ജില്ലാ വാർത്തകൾ

1 min read

ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി

മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വത്തെ സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇന്നു ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഏകകണ്ഠമായി ആയിരുന്നു തെരഞ്ഞെടുപ്പ്. ജനറല്‍ സെക്രട്ടറി ഡി രാജ ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തില്‍ ആയിരുന്നു യോഗം. കാനം രാജേന്ദ്രന്റെ നിര്യാണത്തെത്തുടര്‍ന്നാണ് പുതിയ സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുത്തത്. നേരത്തെ ബിനോയിയെ ആക്ടിങ് സെക്രട്ടറിയായി കേന്ദ്ര നേത്വത്വം നിയോഗിച്ചിരുന്നു. സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഡി രാജയാണ് ബിനോയിയുടെ പേര് നിര്‍ദേശിച്ചത്. ആരും എതിര്‍പ്പ് ഉന്നയിക്കാത്ത സാഹചര്യത്തില്‍ ഏകണ്ഠമായി തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കുകയായിരുന്നു.

1 min read

ഭര്‍തൃ വീട്ടില്‍ യുവതിയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍

ബേഡകത്ത് ഭര്‍തൃ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അസ്‌കര്‍ അറസ്റ്റില്‍. ഗാര്‍ഹിക പീഡന വകുപ്പ് ചുമത്തിയാണ് അസ്‌കറിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ അസ്‌കര്‍ പീഡിപ്പിച്ചിരുന്നുവെന്നായിരുന്നു മരിച്ച മുര്‍സീനയുടെ കുടുംബത്തിന്റെ പരാതി. ഡിസംബര്‍ അഞ്ചിനാണ് സംഭവം. മുര്‍സീനയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കിടപ്പുമുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് മുര്‍സീനയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണം കൊലപാതകമാണെന്നും ആരോപിച്ച് മാതാപിതാക്കള്‍ രംഗത്തെത്തി. 2020ലായിരുന്നു അസ്‌കറുമായുള്ള […]

1 min read

ജനുവരിയിലെ വൈദ്യുതി ബില്ലിലും 19 പൈസ സര്‍ചാര്‍ജ്

ജനുവരിയിലെ വൈദ്യുതി ബില്ലിലും 19 പൈസ സര്‍ചാര്‍ജ് ഉണ്ടാകും. നവംബറില്‍ വൈദ്യുതി വാങ്ങാന്‍ അധികമായി ചെലവഴിച്ച പണം തിരിച്ചുപിടിക്കാനാണ് ജനുവരിയില്‍ സര്‍ചാര്‍ജ് ഈടാക്കുന്നത്. കെഎസ്ഇബി നേരിട്ട് 10 പൈസ സര്‍ചാര്‍ജ് ചുമത്തി ഉത്തരവിറങ്ങി. നേരത്തെ റെഗുലേറ്ററി കമ്മിഷന്‍ 9 പൈസ അനുവദിച്ചിരുന്നു. ഈ രണ്ടു തുകയും ചേര്‍ത്താണ് 19 പൈസ. ഈ മാസവും 19 പൈസ ഈടാക്കിയിരുന്നു. പ്രതിമാസ ബില്ലിലും ദ്വൈമാസ ബില്ലിലും ഇതു ബാധകമാണ്.

1 min read

ആരോ​ഗ്യ മേഖലയിൽ ഡോക്ടർമാർക്കും ആരോ​ഗ്യ പ്രവർത്തകർക്കും ഭയമില്ലാതെ പ്രവർത്തിക്കാനുള്ള സാഹചര്യമൊക്കി; മുഖ്യമന്ത്രി

സംസ്ഥാനത്ത് ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും അവരുടെ ഉത്തരവാദിത്തങ്ങൾ ഭയമില്ലാതെ നിർവഹിക്കാൻ കഴിയുന്ന സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പാക്കാൻ സർക്കാറിന് കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ . ആരോ​ഗ്യ പ്രവർത്തകരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ നിയമ വ്യവസ്ഥകൾ ശക്തമാക്കിയ സംസ്ഥാനമാണ് കേരളമെന്നും, അതിനായി കേരള ഹെൽത്ത് കെയർ സർവീസസ് പേഴ്സൺസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻസ് നിയമം 2023 ഭേദഗതി ചെയ്തതായും മുഖ്യമന്ത്രി വ്യക്തമാക്കി. കോവളത്ത് ആരംഭിച്ച ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ 96 മത് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായുന്നു […]

1 min read

കേരളത്തിൽ 385 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഒരു മരണം

കേരളത്തിൽ 385 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 2799 ആയി. കേരളത്തിൽ കൊവിഡ് ബാധിച്ച് ഒരു മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇന്നലെ റിപ്പോർട്ട് ചെയ്തത് 702 പുതിയ കേസുകളാണ്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. രോഗമുക്തി നേടുന്നവരുടെ എണ്ണം, രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളെക്കാൾ കൂടുതലായതുകൊണ്ട് തന്നെ ആശങ്കവേണ്ടെന്ന് ആരോഗ്യ വിഭാഗം പറയുന്നു. ഡിസംബർ 26 ൽ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം […]

1 min read

കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്ര തീരുമാനം; കൊപ്രയുടെ താങ്ങുവില വര്‍ധിപ്പിച്ചു

