Advertisement

ആറ്റിങ്ങൽ ഊരുപോയികയിൽ പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യുറോ ഇൻസ്‌പെക്ടർ ആയിരുന്ന ബിനീഷ് ലാൽ ആണ് മരണപെട്ടത്.

കുറ്റാന്വേഷണ മികവിനുള്ള 2025-ലെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പദക് മെഡൽ നേടിയിരുന്നു.

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ദക്ഷത പദക് മെഡൽ ജേതാവും വിജിലൻസ് ഇൻസ്‌പെക്ടറുമായ ബിനീഷ് ലാലിനെ (50) മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ആറ്റിങ്ങൽ ഊരുപോയ്കയിലുള്ള ഭാര്യവീട്ടിലെ മുറിയിലാണ് അദ്ദേഹത്തെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

പോത്തൻകോട് സ്വദേശിയായ ബിനീഷ് ലാൽ നിലവിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ തിരുവനന്തപുരം മരുതുംകുഴി യൂണിറ്റിൽ ഇൻസ്‌പെക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്ന വിവരം അനുസരിച്ച്, കുടുംബപ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ ആറ്റിങ്ങൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മികച്ച കുറ്റാന്വേഷകനായ ബിനീഷ് ലാൽ അഞ്ചുതെങ്ങ്, കാട്ടാക്കട പോലീസ് സ്റ്റേഷനുകളിൽ ഇൻസ്‌പെക്ടറായും എസ്.എച്ച്.ഒ (SHO) ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുറ്റാന്വേഷണ രംഗത്തെ മികവിനുള്ള അംഗീകാരമായി 2025-ലെ ‘കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പദക്’ മെഡൽ അദ്ദേഹത്തിന് ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം പോലീസ് സേനയ്ക്കും നാടിനും വലിയ ആഘാതമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!