1 min read

അഹമ്മദാബാദ് വിമാന ദുരന്തം: അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പം കേരള സർക്കാർ നിലകൊള്ളുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. അഹമ്മദാബാദിലെ അപകടം ദൗർഭാഗ്യകരമായ സംഭവമെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ പറഞ്ഞു. അപകടത്തിൽ പെട്ടവർക്കും കുടുംബങ്ങൾക്കും എല്ലാവിധ പിന്തുണയും അദ്ദേഹം അറിയിച്ചു. വിമാന അപകടം ഞെട്ടിപ്പിക്കുന്നതെന്നും ദൃശ്യങ്ങൾ ഹൃദയഭേദകമെന്നും സോണിയ ഗാന്ധി കുറിച്ചു. രാജ്യം മുഴുവൻ ദുഃഖത്തിലാണെന്നും സോണിയ ഗാന്ധി പറഞ്ഞു. അതേസമയം, അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും. […]

1 min read

വിമാനം ഇടിച്ചിറങ്ങിയത് മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലേക്ക്; എട്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഗുജറാത്തിലെ അഹമ്മദാബാദില്‍ പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തകര്‍ന്ന എയര്‍ ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയത് ബിജെ മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റലിലേക്ക്. ഹോസ്റ്റലിലെ കാന്റീനുളള ഭാഗത്തേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. ഹോസ്റ്റലിൽ ഉണ്ടായിരുന്ന ചിലർ മരിച്ചതായി അഹമ്മദാബാദ് പൊലീസ് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും കൃത്യമായ എണ്ണം സംബന്ധിച്ച് സ്ഥിരീകരണമില്ല. എട്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ഗുജറാത്തി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ഹോസ്റ്റലില്‍ നിന്നുളള ദാരുണമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് കഴിക്കാനായി വിളമ്പിവെച്ച ഭക്ഷണം നിറച്ച പ്ലേറ്റുകളും ഗ്ലാസുകളുമാണ് പുറത്തുവരുന്ന […]

1 min read

അതിജീവനം, വിമാനാപകടത്തില്‍ നിന്ന് ഒരാള്‍ രക്ഷപ്പെട്ടു

അഹമ്മദാബാദ് വിമാന അപകടത്തില്‍ നിന്നും ഒരാള്‍ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. രമേഷ് വിശ്വാസ് കുമാര്‍ എന്ന നാല്‍പ്പതുകാരനാണ് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. 11 എ സീറ്റില്‍ യാത്ര ചെയ്തിരുന്ന രമേഷ് വിശ്വാസ് കുമാര്‍ എമര്‍ജന്‍സി എക്‌സിറ്റ് വഴി പുറത്തേക്ക് തെറിച്ചുവീണതായിരിക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടീഷ് – ഇന്ത്യന്‍ വംശജനായ ഇയാള്‍ ചികിത്സയില്‍ തുടരുകയാണ്. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരുള്‍പ്പെടെയുള്ള മറ്റ് 241 പേരും മരിച്ചതായി നേരത്തെ അഹമ്മദാബാദ് പൊലീസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെയാണ് ഒരാള്‍ രക്ഷപ്പെട്ടതായുള്ള വാര്‍ത്തകള്‍ […]

1 min read

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളിയും; മരണപ്പെട്ടത് പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളിയും. പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയാണ് മരിച്ചത്. ബ്രിട്ടനില്‍ നഴ്സായി ജോലി ചെയ്യുകയാണ് രഞ്ജിത. കേരള ഹെല്‍ത്ത് സര്‍വീസില്‍ നേഴ്‌സ് ആയിരുന്നു. സര്‍ക്കാര്‍ ജോലിയില്‍ നിന്ന് അവധിയെടുത്ത ശേഷം ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. കഴിഞ്ഞദിവസം രാത്രിയാണ് മടങ്ങിപ്പോയയത്. കോഴഞ്ചേരി ആശുപത്രിയില്‍ നഴ്‌സ് ആണ് രഞ്ജിത. ലീവില്‍ വിദേശത്ത് ജോലി ചെയ്തു വരികയായിരുന്നു. അവധി അപേക്ഷ നീട്ടി നല്‍കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നാട്ടിലെത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും നെടുമ്പാശേരിയില്‍ എത്തുകയും […]

1 min read

കണ്ണൂര്‍, നെടുമ്പാശ്ശേരി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസുകള്‍ ഇന്നും മുടങ്ങി

ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായെങ്കിലും കണ്ണൂര്‍, നെടുമ്പാശ്ശേരി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുമുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ ഇന്നും മുടങ്ങി. കണ്ണൂരില്‍ പുലര്‍ച്ചെ മുതലുള്ള അഞ്ച് സര്‍വീസുകള്‍ റദ്ദാക്കി. ഷാര്‍ജ, ദമാം, ദുബായ്, റിയാദ്, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്.നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ഏതാനും എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ദമാം, മസ്‌കറ്റ്, ബാംഗ്ലൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളാണ് നെടുമ്പാശ്ശേരിയില്‍ നിന്നും റദ്ദാക്കിയത്. യുഎഇയിലും വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. യുഎഇയില്‍ നിന്നുള്ള നാല് എയര്‍ ഇന്ത്യാ […]

1 min read

ലണ്ടനിലേക്ക് പോയ എയറിന്ത്യ വിമാനം ഇറാന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കി പറന്നു

ഇരുപത്തിനാല് മണിക്കൂറിനകം ഇസ്രായേലിനെ ആക്രമിക്കുമെന്ന ഇറാന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ലണ്ടനിലേക്ക് പറന്ന എയറിന്ത്യ വിമാനം ഇറാന്റെ വ്യോമാതിര്‍ത്തി ഒഴിവാക്കി ചുറ്റിപ്പറന്നതായി റിപ്പോര്‍ട്ട്. വിമാനങ്ങളുടെ റൂട്ടുകള്‍ അടയാളപ്പെടുത്തുന്ന ഫ്ലൈറ്റ് റഡാര്‍ 24 ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. എയറിന്ത്യ വിമാനം ഏത് വഴിയാണ് പറന്നതെന്ന മാപ്പും പങ്കുവെച്ചു . യൂറോപ്പിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങള്‍ ഇപ്പോള്‍ ഇറാന്റെ വ്യോമാതിർത്തി ഒഴിവാക്കി പറക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. യുദ്ധഭീഷണിയുടെ പശ്ചാത്തലത്തില്‍ ലണ്ടനിലേയ്‌ക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനമാണ് ആദ്യമായി ഇറാൻ വ്യോമാതിർത്തി […]

error: Content is protected !!