1 min read

സുപ്രധാന അറിയിപ്പുമായി എയര്‍ ഇന്ത്യ; ജൂലൈ വരെയുള്ള രാജ്യാന്തര സർവീസുകൾ വെട്ടിക്കുറച്ചു

പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുള്ള വ്യോമപാത നിയന്ത്രണങ്ങളും വിമാന ഇന്ധനവിലയിലുണ്ടായ വൻ വർദ്ധനയും കാരണം എയർ ഇന്ത്യ തങ്ങളുടെ രാജ്യാന്തര സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു. വരുന്ന ജൂലൈ മാസം വരെ സർവീസുകളിൽ നിയന്ത്രണമുണ്ടാകുമെന്ന് എയർ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ക്യാമ്പ്‌ബെൽ വിത്സൺ അറിയിച്ചു. ലാഭകരമല്ലാത്ത റൂട്ടുകളിലെ വിമാനങ്ങളാണ് റദ്ദാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ മിക്ക രാജ്യാന്തര സർവീസുകളും വലിയ നഷ്ടത്തിലാണ് ഓടുന്നതെന്ന് ജീവനക്കാർക്ക് നൽകിയ സന്ദേശത്തിൽ വിത്സൺ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കാരണം വിമാനങ്ങൾക്ക് ദീർഘദൂര പാതകൾ സ്വീകരിക്കേണ്ടി വരുന്നുണ്ട്. […]

1 min read

സാഹചര്യം നിരീക്ഷിക്കുന്നു ; ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ നിർത്തലാക്കി എയർ ഇന്ത്യ

ഇറാനുമായുള്ള സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. മറ്റ് വിമാന കമ്പനികളും സർവീസുകൾ റദ്ദാക്കിയതിന് പിന്നാലെയാണ് എയർ ഇന്ത്യയും സർവീസുകൾ നിർത്തലാക്കിയത്. മെയ് 31 വരെയാണ് വിമാനങ്ങൾ നിർത്തലാക്കിയത്. നേരത്തെ ആർകിയ, ഇസ്ര എയർ, എയർ ഹാഫിയ തുടങ്ങിയ കമ്പനികളും വിമാന സർവീസുകൾ നിർത്തിവെച്ചിരുന്നു. ഇസ്രയേലിൽ ഏകദേശം 40,000ൽ അധികം ഇന്ത്യക്കാരാണ് ഉള്ളത്. ഇവരെയെല്ലാം ഈ തീരുമാനം ബാധിക്കും. ഇതോടെ ജോർദാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ ഇറങ്ങി അവിടെ നിന്ന് റോഡ് […]

1 min read

ഊര്‍ജ പ്രതിസന്ധി; ഇന്ധന സര്‍ചാര്‍ജ് ഈടാക്കാന്‍ വിമാന കമ്പനികള്‍; വിമാനനിരക്ക് വര്‍ധിച്ചേക്കും

പശ്ചിമേശ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് വിമാന ടിക്കറ്റ് നിരക്ക് ഉയരും. ഊര്‍ജപ്രതിസന്ധിയെ തുടര്‍ന്ന് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ഇന്ധന സര്‍ചാര്‍ജ് ഈടാക്കും. മറ്റന്നാള്‍ മുതല്‍ ടിക്കറ്റ് തുകയ്‌ക്കൊപ്പമാണ് സര്‍ചാര്‍ജ് ഈടാക്കുക.മാര്‍ച്ച് 12 മുതല്‍ ടിക്കറ്റ് തുകയ്‌ക്കൊപ്പമാണ് സര്‍ചാര്‍ജ് ഈടാക്കുക. വിമാനക്കൂലി ഇതോടെ വര്‍ധിക്കും. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നു മുതല്‍ ബുക്ക് ചെയ്യുന്ന ആഭ്യന്തര സര്‍വീസുകളിലെ ടിക്കറ്റുകള്‍ക്കൊപ്പം 399 രൂപ അധികമായി ഈടാക്കും. മാര്‍ച്ച് 18 മുതലാണ് യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലേക്കുള്ള […]

1 min read

വിമാനങ്ങൾ റദ്ദാക്കിയ സംഭവം; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ ; ഇന്‍ഡിഗോ റദ്ദാക്കിയത് 150 സര്‍വീസുകള്‍

