ജില്ലാ വാർത്തകൾ

1 min read

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ

ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് രണ്ടു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. എന്നാല്‍ ബുധനാഴ്ച സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. പത്താം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. […]

1 min read

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം; സ്വർണ്ണ കപ്പിനായി കനത്ത പോരാട്ടം

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്നു കൊടിയിറങ്ങും. മത്സരം അവസാനലാപ്പിലേക്ക് കടക്കുമ്പോള്‍ 228 ഇനങ്ങളുടെ ഫലം പുറത്തുവന്നപ്പോള്‍ 896 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ കോഴിക്കോട് മുന്നിട്ടുനില്‍ക്കുന്നു. തൊട്ട് പിന്നാലെ കണ്ണൂര്‍ 892 പോയിന്റ്, പാലക്കാട് 888 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്. ഇനി 10 വേദികളില്‍ ആയി 10 ഇനങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. രാവിലെ 9.30ന് ആരംഭിക്കുന്ന മത്സരങ്ങള്‍ ഉച്ചയോടെ അവസാനിക്കും. 239 മത്സരങ്ങളിലായി 12,107 കുട്ടികളാണ് ഇത്തവണ പങ്കെടുത്തത്. കോഴിക്കോട് ജില്ലയില്‍നിന്നാണ് കൂടുതല്‍ മത്സരാര്‍ഥികള്‍. 1001 കുട്ടികള്‍ കോഴിക്കോടിനെ […]

1 min read

മൂന്ന് വയസുകാരിയെ കൊന്ന പന്തല്ലൂരിലെ പുലിയെ മയക്കുവെടി വച്ചു

തമിഴ്നാട്ടിലെ പന്തല്ലൂരില്‍ മൂന്ന് വയസുകാരിയെ ആക്രമിച്ച് കൊന്ന പുലിക്ക് നേരെ വനംവകുപ്പ് മയക്കുവെടി വച്ചു. പുലിക്ക് വെടിയേറ്റതായാണ് സൂചന. പുലിയെ പിടികൂടുന്നതിനുള്ള തിരച്ചില്‍ വനംവകുപ്പ് ഊര്‍ജ്ജിതമാക്കി. ഉച്ചയ്ക്ക് 1.55നാണ് ആദ്യ ഡോസ് മയക്കുവെടി വച്ചത്. പുലിയെ ഉടന്‍ തന്നെ പിടികൂടാന്‍ സാധിക്കുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ. ഇന്നലെ മൂന്ന് വയസുകാരിയെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ നാട്ടുകാരുടെ ശക്തമായ പ്രതിഷേധമാണ് പ്രദേശത്ത്. പുലിയെ ഉടന്‍ തന്നെ വെടിവെച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഇന്ന് കോഴിക്കോട്- ഗൂഡല്ലൂര്‍ ദേശീയ പാത […]

1 min read

ഐഎൻടിയുസി ഓട്ടോ – ടാക്സി യൂണിറ്റ് സമ്മേളനങ്ങൾ തുടങ്ങി

തിരുവനന്തപുരം : ഓട്ടോ-ടാക്സി ലേബർ യൂണിയൻ ഐഎൻടിയുസി ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കമായി. തിരുവനന്തപുരം മണ്ഡലത്തിലെ ചാക്ക ഇൻ്റർനാഷണൽ എയർപോർട്ട് ഓട്ടോ – ടാക്സി യൂണിറ്റിൽ യൂണിയൻ പ്രസിഡൻ്റും ഐഎൻടിയുസി അഖിലേന്ത്യാ സെക്രട്ടറിയുമായ വി.ആർ. പ്രതാപൻ പതാക ഉയർത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ഓട്ടോ – ടാക്സി മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾ പെട്രോൾ-ഡീസൽ വില വർദ്ധനവിലും അക്സസറികളുടെയും മെയിൻ്റനൻസിൻ്റെയും നിരക്കു വർദ്ധനയിലും നട്ടം തിരിയുകയാണെന്നും, ദീർഘദൂര ടൂറിസ്റ്റ് ടാക്സി തൊഴിലാളികൾക്ക് ശുചി മുറികളൊ വിശ്രമ സൗകര്യങ്ങളൊ […]

