Advertisement

സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; കെഎസ്ആര്‍ടിസി പെന്‍ഷന്‍ പരിഷ്കരിക്കില്ലെന്ന് സര്‍ക്കാര്‍

കെഎസ്ആർടിസി പെൻഷൻ കൂട്ടില്ലെന്ന് സംസ്ഥാന സർക്കാർ. പെൻഷൻ പരിഷ്കരിക്കണമെന്ന ഹൈക്കോടതി നിർദേശം സര്‍ക്കാര്‍ തള്ളി. പെൻഷൻ കൂട്ടിയാൽ 12 കോടി രൂപയുടെ അധിക ബാധ്യത വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം തള്ളിയത്.

നിലവില്‍ കെഎസ്ആർടിസിക്ക് വരുമാനനഷ്ടമാണെന്നും നിത്യ ചെലവ് തന്നെ പ്രതിസന്ധിയിലാണെന്നും സര്‍ക്കാര്‍ പറയുന്നു. പെൻഷൻ കൂട്ടില്ലെന്ന തീരുമാനം ഉത്തരവായും സര്‍ക്കാര്‍ ഇറക്കി. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതോടെ പെൻഷൻകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ് അവഗണിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!