Advertisement

കെ.എസ്.എഫ്.ഡി.സി ചെയർമാൻ പ്രേംകുമാർ നാളെ ചിത്രാഞ്ജലി സ്റ്റുഡിയോ സന്ദർശിക്കും

തിരുവനന്തപുരം: പുതുതായി ചുമതലയേറ്റ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ.എസ്.എഫ്.ഡി.സി) ചെയർമാൻ പ്രേംകുമാർ തിരുവല്ലത്തെ ചിത്രാഞ്ജലി സ്റ്റുഡിയോ സന്ദർശിക്കും. ഒക്ടോബർ 15 വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് സന്ദർശനം.

ചിത്രാഞ്ജലി സ്റ്റുഡിയോയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തി സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമുള്ള ലക്ഷ്യത്തോടെയാണ് പുതിയ ചെയർമാന്റെ നേതൃത്വത്തിലുള്ള ഭരണസമിതി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്.

സന്ദർശനത്തിന്റെ ഭാഗമായി ചിത്രാഞ്ജലിയിലെ ജീവനക്കാർ, അഭ്യുദയകാംക്ഷികൾ, പ്രാദേശിക നേതാക്കൾ, പ്രദേശവാസികൾ എന്നിവരുമായി പ്രേംകുമാർ ആശയവിനിമയം നടത്തും. സ്ഥാപനത്തിന്റെ നിലവിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും വികസന സാധ്യതകൾ സംബന്ധിച്ച നിർദേശങ്ങൾ തേടുന്നതിനും സന്ദർശനം അവസരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!