ജില്ലാ വാർത്തകൾ

1 min read

പൊതുമേഖലാ സ്ഥാപനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും : മുഖ്യമന്ത്രി

‌‌തിരുവനന്തപുരം : പൊതുമേഖലാ സ്ഥാപനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് സംസ്ഥാന ഗവൺമെൻ്റ് കേരള പബ്ലിക്ക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്‌മെന്റ് ബോർഡിന് രൂപം നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബോർഡിന്റെയും പുതിയ ഓഫീസ് മന്ദിരത്തിന്റെയും ഉദ്ഘാടനം വെള്ളിയമ്പലത്തെ ബോർഡ് ആസ്ഥാനത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിലെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ ഫലപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് സുതാര്യമായ തെരഞ്ഞെടുപ്പ് നടപടികളിലൂടെ കാര്യക്ഷമതയും നൈപുണ്യവുമുള്ള ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി സംസ്ഥാന സർക്കാർ രൂപികരിച്ച സ്വയംഭരണ സ്ഥാപനമാണ് കെ.പി.ഇ. എസ്. ആർ.ബി.വ്യവസായ വകുപ്പിന് കീഴിലുള്ള […]

1 min read

കൈപ്പട്ടൂരില്‍ കെ.എസ്‌.ആര്‍.ടി.സി ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു ; നിരവധിപേര്‍ക്ക് പരിക്ക്

പത്തനംതിട്ട കൈപ്പട്ടൂരില്‍ കെ.എസ്‌.ആര്‍.ടി.സി ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. നിരവധിപേര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചകഴിഞ്ഞ് 3.15 നാണ് അപകടം നടന്നത്. പത്തനംതിട്ടയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസ്സും തിരുവനന്തപുരത്തുനിന്നും മുണ്ടക്കയത്തേക്ക് പോയ ബസ്സുമാണ് കൂട്ടിയിടിച്ചത്. കൈപ്പട്ടൂര്‍ കടവ് ജംഗ്ഷനില്‍ ആണ് അപകടം. മുണ്ടക്കയം ബസ്സിന്റെ ഡ്രൈവര്‍, സീറ്റിനും സ്റ്റിയറിംഗ് വീലിനുമിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഫയര്‍ഫോഴ്സും പോലീസും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രണ്ടു ബസ്സിലെയും നിരവധി യാത്രക്കാര്‍ക്ക് പരിക്കുണ്ട്, ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പരിക്കേറ്റവരെയും കൊണ്ടുള്ള ആംബുലന്‍സുകള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് […]

1 min read

വൈഗ കൊലക്കേസ് : കൊലപാതകത്തിനു ജീവപര്യന്തം, 28 വര്‍ഷം തടവ്

കൊച്ചി: പത്തു വയസ്സുകാരി വൈഗയെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് സനുമോഹന് കോടതി ശിക്ഷ വിധിച്ചത് അഞ്ചു കുറ്റങ്ങള്‍ക്ക്. കുട്ടിയെ കൊലപ്പെടുത്തിയതിന് ഐപിസി 302-ാം വകുപ്പു പ്രകാരം ജീവപര്യന്തം തടവു ശിക്ഷ വിധിച്ച കോടതി ഈ കേസിനെ അപൂര്‍വങ്ങളില്‍ അപൂര്‍വമായി കാണാനാവില്ലെന്ന് അഭിപ്രായപ്പെട്ടു. കൊലപാതക കുറ്റത്തിന് ജീവപര്യന്തം തടവു ശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് പ്രത്യേക കോടജി ജഡ്ജി കെ സോമന്‍ വിധിച്ചത്. ‌മറ്റു വിവിധ വകുപ്പുകളിലായി 28 വര്‍ഷം തടവും 70,000 രൂപ പിഴയും വിധിച്ചു. […]

