1 min read

യുഎസ് – ഇറാന്‍ സമാധാന ചര്‍ച്ചകള്‍ ; ഇസ്ലാമാബാദില്‍ ഇന്ന് തുടക്കമാകും

യുഎസ് – ഇറാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ ഇന്ന് തുടക്കമാകും. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും ഇറാന്‍ പാര്‍ലമെന്റ് സ്-പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച ശനിയാഴ്ച രാവിലെ നടക്കും. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ മധ്യസ്ഥതയിലാണ് സംഭാഷണം. ചര്‍ച്ച പരാജയപ്പെട്ടാല്‍ പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്കയിലാണ് ലോകം.രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിന് അമേരിക്കയും ഇറാനും ധാരണയിലെത്തിയെങ്കിലും ഇതിന്റെ സ്ഥിരത സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ഹിസ്ബുള്ളയ്ക്ക് നേരെ ഇസ്രയേല്‍ […]

1 min read

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തിന് പുറത്തായതിനാൽ ഓൺലൈനായിട്ടായിരിക്കും ഇന്നത്തെ മന്ത്രിസഭാ യോഗം ചേരുക. തിരഞ്ഞെടുപ്പിന് മുന്നോടിയായി കൈക്കൊളേളണ്ട തീരുമാനങ്ങൾ മന്ത്രിസഭായോഗത്തിലുണ്ടാകും. ശമ്പളപരിഷ്കരണ കമ്മീഷനെ നിയോഗിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനമാണ് മന്ത്രിസഭാ യോഗത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന സുപ്രധാന തീരുമാനം.

1 min read

രണ്ട് വർഷത്തെ ഇടവേളയ്ക്ക് അവസാനം; തെക്കൻ ഗസ്സയിലെ റഫ ഇടനാഴി തുറന്ന് ഇസ്രയേൽ

രണ്ട് വർഷത്തിന് ശേഷം ഗസ്സയെ ഈജിപ്തുമായി ബന്ധിപ്പിക്കുന്ന റഫ ഇടനാഴി തുറന്നു. നിയന്ത്രണങ്ങളോടെ ഇരുവശത്തേക്കുമുള്ള ഗതാഗതം ഉറപ്പാക്കുമെന്ന് ഇസ്രയേൽ. ഗസ്സ വെടിനിർത്തൽ കരാറിലെ വ്യവസ്ഥ പ്രകാരമാണ് നടപടി. ഇരുവശത്തേക്കും പരിമിതമായി മാത്രമേ പലസ്തീൻകാരുടെ യാത്ര അനുവദിക്കു എന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കിയിരുന്നു. കർശനമായ സുരക്ഷാ പരിശോധനയ്ക്കുശേഷം ഇസ്രയേലിന്റെ ക്ലിയറൻസ് ലഭിച്ചവരെ മാത്രമാണ് കടത്തിവിടുക. യുദ്ധസമയത്ത് പലായനം ചെയ്ത പലസ്തീൻകാരെ റഫ ഇടനാഴിയിലൂടെ തിരിച്ചെത്താൻ അനുവദിക്കുമെന്ന് ഇസ്രയേൽ വ്യക്തമാക്കി. 42,000 പേരാണ് പലായനം ചെയ്തത്. ഇസ്രയേൽ ഈജിപ്ത് ഉദ്യോഗസ്ഥരാണ് […]

1 min read

പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍ ശ്രമിച്ചിട്ടില്ല, രാജിയുടെ സൂചന നല്‍കാതെ രാഹുല്‍ മാങ്കൂട്ടത്തില്‍

അടിസ്ഥാന പരമായി ഒരു പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും. അടിസ്ഥാന പരമായി ഞാന്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് താന്‍ കാരണം തലകുനിക്കേണ്ടി വരില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുലിനെതിരെ ആരോപണവുമായി രംഗത്തെത്തിയ അവന്തിക എന്ന ട്രാന്‍സ് വുമണിനെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ നടത്തിയ സംഭാഷണവും രാഹുല്‍ പുറത്തുവിട്ടു. രാഹുലിനെതിരെ ആരോപണം ഉണ്ടോ എന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ അവന്തികയോട് ചോദിച്ചത്. അതില്‍ അവന്തിക രാഹുലിനെതിരെ ഒരു ആരോപണവും ഇല്ലെന്നാണ് പറയുന്നത്. ആഗസ്റ്റ് ഒന്നിനാണ് ഈ ഫോണ്‍ കോൾ ഉണ്ടായത്. ബാക്കി […]