1 min read

ബസ് ഓടേണ്ട റൂട്ട് ആണ് എന്ന് തോന്നുന്നുണ്ടോ?; ജനങ്ങള്‍ക്കും മോട്ടോര്‍ വാഹനവകുപ്പിന് അറിയിക്കാന്‍ അവസരം

ബസ് ഓടേണ്ട റൂട്ടാണ് എന്ന് തോന്നിയാല്‍ ഇക്കാര്യം മോട്ടോര്‍ വാഹനവകുപ്പിന് അറിയിക്കാന്‍ അവസരം. പുതിയ ബസ് റൂട്ടുകള്‍ സംബന്ധിച്ച് ജനങ്ങളില്‍ നിന്ന് സമഗ്ര സര്‍വേ നടത്താന്‍ ഒരുങ്ങുകയാണ് വാഹനവകുപ്പ്. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരമാണ് അധികൃതര്‍ സര്‍വേ നടത്താന്‍ ഒരുങ്ങുന്നത്. ഇതുവരെ ബസ് ഓടാത്ത റൂട്ടുകളിലും സര്‍വീസ് നിന്ന് പോയ റോഡുകളിലും പുതുതായി നിര്‍മിച്ച റോഡുകളിലും തുടങ്ങേണ്ട ബസ് റൂട്ടുകള്‍ ജനങ്ങള്‍ക്ക് സര്‍വേയിലൂടെ നിര്‍ദേശിക്കാം. സൗകര്യമുള്ള എല്ലാ റോഡുകളിലും പൊതുഗതാഗത സൗകര്യം ലഭ്യമാക്കണമെന്നാണ് ഗതാഗതമന്ത്രിയുടെ […]

1 min read

വീട്ടിലിരുന്ന് വൈദ്യുതി ബിൽ അടയ്ക്കാം; മീറ്റർ റീഡർമാർ സ്വൈപ്പിങ് മെഷീനുമായി നേരിട്ടെത്തും

വീട്ടിലിരുന്ന്‌ സ്വൈപ്പ് ചെയ്‌ത്‌ വൈദ്യുതിബിൽ അടയ്‌ക്കാനുള്ള സംവിധാനം വരുന്നു. മാർച്ച് മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് കെഎസ്ഇബിയുടെ ആലോചന. മീറ്റർ റീഡർമാർ കാർഡ് സ്വൈപ്പിങ് മെഷീനുകളുമായി വീടുകളിലും സ്ഥാപനങ്ങളിലുമെത്തി പണം സ്വീകരിക്കുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കുക. ഉപയോക്താക്കൾക്ക്‌ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയും യുപിഐ പേമെന്റ്‌ വഴിയും പണമടയ്‌ക്കാനാകും. സംസ്ഥാനത്ത് 1.35 കോടി വൈദ്യുതി ഉപയോക്താക്കളിൽ 60 ശതമാനവും ഓൺലൈനായാണ്‌ പണമടയ്ക്കുന്നത്‌. ഗൂഗിൾ പേ, ഫോൺ പേ വഴിയാണ് കൂടുതൽ ഇടപാടുകളും. നിലവിലെ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കാത്തവർക്കുകൂടി […]

1 min read

ഗുരുവായൂരപ്പന് ബിംബശുദ്ധി; ഇന്ന് വൈകീട്ട് ദര്‍ശന നിയന്ത്രണം

ഗുരുവായൂരപ്പന് ഞായറാഴ്ചയും തിങ്കളാഴ്ചയും ബിംബ ശുദ്ധി ചടങ്ങുകള്‍ നടക്കും. ഞായറാഴ്ച വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം ചടങ്ങ് തുടങ്ങിയാല്‍ രാത്രി അത്താഴപ്പൂജ കഴിഞ്ഞ് നട തുറക്കുന്നത് വരെ നാലമ്പലത്തിലേക്ക് ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. എന്നാല്‍ നാലമ്പലത്തിന് പുറത്ത് നിന്ന് തൊഴാം. തിങ്കളാഴ്ച രാവിലെ ശുദ്ധികലശവും ഉച്ചപ്പൂജയ്ക്ക് 25 കലശവും ഗുരുവായൂരപ്പന് അഭിഷേകം ചെയ്യും

