1 min read

സംസ്ഥാന ബജറ്റ് ; സംസ്ഥാനത്ത് റാപ്പിഡ് റെയിൽ പദ്ധതി വരുന്നു

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നിര്‍ദിഷ്ട റാപ്പിഡ് റെയിലിന്റെ നിര്‍മ്മാണം നാലുഘട്ടമായെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ നിര്‍മ്മിക്കും. തൃശൂര്‍- കോഴിക്കോട് ആണ് രണ്ടാം ഘട്ടത്തില്‍. മൂന്നാം ഘട്ടമായി കോഴിക്കോട് മുതല്‍ കണ്ണൂര്‍ വരെ പാളം ഇടും. നാലാം ഘട്ടത്തില്‍ ഇത് കാസര്‍കോട് വരെ നീട്ടുമെന്നും ധനമന്ത്രി പറഞ്ഞു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി നൂറ് കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

1 min read

സംസ്ഥാന ബജറ്റ്; ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചു

എല്ലാ മേഖലയിലും പുരോഗതി കൈവരിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മുഖ്യമന്ത്രി പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പെന്‍ഷനില്‍ 16 ലക്ഷം പേര്‍ ചേര്‍ന്നു. ഇതുവരെ പറഞ്ഞ കാര്യങ്ങള്‍ എല്ലാം നടപ്പാക്കി. അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനത്തില്‍ ആയിരം രൂപയുടെയും ഹെല്‍പ്പര്‍മാരുടെ പ്രതിമാസ വേതനത്തില്‍ 500 രൂപയുടെയും വര്‍ധന വരുത്തിയതായും ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ പ്രഖ്യാപിച്ചു. ആശാ വർക്കർമാരുടെ പ്രതിമാസ വേതനം ആയിരം രൂപ വര്‍ധിപ്പിച്ചു. പ്രീ പ്രൈമറി അധ്യാപകരുടെ പ്രതിമാസ വേതനത്തില്‍ ആയിരം രൂപയുടെ വര്‍ധന […]

1 min read

രണ്ടാം ഇടതുമുന്നണി സര്‍ക്കാരിന്റെ അവസാന ബജറ്റ് ജനുവരി 29-ന് അവതരിപ്പിച്ചേക്കും; നിയമസഭ സമ്മേളനം 20 മുതൽ

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം ഇടതുമുന്നണി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഈ മാസം 29 ന് അവതരിപ്പിച്ചേക്കും. നിയമസഭ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കെ, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇത്തവണ പൂര്‍ണ ബജറ്റ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. 15-ാം നിയമസഭയുടെ 16-ാം സമ്മേളനം ഈ മാസം 20 മുതല്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ജനുവരി 20 മുതല്‍ നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തത്. 20ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ സമ്മേളനം […]

1 min read

‘എല്ലാ സംസ്ഥാനങ്ങളുടേയും പേരു പറയാനാകില്ല, പേരു പറയാത്തത് അവഗണനയല്ല’; പ്രതിപക്ഷത്തെ തള്ളി നിര്‍മല സീതാരാമന്‍

കേന്ദ്ര ബജറ്റിനെതിരായ പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ബജറ്റില്‍ എല്ലാ സംസ്ഥാനങ്ങളുടേയും പേരു പറയാനാകില്ല. പേരു പറഞ്ഞില്ല എന്നുവെച്ച് സംസ്ഥാനങ്ങളെ തഴഞ്ഞൂ എന്നല്ല അര്‍ത്ഥമെന്നും ധനമന്ത്രി പറഞ്ഞു. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും നിര്‍മല സീതാരാമന്‍ അഭിപ്രായപ്പെട്ടു. നിര്‍മല സീതാരാമന്റെ പ്രസ്താവനയ്ക്കിടെ പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ പ്രതിഷേധമുയര്‍ത്തി. ഇടപെട്ട സഭാധ്യക്ഷന്‍, ധനമന്ത്രിയെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. മുതിര്‍ന്ന അംഗമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വരെ ബജറ്റിനെച്ചൊല്ലി ബഹളമുണ്ടാക്കുന്നു. ജനാധിപത്യത്തെ മാനിച്ച് താന്‍ പറയുന്നതു കേള്‍ക്കാനുള്ള സൗമനസ്യം […]

error: Content is protected !!