രാമ ക്ഷേത്ര പ്രതിഷ്ഠ; തിങ്കളാഴ്ച ബാങ്കുകൾക്ക് അവധി
അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ദിനത്തിൽ ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ചു. പ്രതിഷ്ഠാ ദിനമായ 22നു ബാങ്കുകൾക്ക് ഉച്ച വരെയാണ് അവധി. കേന്ദ്ര ധനമന്ത്രാലയമാണ് വിജ്ഞാപനമിറക്കിയത്. പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങൾ, ഇൻഷുറൻസ് ഓഫീസുകൾ എന്നിവയ്ക്കും അവധി ബാധകം.22നു ഉച്ചയ്ക്ക് 2.30 വരെയാണ് അവധി. 12.15 മുതൽ 12.45 വരെയുള്ള സമയത്തിനിടെയാണ് പ്രാണ പ്രതിഷ്ഠ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും ഉച്ച വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്ത്, അസം, ഛത്തീസ്ഗഢ് അടക്കമുള്ള സംസ്ഥാനങ്ങളാണ് അവധി പ്രഖ്യാപിച്ചത്. നേരത്തെ തിങ്കളാഴ്ച ഉച്ച വരെ […]
