അമേരിക്ക മൂന്ന് വര്‍ഷത്തിനകം ചെയ്യുന്ന ക്യാഷ്‌ലെസ് ഇടപാടുകള്‍ ഇന്ത്യ ഒരു മാസം കൊണ്ടെന്ന് കേന്ദ്രമന്ത്രി
അമേരിക്ക മൂന്ന് വര്‍ഷം കൊണ്ട് നടത്തുന്ന ക്യാഷ് ലെസ് ഇടപാടുകള്‍ ഇന്ത്യ വെറും ഒരു മാസം കൊണ്ട് ചെയ്യുന്നതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. നൈജീരിയയില്‍ ഇന്ത്യന്‍ സമൂഹവുമായി ആശയവിനിമയം നടത്തുകയായിരുന്നു മന്ത്രി. ‘ഓരോ ഇന്ത്യന്‍ പൗരന്റെയും ജീവിതം എളുപ്പമായിരിക്കുന്നു. കാരണം ഞങ്ങള്‍ സാങ്കേതികവിദ്യയെ സ്വീകരിച്ചു. നിങ്ങള്‍ക്ക് ഇത് പേയ്മെന്റില്‍ കാണാന്‍ കഴിയും. ഇന്ന് വളരെ കുറച്ച് ആളുകള്‍ മാത്രമാണ് പണമായി അടയ്ക്കുന്നത്. വളരെ കുറച്ച് ആളുകള്‍ മാത്രമാണ് പണമായി സ്വീകരിക്കുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ അമേരിക്ക ചെയ്യുന്ന […]
