക്കാവ് -52.01തിരുവനന്തപുരം -48.58നേമം -51.49അരുവിക്കര -51.37 പാറശ്ശാല -49.3കാട്ടാക്കട -51.56 കോവളം -46.65നെയ്യാറ്റിൻകര -48.41

1 min read

നമ്മളെ ആര് ഭരിക്കണം ആര് നയിക്കണം എന്ന് തീരുമാനിക്കുന്നതിനുള്ള അവസരം – സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

വെഞ്ഞാറമ്മൂട് : ജനാധിപത്യ സംവിധാനത്തില്‍ നമ്മളെ ആര് ഭരിക്കണം ആര് നയിക്കണം എന്ന് തീരുമാനിക്കുന്നതിനുള്ള അവസരമാണ് ഇലക്ഷന്‍. വോട്ട് ചെയ്യുക എന്നത് പൗരന്റെ കടമയും ഉത്തരവാദിത്തവുമാണ്. രാജ്യത്തിന്റെ ഭാഗധേയത്തില്‍ നമ്മുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. ഇന്ന് രാവിലെ എട്ട് മണിക്ക് കോലിയക്കോട് ഗവ.യു.പി.എസ്. സ്കൂളിലെ 81-ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയശേഷം സംസാരിക്കുകയായിരുന്നു സ്വാമി. നാടിന്റെ വികസനം ജനങ്ങളുടെ ക്ഷേമം ഇതിനെ എല്ലാത്തിനെയും മുൻനിർത്തി നമ്മുടെ വിലയേറിയ […]

1 min read

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിലെ ആകെ വോട്ടർമാർ: കൂടുതൽ വിവരങ്ങൾ

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് ആരംഭിച്ചു. പുരുഷൻ 1213858സ്ത്രീ 1330664ട്രാൻസ്ജൻഡർ 52ആകെ 2544574 വർക്കല–പുരുഷൻ 86192സ്ത്രീ 97085ട്രാൻസ് 3ആകെ183280 ആറ്റിങ്ങൽ –പു 91741സ്ത്രീ 106201ട്രാൻസ് 3ആകെ 197945ചിറയിൻകീഴ് –പു 90651സ്ത്രീ 104637ട്രാൻസ് 8ആകെ 195296 നെടുമങ്ങാട് –പു 94214സ്ത്രീ 103827ട്രാൻസ്1ആകെ 198042വാമനപുരം –പു 88274സ്ത്രീ 99552ട്രാൻസ് 2ആകെ 187828കഴക്കൂട്ടം –പു 78687സ്ത്രീ 85874ട്രാൻസ് 0ആകെ 164561വട്ടിയൂർക്കാവ് –പു 78573സ്ത്രീ 86696ട്രാൻസ് 3ആകെ 165272 തിരുവനന്തപുരം –പു 76234സ്ത്രീ 82297ട്രാൻസ് 14ആകെ 158545നേമം –പു 82666സ്ത്രീ 88504ട്രാൻസ് 8ആകെ 171178 […]

1 min read

തിരഞ്ഞെടുപ്പ് നിരീക്ഷണം ശക്തം; ജില്ലാ വെബ്കാസ്റ്റിംഗ് കൺട്രോൾ റൂം ഉദ്ഘാടനം ചെയ്തു

3173 പോളിംഗ് ബൂത്തുകളിലും അത്യാധുനിക ക്യാമറകൾ സ്ഥാപിച്ചു നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കുന്നതിനായി ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം നിലവിൽ വന്നു. ഇതിന്റെ ഭാഗമായി സജ്ജീകരിച്ച ജില്ലാതല വെബ്കാസ്റ്റിംഗ് കൺട്രോൾ റൂമിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ അനു കുമാരി നിർവഹിച്ചു. ജില്ലയിൽ സ്വതന്ത്രവും നീതിപൂർവ്വകവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുകയാണ് വെബ്കാസ്റ്റിംഗിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി അതിവേഗ ഇന്റർനെറ്റ് സൗകര്യത്തോടെയാണ് ക്യാമറകൾ ബന്ധിപ്പിച്ചിരിക്കുന്നത്. കളക്ടറേറ്റ് മൂന്നാം നിലയിലുള്ള കോൺഫറൻസ് ഹാളിലാണ് വെബ്കാസ്റ്റിം​ഗ് […]

