Advertisement

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; രണ്ടുദിവസത്തിനിടെ 1560 രൂപയുടെ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 280 രൂപയാണ് കുറഞ്ഞത്. 1,09,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് കുറഞ്ഞത്. 13,685 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടുദിവസത്തിനിടെ 1560 രൂപയാണ് കുറഞ്ഞത്. ഇന്നലെ മാത്രം രണ്ടുതവണയായി 1280 രൂപയാണ് കുറഞ്ഞത്.

ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വിലയില്‍ ബാരലിന് 1.21 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 105.4 ഡോളറാണ് ഒരു ബാരല്‍ എണ്ണയുടെ നിലവിലെ വില. ഇതിന് പുറമേ പുറത്തുവരാനിരിക്കുന്ന അമേരിക്കയുടെ പണപ്പെരുപ്പ കണക്കുകളും വിപണിയെ സ്വാധീനിക്കും. പണപ്പെരുപ്പ നിരക്ക് കൂടുകയാണെങ്കില്‍ പലിശനിരക്ക് വര്‍ധിപ്പിക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് നിര്‍ബന്ധിതമാകും. ഇത് സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയ്ക്കാമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!