ചെന്നൈ ∙ ഡോക്ടറായി ചമഞ്ഞ് 4 പേരെ വിവാഹം ചെയ്തു വഞ്ചിച്ച യുവതിയെ സിർകാഴി പൊലീസ് അറസ്റ്റ് ചെയ്തു. കൊടിയമ്പാളയം സ്വദേശി ലക്ഷ്മി എന്ന നിഷാന്തിയാണു പിടിയിലായത്.


10 വർഷം മുൻപ് ഭർത്താവ് മരിച്ചതിനെ തുടർന്ന് അമ്മയോടൊപ്പം കഴിഞ്ഞിരുന്ന ലക്ഷ്മി 2017 മുതലാണു വിവാഹത്തട്ടിപ്പ് ആരംഭിച്ചതെന്നു പൊലീസ് പറഞ്ഞു.

ഡോക്ടറാണെന്നു നടിച്ച് യുവാക്കളുമായി അടുപ്പത്തിലായി വിവാഹം കഴിച്ച ശേഷം പെട്ടെന്നു കടന്നുകളയുന്നതായിരുന്നു പതിവ്.

പുത്തൂർ സ്വദേശി നെപ്പോളിയൻ, ചിദംബരം ഗോൾഡൻ നഗറിലെ രാജ, സിർകാഴി സ്വദേശി ശിവചന്ദ്രൻ എന്നിവർക്കു പുറമേ സേലം സ്വദേശിയായ യുവാവിനെയും ഇവർ വിവാഹം കഴിച്ചതായി കണ്ടെത്തി.

സിർക്കാഴിയിലെ ശിവചന്ദ്രനുമായുള്ള വിവാഹത്തിന്റെ ഫോട്ടോകൾ സമൂഹമാധ്യമത്തിൽ കണ്ടതിനെ തുടർന്നു പുത്തൂർ സ്വദേശി നെപ്പോളിയൻ പരാതി നൽകുകയായിരുന്നു.

















Leave a Reply