1 min read

തിരുവനന്തപുരം നഗരത്തിൽ വർണ്ണാഭമായി തിര‍ഞ്ഞെടുപ്പ് ഘോഷയാത്ര

ജില്ലയിൽ വർണ്ണാഭമായി തിര‍ഞ്ഞെടുപ്പ് ഘോഷയാത്ര പുലിക്കളിലും മേളവുമായി ന​ഗരത്തിൽ സംഘടിപ്പിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഘോഷയാത്ര വർണ്ണാഭമായി. തിരഞ്ഞെടുപ്പ് പ്രചരണാർത്ഥമാണ് ന​ഗരത്തിൽ പൊലിമയോടെ വിളംബര ഘോഷയാത്ര നടത്തിയത്. കേരളത്തിന്റെ തനത് കലാരൂപങ്ങളായ കഥകളി, മാർഗംകളി എന്നിവയും വർണ്ണക്കാവടികളും ഘോഷയാത്രയെ വേറിട്ടതാക്കി. ജില്ലാ സ്വീപിന്റെ നേതൃത്വത്തിൽ വടംവലിയും സംഘടിപ്പിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. ഇലക്ഷൻ വിഭാഗം ഉദ്യോഗസ്ഥർ, ജില്ലാ സ്വീപ്‌ ടീം തുടങ്ങിയവർ പങ്കെടുത്തു. കേരള യൂണിവേഴ്സിറ്റി മുതൽ കനകകുന്ന് […]

1 min read

തിരുവനന്തപുരം ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലെ പോളിംഗ് ബൂത്തുകളിലേയ്ക്കുള്ള പോളിംഗ് സാമഗ്രികൾ വിതരണം ചെയ്തു.

പോളിംഗ് സാമഗ്രികൾ വിതരണം ചെയ്തു ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലെ പോളിംഗ് ബൂത്തുകളിലേയ്ക്കുള്ള പോളിംഗ് സാമഗ്രികൾ വിതരണം ചെയ്തു. അതത് നിയോജക മണ്ഡലങ്ങളിൽ സജ്ജീകരിച്ച വിതരണ കേന്ദ്രങ്ങളിലാണ് സാമഗ്രികളുടെ വിതരണം നടന്നത്. പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ, രണ്ട് പോളിംഗ് ഓഫീസർമാർ എന്നിവരടങ്ങിയ സംഘമാണ് വിതരണ കേന്ദ്രങ്ങളിൽ എത്തി പോളിംഗ് സാമഗ്രികൾ ഏറ്റുവാങ്ങിയത്. തുടർന്ന് റൂട്ട് ഓഫീസറുടെ സഹായത്തോടെ അവരവർക്ക് നിയോഗിക്കപ്പെട്ട പോളിംഗ് ബൂത്തുകളിൽ സാമഗ്രികൾ എത്തിച്ചു. വട്ടിയൂർക്കാവ്- 209, ആറ്റിങ്ങൽ- 213, അരുവിക്കര- 237, […]