1 min read

തദ്ദേശതിരഞ്ഞെടുപ്പ്: പ്രവാസികൾക്കും പേരു ചേര്‍ക്കാം

തദ്ദേശതിരഞ്ഞെടുപ്പ്: പ്രവാസികൾക്കും പേരു ചേര്‍ക്കാം പ്രവാസി ഭാരതീയ വോട്ടര്‍ക്ക് തദ്ദേശവോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഫാറം 4A യിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പ്രവാസി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ www.sec.kerala.gov.in വെബ് സൈറ്റിലുണ്ട്. പ്രവാസി വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിന് പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള കേരളത്തിലെ താമസസ്ഥലം ഉള്‍പ്പെടുന്ന തദ്ദേശസ്ഥാപനത്തിലെ ഒരു നിയോജകമണ്ഡലത്തിലെ / വാര്‍ഡിലെ ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് (ഇ.ആര്‍.ഒ) അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ അതത് സെക്രട്ടറിമാരും കോര്‍പ്പറേഷനില്‍ അഡീഷണല്‍ സെക്രട്ടറിയുമാണ് […]

1 min read

കൊല്ലം സ്വദേശിനിയെ ഷാര്‍ജയില്‍ ഫ്ളാറ്റിൽ മരിച്ചനിലയില്‍ കണ്ടെത്തി

ഷാര്‍ജ: കൊല്ലം സ്വദേശിനിയെ ഷാര്‍ജയില്‍ ഫ്ളാറ്റിൽ മരിച്ചനിലയില്‍ കണ്ടെത്തി ഷാര്‍ജ: ഷാർജയിൽ മലയാളി യുവതിയെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയില്‍ ‘അതുല്യ ഭവന’ ത്തില്‍ അതുല്യ ശേഖറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 30 വയസായിരുന്നു. ഷാർജ റോളപാർക്കിന് സമീപത്തെ ഫ്ലാറ്റിൽ തുങ്ങി മരിച്ച നിലയിലാണ് മൃതേദേഹം കണ്ടത്. അതുല്യ ഇന്ന് പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു. അതുല്യയെ ഭർത്താവ് ഉപദ്രവിക്കുന്നതായി നേരത്തേ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. ദുബായിൽ […]

1 min read

അബ്ദുൾ റഹീമിന്റെ മോചന ഹര്‍ജി 12-ാം തവണയും മാറ്റിവച്ചു

സൗദി ജയിലില്‍ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചന ഹര്‍ജി പരി​ഗണിക്കുന്നത് റിയാദ് ക്രിമിനല്‍ കോടതി വീണ്ടും മാറ്റിവച്ചു. കഴിഞ്ഞ വർഷം ജൂലായ് രണ്ടിന് വധശിക്ഷ റദ്ദാക്കിയ ശേഷം പന്ത്രണ്ടാം തവണ തവണയാണ് കേസ് കോടതി മാറ്റി വയ്ക്കുന്നത്. സൗദി ബാലന്‍ അനസ് അല്‍ ശാഹിരി കൊല്ലപ്പെട്ട കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട റഹീമിന് 34 കോടി രൂപ ദിയാധനം കൈപ്പറ്റി കുടുംബം മാപ്പ് നല്‍കിയതോടെയാണ് മോചനത്തിന് വഴി തെളിഞ്ഞത്. കുടുംബം മാപ്പ് നല്‍കി കഴിഞ്ഞാല്‍ പബ്ലിക് റൈറ്റ് പ്രകാരമുള്ള […]

1 min read

കണ്ണുകൾ ചൂഴ്ന്നെടുത്ത് കഴുത്ത് ഞെരിച്ച് ഇന്ത്യൻ പ്രവാസിയെ ഗൾഫിൽ കൊലപ്പെടുത്തിയ മകൻ പിടിയിൽ.