1 min read

കാട്ടാക്കടയില്‍ ഉറങ്ങിക്കിടന്ന പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, അന്വേഷണം

തിരുവനന്തപുരത്തെ കാട്ടാക്കടയില്‍ ഉറങ്ങിക്കിടന്ന പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. പൂവച്ചല്‍ സ്വദേശികളായ ദമ്പതികളുടെ പത്തു വയസ്സുള്ള കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു. പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ കുറകോണം എന്ന സ്ഥലത്താണ് സംഭവമുണ്ടായത്. വിജയകുമാര്‍-സുജ ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. എന്നത്തേയും പോലെ ഇന്നലെയും മുത്തശ്ശിക്കൊപ്പം വീടിന് നടുവിലെ മുറിയിലാണ് കുട്ടി ഉറങ്ങാന്‍ കിടന്നത്. രാത്രി മറ്റാരോ ഉള്ളതായി പ്രായമായ മുത്തശ്ശിക്ക് തോന്നിയിരുന്നു. എന്നാല്‍ കുട്ടിയുടെ പിതാവ് ആണെന്നാണ് കരുതിയത്. എന്നാല്‍ […]

1 min read

കുസാറ്റ് ദുരന്തം: പ്രിന്‍സിപ്പലിനെയും അധ്യാപകരെയും പ്രതി ചേര്‍ത്തു

കുസാറ്റ് ദുരന്തത്തില്‍ പ്രിന്‍സിപ്പലിനെയും അധ്യാപകരെയും പൊലീസ് പ്രതി ചേര്‍ത്തു. സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ് പ്രിന്‍സിപ്പലായിരുന്ന ഡോ. ദീപക് കുമാര്‍ സാഹു, ടെക് ഫെസ്റ്റിന്റെ ചുമതലക്കാരായ രണ്ട് അധ്യാപകര്‍ എന്നിവരെയാണ് പ്രതിയാക്കിയത്. മനപ്പൂര്‍വമല്ലാത്ത നരഹത്യാ വകുപ്പാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. 2023 നവംബര്‍ 25 നായിരുന്നു ദുരന്തം. ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ത്ഥികള്‍ അടക്കം നാലുപേരാണ് മരിച്ചത്. സംഭവത്തില്‍ അധികൃതരുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുവരെയുള്ള അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ ക്രോഡീകരിച്ചാണ് പൊലീസ് മജിസ്‌ട്രേറ്റ് […]

1 min read

ലോക്‌സഭ തെരഞ്ഞെടുപ്പ്: ഇന്ത്യാ മുന്നണിയുടെ സീറ്റ് ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കം

ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായ പശ്ചാത്തലത്തില്‍ സീറ്റു ചര്‍ച്ചകളിലേക്ക് കടന്ന് ഇന്ത്യാ മുന്നണി. ആം ആദ്മി പാര്‍ട്ടി, ജനതാദള്‍ യുണൈറ്റഡ് പാര്‍ട്ടികളുമായാണ് കോണ്‍ഗ്രസ് നേതൃത്വം ഇന്നു ചര്‍ച്ച നടത്തുക. കഴിയുന്നത്ര വിട്ടുവീഴ്ച ചെയ്യാനാണ് കോണ്‍ഗ്രസിന്റെ നിലപാട്. സീറ്റ് ചര്‍ച്ചകള്‍ക്കായി മുകുള്‍ വാസ്‌നിക്കിന്റെ നേതൃത്വത്തിലുള്ള കോണ്‍്ഗരസ് സമിതിയില്‍ അശോക് ഗെഹലോട്ട്, ഭൂപേഷ് ബാഗേല്‍, മോഹന്‍ പ്രകാശ് എന്നിവരും അംഗങ്ങളാണ്. മുന്നണി കണ്‍വീനര്‍ സ്ഥാനം അടക്കമുള്ള കാര്യങ്ങളില്‍ പത്തു പതിനഞ്ചു ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ബിഹാര്‍ […]

error: Content is protected !!