Advertisement

ബാലാവകാശകമ്മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനതല യോഗം ചേര്‍ന്നു

ലൈംഗിക ചൂഷണം നേരിട്ട കുട്ടികളെ സംരക്ഷിക്കുന്ന ഹോമുകളിലെ സൂപ്രണ്ടുമാര്‍, കൗണ്‍സലര്‍മാര്‍ എന്നിവരുമായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ കൂടിയാലോചനാ യോഗം ചേര്‍ന്നു.

തിരുവനന്തപുരം കെ ടി ഡി സി ഗ്രാന്റ് ചൈത്രം ഹോട്ടലില്‍ നടന്ന സംസ്ഥാനതല പരിപാടി കമ്മിഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ സിസിലി ജോസഫ് ഉദ്ഘാടനം ചെയ്തു.

വിവിധ വിഷയങ്ങളില്‍ എസ് ജെ പി യു സംസ്ഥാന അഡീഷണല്‍ നോഡല്‍ ഓഫീസറും പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പലുമായ കെ. മുഹമ്മദ് ഷാഫി, വനിതാ ശിശു വികസന വകുപ്പ് ഐ.സി പി എസ് പ്രോഗ്രാം മാനേജര്‍ കെ. കൃഷ്ണമൂര്‍ത്തി, വി ആര്‍ സി കോ -ഓര്‍ഡിനേറ്റര്‍ പാര്‍വതി മേനോന്‍, നിര്‍ഭയ സെല്‍ സ്റ്റേറ്റ് കോ- ഓര്‍ഡിനേറ്റര്‍ ശ്രീല മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

യോഗത്തിന് കമ്മിഷനംഗം ടി സി ജലജ മോള്‍ അധ്യക്ഷത വഹിച്ചു. കമ്മിഷന്‍ അംഗങ്ങളായ കെ കെ ഷാജു, ബി മോഹന്‍ കുമാര്‍, ഡോ. എഫ് വില്‍സണ്‍, പി ഷാജേഷ് ഭാസ്‌കര്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എ. സി അഭിലാഷ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!