ജില്ലാ വാർത്തകൾ
പ്രധാന വാർത്തകൾ
വിദ്യാഭ്യാസം
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസ് : സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കരുവന്നൂര്‍ വിഷയത്തില്‍ സര്‍ക്കാറിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് ആധാരമെന്ന് ചൂണ്ടിക്കാട്ടി സുരേഷ് ഗോപി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റിസ് സോഫി തോമസ് ആണ് പരിഗണിച്ചത്. കേസില്‍ ജനുവരി 24ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരാകാന്‍ […]
യുഡിഎഫിന്റെ നേതൃത്വത്തിൽ വർക്കലയിൽ ഇന്ന് വിചാരണ സദസ്സ് സംഘടിപ്പിക്കും …
പിണറായി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യുഡിഎഫ് സംസ്ഥാന വ്യാപകമായി 140 നിയോജകമണ്ഡലങ്ങളിൽ നടത്തിവരുന്ന കുറ്റവിചാരണ സദസ്സിന്റെ ഭാഗമായിട്ടാണ് വർക്കല നിയോജക മണ്ഡലത്തിൽ വിചാരണ സദസ്സ് സംഘടിപ്പിക്കുന്നതെന്ന് വർക്കല താലൂക്ക് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ യുഡിഎഫ് നേതാക്കൾ പറഞ്ഞു …. ജനുവരി 8 വൈകുന്നേരം 3 മണിക്ക് മൈതാനം മുനിസിപ്പൽ പാർക്കിൽ സംഘടിപ്പിക്കുന്ന വിചാരണ സദസ് കെപിസിസി മുൻ പ്രസിഡൻറ് കെ മുരളീധരൻ എംപി ഉദ്ഘാടനം ചെയ്യും. എംപിമാരായ ശശി തരൂർ അടൂർ പ്രകാശ് ഡിസിസി പ്രസിഡൻറ് പാലോട് രവി […]
ദുരിതാശ്വാസ നിധി വകമാറ്റൽ; മുഖ്യമന്ത്രിക്കും ലോകായുക്തയ്ക്കും ഹൈക്കോടതി നോട്ടീസ്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ ലോകായുക്ത വിധിക്കെതിരായ റിട്ട് ഹർജ്ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മുഖ്യമന്ത്രിക്കും ലോകായുക്തയ്ക്കും മന്ത്രിമാർക്കും നോട്ടീസ് അയക്കാൻ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്ത് ആർ.എസ് ശശികുമാർ സമർപ്പിച്ച റിട്ട് ഹർജിയിലാണ് നടപടി. ദുരിതാശ്വാസ നിധിയിൽ നിന്ന് മാനദണ്ഡങ്ങൾ ലംഘിച്ച് രാഷ്ട്രീയക്കാർക്ക് പണം നൽകിയെന്നാണ് ആർ.എസ് ശശികുമാറിന്റെ പരാതി. ദുരിതാശ്വാസ നിധി വകമാറ്റിയെന്ന ആരോപണത്തിൽ പരാതി നിലനിൽക്കില്ലെന്ന ലോകായുക്ത ഉത്തരവ് നിയമവിരുദ്ധമാണെന്നും ആരോപണം. പണം അനുവദിച്ചതിലെ നടപടിക്രമങ്ങളിൽ വീഴ്ച […]
കൊച്ചിയില്‍ യുവതിക്ക് നേരെ ലോഡ്ജ് ഉടമയുടെ ക്രൂരമര്‍ദനം
യുവതിക്ക് നേരെ ലോഡ്ജ് ഉടമയുടെ ക്രുരമര്‍ദനം. എറണാകുളം നോര്‍ത്തിലെ ബെന്‍ ടൂറിസ്റ്റ് ഹോമിലാണ് യുവതിക്ക് മര്‍ദനമേറ്റത്. വാക്കുതര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. യവതിയെ ലോഡ്ജ് ഉടമ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇന്നലെ രാത്രിയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ലോഡ്ജ് ഉടമ ബെന്‍ ജോയ്‌യും സുഹൃത്ത് ഷൈജുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയും സുഹൃത്തുക്കളും ചേര്‍ന്നാണ് ഹോട്ടലില്‍ മുറിയെടുത്തത്. രണ്ട് മുറിയാണ് ഇവര്‍ വാടകയ്ക്ക് എടുത്തത്. റൂമിലെത്തിയതിന് പിന്നാലെ ഇവര്‍ പുറത്തുപോയി തിരികെ വന്നപ്പോഴാണ് ഹോട്ടലുടമ ഇവരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്. ഇതിന് പിന്നാലെ […]
ബിൽക്കിസ് ബാനുവിന് നീതി; പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കി സുപ്രിം കോടതി
ബിൽക്കിസ് ബാനു കേസിൽ ഗുജറാത്ത് സർക്കാരിന് തിരിച്ചടി. പ്രതികളെ വെറുതെ വിട്ട നടപടി സുപ്രിം കോടതി റദ്ദാക്കി. ജസ്റ്റിസ് ബി.വി നാഗരത്ന അദ്ധ്യക്ഷയായ ബഞ്ചിനേതാണ് ഉത്തരവ്. ഇരയുടെ നിലവിലുള്ള സാമൂഹ്യ സാഹചര്യം ശിക്ഷാ ഇളവ് നൽകുന്നതിൽ പ്രധാനമാണ് എന്ന് കോടതി നിരീക്ഷിച്ചു. സാമൂഹ്യ പ്രവർത്തകർ കക്ഷി ചേർന്നത് അംഗീകരിച്ച കോടതി ശിക്ഷയിളവ് നൽകുന്നതിനു മുൻപ് വിചാരണ കോടതി ജഡ്ജിയുടെ അഭിപ്രായം തേടണമായിരുന്നു എന്ന് വിധി പ്രസ്താവത്തിൽ പറഞ്ഞു. ഉചിത സർക്കാർ എന്ന വിവർത്തനത്തിന്റെ പരിധിയിൽ വരിക ശിക്ഷ […]