കൊപ്രയുടെ താങ്ങുവില വര്‍ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. 2024 സീസണില്‍ മില്‍ കൊപ്രയ്ക്ക് ക്വിന്റലിന് 300 രൂപ കൂട്ടി 11,160 രൂപയും (നിലവില്‍ 10,860 രൂപ) ഉണ്ടക്കൊപ്രയ്ക്ക് 250 രൂപ കൂട്ടി 12,000 രൂപയുമാക്കാനാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്. എന്നാല്‍ കഴിഞ്ഞ സീസണെ അപേക്ഷിച്ച് ഉണ്ടക്കൊപ്രയുടെ താങ്ങുവിലയില്‍ വരുത്തിയ വര്‍ധന കുറവാണ്. കഴിഞ്ഞ സീസണില്‍ ക്വിന്റലിന് 750 രൂപയാണ് വര്‍ധിപ്പിച്ചത്. ഇത്തവണ വര്‍ധന 250 രൂപ മാത്രമാണ്. അതേസമയം മില്‍ ക്രൊപ്രയില്‍ […]

1 min read

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍, വീണ്ടും 47,000 കടന്നു

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഈ മാസം നാലിന് രേഖപ്പെടുത്തിയ പവന് 47,080 രൂപ എന്ന റെക്കോര്‍ഡാണ് പഴങ്കഥയായത്. ഇന്ന് 320 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 47,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 5890 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം നാലിനാണ് ആദ്യമായി 47,000 കടന്നത്. തുടര്‍ന്ന് 13 വരെയുള്ള 9 ദിവസം സ്വര്‍ണവില തുടര്‍ച്ചയായി ഇടിയുന്നതാണ് കണ്ടത്. ഓഹരി വിപണിയിലെ […]

1 min read

സർക്കാർ മാദ്ധ്യമവേട്ട അവസാനിപ്പിക്കണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിൽ മാദ്ധ്യമപ്രവർത്തകർക്കെതിരെ പൊലീസ് പകവീട്ടുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഡിജിപിയുടെ ഔദ്യോഗിക വസതിയില്‍ മഹിളാമോര്‍ച്ച നടത്തിയ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ നോട്ടീസ് അയച്ച നടപടി ജനാധിപത്യവിരുദ്ധവും മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമവുമാണ്. ജനം ടിവി റിപ്പോര്‍ട്ടര്‍ രശ്മി കാര്‍ത്തിക, ക്യാമറമാന്‍ നിഥിന്‍ എബി, ജന്മഭൂമി ഫോട്ടോഗ്രാഫര്‍ അനില്‍ ഗോപി എന്നിവര്‍ക്ക് മ്യൂസിയം പൊലീസ് നോട്ടീസ് നല്‍കിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ല. ഡിജിപിയുടെ ഔദ്യോഗിക വസതിയില്‍ അതിക്രമിച്ച് […]

1 min read

പ്രളയം ദുരിതത്തിലാഴ്ത്തിയ തമിഴ്നാടിനുവേണ്ടി കൈകോർത്ത് മാർ ഈവാനിയോസ് കോളജിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ അമിക്കോസും

പ്രളയദുരിതത്തിലായ തമിഴ്നാടിനോട് അൻപോടെ കേരളം. കിറ്റുകൾ എത്തിക്കാൻ കൂടുതൽ സംഘടനകൾ അവശ്യ വസ്തുക്കളുമായി കൈകോർക്കുന്നു. ഇതുവരെ പത്തിലധികം ലോഡുകളാണ് കേരളത്തിൽ നിന്ന് തമിഴ്നാട്ടിലെത്തിച്ചത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ അമിക്കോസ് ശേഖരിച്ച അവശ്യ വസ്തുക്കൾ ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്ത് എത്തിച്ചു. മലങ്കര കത്തോലിക്ക മേജർ അതിരൂപത സഹായ മെത്രാൻ ബിഷപ് ഡോ. മാത്യൂസ് മാർ പോളികാർപ്പസാണ് അമിക്കോസിന്റെ സഹായം റവന്യൂ മന്ത്രി കെ രാജന് കൈമാറിയത്. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനും […]

1 min read

കെഎസ്ആർടിസി സിറ്റി ബസുകളിൽ പരീക്ഷണാർത്ഥം ഓൺലൈൻ പണമിടപാട് സൗകര്യങ്ങൾ 28 മുതൽ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ടിക്കറ്റിങ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വരുമാന ചോർച്ച തടയുന്നതിനും വേണ്ടി 2003 മുതൽ ഇലക്ട്രോണിക് ടിക്കറ്റിംഗ് സംവിധാനം പ്രയോജനപ്പെടുത്തി വരുകയാണ്. എന്നാൽ 2020 മുതൽ കൂടുതൽ മെച്ചപ്പെട്ട ഗുണഗണങ്ങൾ ഉൾപ്പെടുത്തി MicroFx എന്ന കമ്പനി എംബെഡ്ഡ്ഡ് സംവിധാനമുള്ള ETM മെഷീനുകൾ വഴിയാണ് ടിക്കറ്റ് വിതരണം നടത്തി വരുന്നത്. എന്നാൽ കോവിഡ് മഹാമാരിക്ക് ശേഷം യാത്രക്കാർ പണമിടപാടിനായി കൂടുതലും ഡിജിറ്റൽ പണമിടപാടുകളായ UPI, ഡെബിറ്റ് / ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാൻ ആരംഭിച്ചു. എന്നാൽ ഏറ്റവും നൂതനവും […]

error: Content is protected !!