1 min read

കൊച്ചിയില്‍ എംഡിഎംഎയുമായി റെയില്‍വേ ടിടിഇ പിടിയില്‍

കൊച്ചിയില്‍ എംഡിഎംഎയുമായി റെയില്‍വേ ടിടിഇ പിടിയില്‍. എളമക്കര സ്വദേശി അഖിലാണ് പിടിയിലായത്. മൂന്ന് ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. കൊച്ചിയിലെ ഡാന്‍സാഫ് യൂണിറ്റ് 4 ആണ് ഇയാളെ പിടികൂടിയത്. ബോള്‍ഗാട്ടി പാലസിന് സമീപം നിന്നാണ് പിടിയിലായത്. കുറച്ച് നാളുകളായി ഇയാള്‍ ഡാന്‍സാഫിന്റെ നിരീക്ഷണത്തിലായിരുന്നു. കഞ്ചാവ് ഓയിലും ഡാന്‍സ് സംഘം ഇയാളുടെ പക്കല്‍ നിന്ന് പിടികൂടി. എവിടെ നിന്ന് ലഹരി ലഭിച്ചുവെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അഖിലിനെ നാളെ കോടതിയില്‍ ഹാജരാക്കും.

error: Content is protected !!