Advertisement

ബാലഭാസ്‌കറിന്റെ മരണം: തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ബാലഭാസ്‌കറിന്റെ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർണായക നടപടി. വിശ്വാസ്യതയുള്ള ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. ജസ്റ്റിസ് ജി. ഗിരീഷാണ് ഉത്തരവിട്ടത്.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ മുന്നോട്ടുവെച്ച വാദങ്ങൾ തള്ളിയാണ് ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. മരണത്തിലെ സാഹചര്യങ്ങൾ സംബന്ധിച്ച് കൂടുതൽ വ്യക്തത തേടിയാണ് മാതാപിതാക്കൾ കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവോടെ ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തുടർ അന്വേഷണ നടപടികൾ നിർണായകമാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!