ശബരിമലയിൽ തീര്‍ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. പുൽമേടിനും കഴുതക്കുഴിക്കും സമീപമാണ് സംഭവം. മരിച്ചത് ചെന്നൈ സ്വദേശി യുവരാജ് ആണ്. 50 വയസായിരുന്നു. പമ്പയിലെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെയും പമ്പയിൽ നിന്ന് മല കയറുന്നതിനിടെ തീർഥാടകൻ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. 54 വയസായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം ശബരിമല നിലയ്ക്കലിൽ മരിച്ചെന്ന് കരുതി സംസ്കരിച്ചയാൾ തിരിച്ചെത്തി. മഞ്ഞത്തോട് ആദിവാസി ഊരിലെ രാമനെന്ന് തെറ്റിദ്ധരിച്ച് അജ്ഞാത മൃതദേഹം സംസ്‌കരിച്ചു. എന്നാൽ രാമനെ ഇന്ന് കൊക്കാത്തോട് നിന്നും കണ്ടെത്തി.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവൻ വില 46,000ലേക്ക്
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,240 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 5780 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ചൊവ്വാഴ്ച സ്വര്‍ണവില വീണ്ടും 47000ല്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. കഴിഞ്ഞ ബുധനാഴ്ച 200 രൂപയും വ്യാഴാഴ്ച 320 രൂപയുമാണ് കുറഞ്ഞത്. വെള്ളിയാഴ്ച 80 രൂപ കൂടി കുറഞ്ഞ ശേഷം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് […]
മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ച് പ്രചരണം; അന്വേഷണം രാജസ്ഥാനിലേക്ക്
മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ വ്യാജ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ കേസ്. രാജസ്ഥാന്‍ ടോങ്ക് സ്വദേശി മന്‍രാജ് മീണ എന്ന യുവാവിനെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്.മുഖ്യമന്ത്രിയുടെ പേരും ഫോട്ടോയും ഉപയോഗിച്ച് സാമൂഹിക മാധ്യമമായ ടെലഗ്രാമില്‍ അക്കൗണ്ട് ഉണ്ടാക്കി അതിലൂടെ പ്രതിയുടെ നമ്പര്‍ ഉപയോഗിച്ചുള്ള വാട്‌സാപ്പ് ലിങ്ക് നിര്‍മിച്ച് പ്രചരിപ്പിക്കുകയായിരുന്നു. ഡിസംബര്‍ 11-ന് സൈബര്‍ഡോം നടത്തിയ സൈബര്‍ പട്രോളിങ്ങിനിടെയാണ് സംഭവം കണ്ടെത്തിയത്. സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്നതിന് ഏതെങ്കിലും വ്യാജ സിം […]
കൂടത്തായി കേസ് പ്രതി ജോളിയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍
കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരയിലെ കേസില്‍ നിന്ന് കുറ്റവിമുക്തയാക്കണമെന്ന പ്രതി ജോളിയുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, എസ് വി എന്‍ ഭാട്ടി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുക. കേസില്‍ തെളിവില്ലെന്നാണ് ബന്ധുക്കളായ ആറ് പേരെ കൊലപ്പെടുത്തിയെന്ന കേസിലെ മുഖ്യപ്രതിയായ ജോളിയുടെ മുഖ്യവാദം. വിചാരണ നിര്‍ത്തിവെക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്. ജോളിയുടെ ഭര്‍ത്തൃമാതാവ് അന്നമ്മ തോമസ് ഉള്‍പ്പെടെ ഭര്‍ത്താവിന്റെ കുടുംബത്തിലെ ആറ് പേരാണ് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. 2019ലാണ് കേരളത്തെ നടുക്കിയ കൊലപാതകങ്ങളുടെ വിവരം […]
സംസ്ഥാനത്ത് വെളുത്തുള്ളി വില കുതിച്ചുയരുന്നു; കിലോയ്ക്ക് 300 രൂപ
സംസ്ഥാനത്ത് വെളുത്തുള്ളി വില കുതിച്ചുയരുന്നു. പൊതുവിപണിയില്‍ കിലോയ്ക്ക് 300 രൂപയിലേക്ക് കടന്നിരിക്കുകയാണ് വെളുത്തുള്ളി വില. ഒരു മാസത്തിനിടെ പൊതുവിപണിയില്‍ വെളുത്തുള്ളിക്ക് കിലോയ്ക്ക് 90 രൂപ കൂടിയതായാണ് കച്ചവടക്കാര്‍ പറയുന്നത്. പത്തുവര്‍ഷത്തിനിടെ വെളുത്തുള്ളി വിലയില്‍ ഉണ്ടായ ഏറ്റവും വലിയ വര്‍ധനയാണിത്. 2022 ഡിസംബറില്‍ 65 രൂപയായിരുന്ന വില ഇക്കഴിഞ്ഞ ഡിസംബര്‍ ആദ്യവാരം 210ലെത്തിയിരുന്നു. മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ 240 രൂപ വരെയാണ് ഇപ്പോള്‍ കിലോയ്ക്ക് വില. ആവശ്യത്തിന് ലോഡ് എത്താതായതോടെ വില അനുദിനം വര്‍ധിക്കുകയാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, മദ്ധ്യപ്രദേശ് […]