ജുബൈല്‍: സൗദി അറേബ്യയില്‍ ഇന്ത്യന്‍ പ്രവാസിയെ അതിക്രൂരമായി കൊലപ്പെടുത്തി മകന്‍. യുപി സ്വദേശിയായ ശ്രീകൃഷ്ണ ബ്രിഗുനാഥ് യാദവിനെ (53) ‌മകൻ കുമാർ യാദവാണ് കൊലപ്പെടുത്തിയത്. പിതാവിന്‍റെ കണ്ണ് ചൂഴ്ന്നെടുത്ത് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. ശ്രീകൃഷ്ണ യാദവ് ജുബൈലിലെ ഒരു പ്രമുഖ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഒന്നരമാസം മുന്‍പാണ് മകനെ ശ്രീകൃഷ്ണ യാദവ് സൗദിയിലേക്ക് കൊണ്ടുവന്നത്. ലഹരിക്കടിമയായിരുന്ന മകനെ ഇതിൽ നിന്ന് വിമുക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് സൗദിയിലേക്ക് കൊണ്ടുവന്നത്. സംഭവസ്ഥലത്തെത്തിയ പോലീസ് കുമാർ യാദവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. […]

1 min read

അബുദാബി മാലിന്യ ടാങ്ക് അപകടം: തീരാനോവായി സിപി രാജകുമാരന്‍; മൃതദേഹം ഇന്ന് നാട്ടിലേക്കും

അബുദാബി: മാലിന്യ ടാങ്കില്‍ അറ്റുകുറ്റപ്പണി നടത്തുന്നതിനിടെ മരിച്ച രണ്ടു മലയാളികളില്‍ ഒരാളുടെ മൃതദേഹം ഇന്ന് രാവിലെ നാട്ടിലെത്തിച്ച് സംസ്‌കരിക്കും. ഫ്‌ലാറ്റിലെ മാലിന്യ ടാങ്കില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. പാലക്കാട് നെല്ലായ മാരായമംഗലം ചീരത്ത് പള്ളിയാലില്‍ സിപി രാജകുമാരന്റെ മൃതദേഹമാണ് ഇന്ന് രാവിലെ നാട്ടിലെത്തിക്കുക. പത്തനംതിട്ട വള്ളിക്കോട് മായാലില്‍ മണപ്പാട്ടില്‍ വടക്കേതില്‍ ആര്‍ അജിത്തിന്റെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കുന്നത് അനുസരിച്ച് നാട്ടില്‍ എത്തിക്കുമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. അബുദാബി അല്‍റീം ഐലന്‍ഡിലെ സിറ്റ് ഓഫ് ലൈറ്റ്‌സ് […]

1 min read

സൗദി എംഒഎച്ചില്‍ സ്റ്റാഫ്‌നഴ്‌സ് ഒഴിവുകള്‍; നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേയ്ക്ക് അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്‌നഴ്‌സ് (വനിതകള്‍) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ്. ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്, എമര്‍ജന്‍സി റൂം (ഇആര്‍), ജനറല്‍ നഴ്‌സിംഗ്, ഐസിയു (ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്), മെറ്റേണിറ്റി ജനറല്‍,എന്‍ഐസിയു (ന്യൂബോണ്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്), ഓപ്പറേറ്റിങ്. റൂം (ഒആര്‍), പീഡിയാട്രിക് ജനറല്‍, പിഐസിയു (പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്), കാത്ത്‌ലാബ് എന്നീ സ്‌പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍. നഴ്‌സിങില്‍ ബിഎസ്‌സി പോസ്റ്റ് ബിഎസ്‌സി വിദ്യാഭ്യാസയോഗ്യതയും സ്‌പെഷ്യാലിറ്റികളില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വിശദമായ സിവിയും വിദ്യാഭ്യാസം, […]

error: Content is protected !!