1 min read

ഹോം വോട്ടിംഗിൽ മികച്ച പോളിംഗ്; പോൾ ചെയ്തത് 96 ശതമാനം വോട്ടുകൾ

ജില്ലയിൽ ഹോം വോട്ടിംഗിൽ മികച്ച പങ്കാളിത്തം. ആകെ വോട്ടുകളിൽ 96 ശതമാനം വോട്ടുകളും പോൾ ചെയ്യാനായി. ജില്ലയിൽ 85ന് വയസ്സിന് മുകളിലുള്ള 14,672മുതിർന്ന പൗരന്മാർക്കും 6774 ഭിന്നശേഷിക്കാർക്കുമാണ് ഹോം വോട്ടിംഗ് സൗകര്യമൊരുക്കിയത്. മുതിർന്ന പൗരൻമാരിൽ 14084 പേരും ഭിന്നശേഷിക്കാരായ 6546 പേരും തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു. പതിനാലു മണ്ഡലങ്ങളിലുമായി മുതിർന്ന പൗരൻമാരുടെ വോട്ടിംഗ് ശതമാനം 95.99 ശതമാനവും ഭിന്നശേഷി വോട്ടർമാരുടേത് 96.63 ശതമാനവുമാണ്. മാർച്ച് 30 മുതൽ ഏപ്രിൽ നാലുവരെ നടന്ന ഹോം വോട്ടിംഗ് കുറ്റമറ്റ നിലയിൽ […]

1 min read

ഇടവ ശ്രീ എയിറ്റ് കടപ്പുറത്ത് കുളിക്കാനിറങ്ങിയ ടൂറിസ്റ്റ് സംഘത്തിലെ വിദ്യാർത്ഥിനി തിരയിൽപ്പെട്ട് മരിച്ചു.

ഇടവയിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിനി തിരയിൽപ്പെട്ട് മരിച്ചു; മൂന്ന് പേരെ രക്ഷപ്പെടുത്തിവർക്കല: ഇടവ ശ്രീ എയിറ്റ് കടപ്പുറത്ത് കുളിക്കാനിറങ്ങിയ ടൂറിസ്റ്റ് സംഘത്തിലെ വിദ്യാർത്ഥിനി തിരയിൽപ്പെട്ട് മരിച്ചു. ഒഡീഷ സ്വദേശിനിയും ബാംഗ്ലൂരിൽ പഠിച്ചുവരുന്ന വിദ്യാർത്ഥിനിയുമായ പ്രിയങ്ക (19) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു അപകടം.കൂടയുണ്ടായിരുന്ന സാനിയ (20), റെസ്ദ (22), പ്രജി (23) എന്നിവരെ ലൈഫ് ഗാർഡുകളും മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി. ഒഡീഷ സ്വദേശികളായ ഇവർ ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കി പഠനം നടത്തിവരികയായിരുന്നു. അവധി ആഘോഷിക്കാനായാണ് ഇവർ […]

1 min read

നിയമസഭാ പൊതുതിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ സ്ഥാനാര്‍ത്ഥികളുടെ വരവ്, ചെലവ് കണക്കുകളുടെ രണ്ടാം പരിശോധന ഏപ്രില്‍ ഒന്ന് മുതല്‍ 4വരെ

സ്ഥാനാര്‍ത്ഥികളുടെ വരവ്, ചെ ലവ് കണക്കുകളുടെ രണ്ടാം ഘട്ടപരിശോധന ഇന്ന് മുതൽ നിയമസഭാ പൊതുതിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ സ്ഥാനാര്‍ത്ഥികളുടെ വരവ്, ചെലവ് കണക്കുകളുടെ രണ്ടാം പരിശോധന ഏപ്രില്‍ ഒന്ന് മുതല്‍ 4വരെ തൈക്കാട് പി.ഡബ്ലു.ഡി റസ്റ്റ് ഹൗസിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഏപ്രില്‍ ഒന്നിന് രാവിലെ 10.30ന് കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം എന്നീ മണ്ഡലങ്ങളിലെ പരിശോധന ആരംഭിക്കും. നെടുമങ്ങാട്, വാമനപുരം, അരുവിക്കര, പാറശ്ശാല, കാട്ടാക്കട, കോവളം, നെയ്യാറ്റിന്‍കര മണ്ഡലങ്ങളിലെ പരിശോധന ഏപ്രില്‍ 2ന് രാവിലെ 10.30നും […]

error: Content is protected !!