ഇന്‍ഡിഗോ, എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഇന്നലെയും ഇന്നുമായി റദ്ദാക്കിയതില്‍ അന്വേഷണം പ്രഖ്യാപിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). 150 സര്‍വീസുകളാണ് ഇന്‍ഡിഗോ മാത്രം റദ്ദാക്കിയത്. സാങ്കേതിക പ്രശ്‌നങ്ങളാണ് സര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണമെന്നാണ് വിശദീകരണം. ചെക്കിന്‍ സോഫ്റ്റ്‌വെയര്‍ തകരാര്‍ എയര്‍ ഇന്ത്യ വിമാന സര്‍വ്വീസുകളെ ബാധിച്ചിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കിയതിനു പിന്നാലെയാണ് ഡിജിസിഎയുടെ അന്വേഷണം. സാങ്കേതിക വിഷയങ്ങള്‍ കാരണമാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയതെന്നാണ് കമ്പനികളുടെ വിശദീകരണം. എന്നാല്‍ ജീവനക്കാരുടെ കുറവ് കുറവാണ് […]

1 min read

എയർ ഇന്ത്യ വിമാനം അടിയന്തരമായി കൊൽക്കത്തയിൽ ഇറക്കി; ലാൻഡിങ് ക്യാബിനകത്തെ താപനില ഉയർന്നതോടെ

എയർ ഇന്ത്യ ടോക്യോ – ദില്ലി വിമാനം കൊൽക്കത്തയിൽ ഇറക്കി. കാബിനകത്തെ താപനില ഉയർന്നതോടെയാണ് വിമാനം അടിയന്തരമായി ഇറക്കിയത്. ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിലാണ് സാങ്കേതിക പ്രശ്നം ഉണ്ടായത്. വിമാനത്തിലെ യാത്രക്കാർ സുരക്ഷിതരാണ്. “ജൂൺ 29-ന് ഹനേദയിൽ നിന്ന് ദില്ലിയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ ഫ്ലൈറ്റ് എഐ 357ന്‍റെ ക്യാബിനിൽ തുടർച്ചയായി ചൂട് അനുഭവപ്പെട്ടതിനെ തുടർന്ന് മുൻകരുതൽ എന്ന നിലയിൽ കൊൽക്കത്തയിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനം സുരക്ഷിതമായി കൊൽക്കത്തയിൽ ഇറങ്ങി. നിലവിൽ പരിശോധനകൾ നടന്നുവരികയാണ്”- എന്നാണ് എയർ […]

1 min read

എയര്‍ ഇന്ത്യ ബോയിങ് 787 വിമാനങ്ങളില്‍ സുരക്ഷാ പ്രശ്‌നങ്ങളില്ലെന്ന് ഡിജിസിഎ

രാജ്യത്തെ നടുക്കിയ വിമാന അപകടത്തിന് പിന്നാലെ നടത്തിയ പരിശോധനയില്‍ എയര്‍ ഇന്ത്യയുടെ ബോയിങ് 787 വിമാനങ്ങളില്‍ സുരക്ഷാ പ്രശ്‌നങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. വിമാനങ്ങളുടെ സുരക്ഷയില്‍ ശ്രദ്ധ ചെലുത്തണമെന്നും പുറപ്പെടല്‍ സമയബന്ധിതമായി നടത്തണമെന്നും ഡിജിസിഎ എയര്‍ ഇന്ത്യക്ക് നിര്‍ദേശം നല്‍കി. വിമാനത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഡിജിസിഎ അറിയിച്ചു. 271 പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റുമാരുടേയും മറ്റ് ഉദ്യോഗസ്ഥരുടേയും ട്രെയിനിങ് റെക്കോര്‍ഡുകള്‍ ഡിജിസിഎ വിശദമായി പരിശോധിച്ചു. […]

1 min read

ബോയിങ് ഡ്രീംലൈനര്‍ 787 വിമാനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കണം, എയര്‍ ഇന്ത്യക്ക് ഡിജിസിഎ നിര്‍ദേശം

