ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി കിഴക്കേക്കോട്ട ഗാന്ധിപാർക്കിൽ തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.

മത്സരത്തിൽ ശാസ്തമംഗലം ആർ.കെ.ഡി. എൻ.എസ്.എസ്. എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ വിവാനും വെങ്ങാന്നൂർ ഗവ: മോഡൽ എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥിയായ ദേവാനന്ദ് സാഗറും ഒന്നാം സമ്മാനം പങ്കിട്ടു. തിരുമല എ.എം.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി കാശിനാഥ് ആർ.എ.രണ്ടാം സ്ഥാനം നേടി.

കടമ്പാട്ടുകോണം എസ്.കെ.വി എച്ച്. എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി എൻ മുഹമ്മദ് സിനാനും നെടുങ്കാട് യുപിഎസിലെ നാലാം ക്ലാസ് വിദ്യാർത്ഥി ജോൺ എസ് പ്രകാശും മൂന്നാം സ്ഥാനവും പങ്കിട്ടു.

ചിത്രകാരൻ ജി. ആനന്ദ് ആണ് വിധിനിർണയം നടത്തിയത്. സമഗ്ര ശിക്ഷാ കേരളയുടെ സഹകരണത്തോടെ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള 21 വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.













Leave a Reply