പാലക്കാട് ∙ പാർട്ടി ജില്ലാ അധ്യക്ഷനെ പ്രഖ്യാപിക്കും മുന്നേ പാലക്കാട്ടെ ബിജെപിയില്‍ പൊട്ടിത്തെറി. യുവനേതാവിനെ പാര്‍ട്ടി ജില്ലാ പ്രസിഡന്റായി നിയമിക്കാനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിഷേധം.


പാലക്കാട് നഗരസഭ ചെയര്‍പഴ്സൻ അടക്കം ഒമ്പത് കൗണ്‍സിലര്‍മാര്‍ യോഗം ചേര്‍ന്നു. സി. കൃഷ്ണകുമാറിനെ എതിർക്കുന്നവരുടെ വിഭാഗമാണിത്.

കൗണ്‍സിലര്‍മാര്‍ ബിജെപി സംസ്ഥാന നേതൃത്വത്തെ രാജിസന്നദ്ധത അറിയിച്ചതായാണ് വിവരം.

യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെ പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് ആക്കുന്നതിനെതിരെയാണ് പ്രതിഷേധം. വിമത യോഗത്തില്‍ പങ്കെടുത്ത കൗണ്‍സിലര്‍മാര്‍ രാജിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി.

ഒൻപതു കൗണ്‍സിലര്‍മാര്‍ നാളെ ബിജെപി സംസ്ഥാന നേതൃത്വത്തിന് രാജിക്കത്ത് നല്‍കുമെന്നാണ് സൂചന. അധ്യക്ഷനെ പ്രഖ്യാപിക്കാൻ മുതിർന്ന നേതാവ് കെ.എസ്.രാധാകൃഷ്ണൻ നാളെ ജില്ലയിലേക്ക് എത്താനിരിക്കെയാണ് നാടകീയ സംഭവങ്ങൾ.

















Leave a Reply