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ 171 വിമാനം തകര്‍ന്നു വീണ് ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ബോയിങ് ഡ്രീംലൈനര്‍ വിമാനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA ) (ഡിജിസിഎ) നിര്‍ദേശം. എയര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ബോയിങ് 787-8/9 വിമാനങ്ങളില്‍ അടിയന്തരമായി സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കണം എന്നാണ് ഇന്ത്യയുടെ വ്യോമയാന റെഗുലേറ്ററായ ഡിജിസിഎയുടെ നിര്‍ദേശം. ഡിജിസിഎ ഓഫിസുമായി സഹകരിച്ചാണ് പരിശോധന നടത്തേണ്ടത്. ജൂണ്‍ 15ന് ഇന്ത്യയില്‍നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ക്ക് യാത്ര പുറപ്പെടുന്നതിന് മുന്‍പ് പരിശോധന നടത്തണമെന്നും […]

1 min read

അഹമ്മദാബാദ് വിമാന ദുരന്തം; ബ്ലാക് ബോക്‌സ് കണ്ടെത്തി, അപകട കാരണം കണ്ടെത്തുന്നതില്‍ നിര്‍ണായകം

ഗുജറാത്തിലെ അഹമ്മദാബാദില്‍ തകര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ ബ്ലാക് ബോക്‌സ്(Black box) കണ്ടെത്തി. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ആണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്. അപകടത്തെക്കുറിച്ചുള്ള കാരണം കണ്ടെത്തുന്നതിന് ബ്ലാക് ബോക്‌സ് നിര്‍ണായകമാണ്. ഡിജിറ്റല്‍ ഫ്‌ളൈറ്റ് ഡേറ്റാ റെക്കോര്‍ഡറും കിട്ടിയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അഹമ്മദാബാദില്‍ ഡോക്ടര്‍മാരുടെ ഹോസ്റ്റലിന് മുകളില്‍ നിന്നാണ് ബ്ലാക് ബോക്‌സ് കണ്ടെത്തിയത്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ(എഐബി) സംഘമാണ് ബ്ലാക് ബോക്‌സ് കണ്ടെത്തിയത്. അപകടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകട സ്ഥലത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സിവില്‍ ഏവിയേഷന്‍ […]

1 min read

‘വിമാനാപകടം ഹൃദയഭേദകം, യാത്രക്കാരുടെ കുടുംബങ്ങളുടെ വേദന സങ്കല്‍പ്പിക്കാനാവുന്നില്ല’ രാഹുൽ ഗാന്ധി

ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ ബോയിങ് ഡ്രീം ലൈനര്‍ യാത്രാവിമാനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ അനുശോചനം അറിയിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധി എംപിയും. അപകടം ഹൃദയഭേദകമാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദുരന്തമുഖത്ത് സഹായിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്. ‘അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടം ഹൃദയഭേദകമാണ്. യാത്രക്കാരുടെയും ജീവനക്കാരുടെയും കുടുംബങ്ങള്‍ അനുഭവിക്കുന്ന വേദനയും ഉത്കണ്ഠയും സങ്കല്‍പ്പിക്കാനാവാത്തതാണ്. ഈ ദുഷ്‌കരമായ നിമിഷത്തില്‍ എന്റെ ചിന്തകള്‍ അവരില്‍ ഓരോരുത്തരോടൊപ്പമുണ്ട്. ഭരണകൂടത്തിന്റെ അടിയന്തര രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നിര്‍ണായകമാണ്. ഓരോ […]

1 min read

അഹമ്മദാബാദ് വിമാന ദുരന്തം: മരണപ്പെട്ടവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്. കമ്പനി ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അപകടത്തില്‍ പരുക്കേറ്റവരുടെ ചികിത്സാ ചിലവും കമ്പനി ഏറ്റെടുക്കും. ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലുണ്ടായ നാശനഷ്ടങ്ങളും പരിഹരിക്കും. ഞങ്ങള്‍ക്ക് ഈ നിമിഷം അനുഭവപ്പെടുന്ന ദുഃഖം പറഞ്ഞറിയിക്കാന്‍ കഴിയില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്കായും പരുക്കേറ്റവര്‍ക്കുമായി പ്രാര്‍ഥിക്കുന്നു – ടാറ്റ ഗ്രൂപ്പ് വ്യക്തമാക്കി. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യാ വിമാനത്തിലെ 241 പേരാണ് മരച്ചത്. […]

error: Content is protected !!