Advertisement

സാമ്പത്തിക തട്ടിപ്പ് കേസ്; ബിഎൽഎം സ്ഥാപക ചെയർമാൻ ആർ പ്രേംകുമാറിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ നീക്കം

സാമ്പത്തിക തട്ടിപ്പ് കേസിൽ ബിഎൽഎം സ്ഥാപക ചെയർമാൻ ആർ പ്രേംകുമാറിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ നീക്കം. ഇതിനായി ക്രൈം ബ്രാഞ്ച് ഉടൻ കോടതിയിൽ ഹർജി നൽകും. കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി നൽകുന്നത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് ചെയ്തതതെന്ന പ്രതിഭാഗത്തിന്‍റെ വാദം അംഗീകരിച്ചാണ് കോടതി ഇന്നലെ ആർ പ്രേംകുമാറിനെ വിട്ടയിച്ചത്.

തട്ടിപ്പിന്‍റെ വ്യാപ്തിയും കസ്റ്റഡി ആവശ്യവും വ്യക്തമാക്കി വീണ്ടും കോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷൻ നീക്കം. 300 കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ പ്രാഥമിക കണ്ടെത്തൽ. അതേ സമയം ഇടുക്കി സ്വദേശിയുടെ പരാതിയിൽ കോതമംഗലം പോലീസ് രജിസ്റ്റർ ചെയ്ത പുതിയ കേസിലും പ്രേംകുമാറിനെ അറസ്റ്റ് ചെയ്യാൻ സാധ്യത ഉണ്ട്. ബിഎല്‍എമ്മിലെ മുന്‍ ജീവനക്കാരി സോണിയ നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്.

ചെയര്‍മാനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു കോടി 60 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. സൊസൈറ്റിയിൽ നിന്നും പണം തട്ടിയതിന് നേരത്തെ പുറത്താക്കിയ ആളാണ് പുതിയ പരാതിക്ക് പിന്നിലെന്നും, സോണിയക്കെതിരെ കേസ് ഉണ്ടെന്നുമാണ് ബിഎൽഎമ്മിന്‍റെ വിശദീകരണം. നിലവിൽ ചെയർമാനല്ലാത്ത പ്രേംകുമാറിനെ ചെയർമാൻ എന്നരീതിയിൽഅവതരിപ്പിക്കുന്നതിനെതിരേയും പരാതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!