1 min read

ഇറാൻ സംഘർഷം: സിബിഎസ്ഇ പരീക്ഷകൾ മാറ്റി

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലെ സ്കൂളുകളിൽ സിബിഎസ്ഇ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പന്ത്രണ്ടാം ക്ലാസ്, പത്താം ക്ലാസ് പരീക്ഷകളാണ് മാറ്റിയത്. ബഹ്‌റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങൾക്കാണ് ഈ നിർദേശം ബാധകമായിട്ടുള്ളത്. ഇതുസംബന്ധിച്ച് സിബിഎസ്ഇ സ്കൂൾ പ്രിൻസിപ്പൽമാർക്കും ഈ രാജ്യങ്ങളിലെ സ്ഥാനപതിമാർക്കും പരീക്ഷാ മാറ്റം സംബന്ധിച്ച അറിയിപ്പ് സിബിഎസ്ഇ നൽകിയിട്ടുണ്ട്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. മൂന്നാം തീയതിയിലെ പരീക്ഷകൾ മാറ്റുന്നത്. ചൊവ്വാഴ്ച നടത്തുന്ന […]

1 min read

കഴിഞ്ഞ വർഷത്തെ അതേ ചോദ്യം; പരീക്ഷ നടത്തിപ്പിൽ കാലിക്കറ്റ് സർവകലാശാലയിൽ ഗുരുതര വീഴ്ച

പരീക്ഷ നടത്തിപ്പിൽ കാലിക്കറ്റ് സർവകലാശാലയിൽ ഗുരുതര വീഴ്ച. നാലുവർഷ സൈക്കോളജി ബിരുദ കോഴ്സിലെ ഒന്നാം സെമസ്റ്റർ പരീക്ഷക്ക്, കഴിഞ്ഞ വർഷത്തെ അതേ ചോദ്യം വള്ളി പുള്ളി തെറ്റാതെ ആവർത്തിച്ചു. പിഴവ് കണ്ടെത്തിയതോടെ പരീക്ഷ റദ്ദാക്കാനാണ് സർവകലാശാലയുടെ ആലോചന. പഠിച്ചു പരീക്ഷയെഴുതിയ വിദ്യാർഥികളാണ് വലഞ്ഞത്. കാലിക്കറ്റ് സർവകലാശാലയിൽ സൈക്കോളജി നാലുവർഷ ബിരുദ കോഴ്സ് ആരംഭിച്ചത് കഴിഞ്ഞവർഷം. ഒന്നാം സെമസ്റ്ററിലെ ദ് ആർട്ട് ഓഫ് സ്ട്രസ് മാനേജ്മെന്റ് കോഴ്സിൽ കഴിഞ്ഞദിവസം പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് ലഭിച്ചത് കഴിഞ്ഞ വർഷത്തെ അതേ […]

1 min read

യുപിഎസ്‌സി ഇഎസ്ഇ പ്രിലിമിനറി പരീക്ഷയുടെ ഷെഡ്യൂൾ പ്രഖ്യാപിച്ചു

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) 2026 ലെ എഞ്ചിനീയറിംഗ് സർവീസസ് പരീക്ഷ (ഇഎസ്ഇ)യുടെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. 474 ഒഴിവുകളിലേക്കുള്ള നിയമനത്തിനായുള്ള പ്രാഥമിക പരീക്ഷയുടെ ഷെഡ്യൂൾ ആണ് പ്രഖ്യാപിച്ചത്. upsc.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ പൂർണ്ണ ഷെഡ്യൂൾ നൽകിയിട്ടുണ്ട്. പരീക്ഷ എഴുതാൻ ഉദ്ദേശിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്. ഷെഡ്യൂൾ പ്രകാരം രാവിലെ 9:30 മുതൽ 11:30 വരെ ജനറൽ സ്റ്റഡീസ് ആൻഡ് എഞ്ചിനീയറിംഗ് ആപ്റ്റിറ്റ്യൂഡ് പേപ്പറും (പേപ്പർ-I) ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 5 വരെ […]

1 min read

പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം, വിജയശതമാനം കുറഞ്ഞു

സംസ്ഥാനത്തെ 2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു. 78.69 ശതമാനമാണ് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ വിജയ ശതമാനം. 3,73755 പേരാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇതില്‍ 2,94888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 82.95 ശതമാനമായിരുന്നു പ്ലസ് ടു പരീക്ഷയിലെ വിജയം. മുന്‍ വര്‍ഷത്തേക്കാള്‍ വിജയ ശതമാനം ഇത്തവണ കുറഞ്ഞു. 4.26 ശതമാനത്തിന്‍റെ കുറവാണ് ഇത്തവണയുണ്ടായത്. കഴിഞ്ഞ […]

1 min read

ഐഎസ്‌സി-ഐസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; പത്താംക്ലാസിൽ 99.47% വിജയം

ഐസിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cisce.org വെബ്സൈറ്റ് വഴി ഫലം അറിയാം. 99.47ശതമാനമാണ് രാജ്യത്താകെ ഐസിഎസ്ഇ വിജയശതമാനം. 98.19% ആണ് ഐസ് സി വിജയം. ഐസിഎസ്ഇയിൽ 99.65 വിജയശതമാനം പെൺകുട്ടികളും 99.31 % ആൺകുട്ടികളുമാണ് വിജയിച്ചത്. ഐഎസ് സിയിൽ പെൺകുട്ടികളുടെ വിജയം 98.92ശതമാനവും ആൺകുട്ടികളുടേത്97.53%വുമാണ്. കേരളം അടങ്ങുന്ന തെക്കൻ മേഖലയിൽ പരീക്ഷയെഴുതിയവരിൽ 99.95% പേരും പന്ത്രണ്ടാം ക്ലാസിൽ വിജയിച്ചു. കേരളത്തിൽ പത്താം ക്ലാസിൽ 99.99% വിദ്യാര്‍ത്ഥികളും പന്ത്രണ്ടാം ക്ലാസിൽ 99.93% വിദ്യാര്‍ത്ഥികളും വിജയിച്ചു. […]

error: Content is protected !!