‘ബേപ്പൂരിൽ മരുമോനിസത്തിനെതിരെ മത്സരിക്കും, പിണറായിസം അവസാനിപ്പിക്കാൻ പ്രവർത്തനം നടത്തുന്നു’; പി അൻവർ
ബേപ്പൂരിൽ മരുമോനിസത്തിനെതിരെ മത്സരിക്കുമെന്ന് പി വി അൻവർ. UDF ആണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ഒന്നേകാൽ വർഷമായി തെരഞ്ഞെടുപ്പിന് വേണ്ടി പ്രചാരണ രംഗത്തുണ്ട്. പിണറായിസം അവസാനിപ്പിക്കാൻ തന്നെക്കൊണ്ട് കഴിയുന്ന രീതിയിൽ പ്രവർത്തനം നടത്തുകയാണെന്നും പി വി അൻവർ വ്യക്തമാക്കി. മത്സരിക്കണമെന്നാവശ്യമറിയിച്ചിട്ടുണ്ട്. തീരുമാനമെടുക്കേണ്ടത് യുഡിഎഫ്. ബാർഗയിനിംഗ് ചെയ്യാനില്ല. തൃണമൂലിന് മറ്റ് സീറ്റുകളും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അൻവർ പറഞ്ഞു. അതേസമയം നിയമസഭ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ പി വി അന്‍വര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ഇന്നലെ […]