1 min read

ആരോ​ഗ്യരം​ഗത്ത് കേരളം നേടിയത് അഭിമാന നേട്ടങ്ങൾ; വീണാ ജോർജ്

തിരുവനന്തപുരം : ആരോ​ഗ്യ രം​ഗത്തെ അഭിമാന നേട്ടങ്ങൾ കൈയ്ക്കൊള്ളാൻ കേരളത്തിനായത് ആരോ​ഗ്യ പ്രവർത്തനകരുടെ പിൻതുണ കൊണ്ടാണെന്ന് സംസ്ഥാന ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. അതിനായി സംസ്ഥാന സർക്കാരിന് എന്നും പിൻതുണ നൽകിയ സംഘടനയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കോവളത്ത് നടക്കുന്ന ഐഎംഎയുടെ 98 മത് ദേശീയ സമ്മേളനത്തിലെ തുടർ വിദ്യാഭ്യാസ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു. സംസ്ഥാനത്ത് നിപ്പയും, ആ​ഗോളതലത്തിലുള്ള കൊവിഡ് വ്യാപനം ഉണ്ടായപ്പോഴും കേരളം ലോകത്തിന് തന്നെ മികച്ച മാതൃകയായി. അതിന് സംസ്ഥാന […]

1 min read

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലുള്ള പോലീസ് നടപടി തുടരുന്നു ; മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് നടപടിയില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി പോലീസ് നോട്ടീസ്. ഡിജിപിയുടെ ഔദ്യോഗിക വസതിയില്‍ മഹിളാമോര്‍ച്ച നടത്തിയ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെയാണ് നടപടി. ജനം ടിവി റിപ്പോര്‍ട്ടര്‍ രശ്മി കാര്‍ത്തിക, ക്യാമറമാന്‍ നിഥിന്‍ എബി, ജന്മഭൂമി ഫോട്ടോഗ്രാഫര്‍ അനില്‍ ഗോപി എന്നിവര്‍ക്കാണ് മ്യൂസിയം പോലീസ് നോട്ടീസ് നല്‍കിയത്. വെള്ളിയാഴ്ച രാവിലെ 11 മണിയ്ക്ക് ചോദ്യം ചെയ്യാന്‍ ഹാജരാകാനാണ് നിര്‍ദേശം. ഡിജിപിയുടെ ഔദ്യോഗിക വസതിയില്‍ […]

1 min read

യുവജന വിഭാഗത്തെ സജീവമാക്കാൻ യുഡിഎഫ് ; നാളെ തിരുവനന്തപുരത്ത് യോഗം ചേരും

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുവജന വിഭാഗത്തെ സജീവമാക്കാൻ യുഡിഎഫ് നീക്കം. ഇതിന്റെ ഭാഗമായി പ്രതിപക്ഷ യുവജന സംഘടനകളുടെ യോഗം നാളെ തിരുവനന്തപുരത്ത് ചേരും. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് യോഗം വിളിച്ചു ചേർത്തത്. ജില്ലാ തലങ്ങളിൽ പ്രതിപക്ഷ യുവജന സംഘടനകളുടെ കൂട്ടായ്മ സംഘടിപ്പിക്കാനാണ് തീരുമാനം. ഉച്ചയ്ക്ക് രണ്ടിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഔദ്യോഗിക വസതിയായ കൺന്റോൺമെന്റ് ഹൗസിലാണ് യുഡിവെെഎഫ് യോഗം. ലോക്സഭ തിരഞ്ഞെടുപ്പ് വരാനിരിക്കെ യുവജന സംഘടനകളെ ഏകോപിപ്പിക്കുകയാണ് യുഡിഎഫ് ലക്ഷ്യം. ജില്ലാതലങ്ങളിലും […]

1 min read

സംസ്ഥാനത്ത് ആദ്യമായി എസ്.എ.ടി.യില്‍ ജനറ്റിക്‌സ് വിഭാഗം ; തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ആരംഭിക്കുന്നു : മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ മെഡിക്കല്‍ ജനറ്റിക്‌സ് വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിനായി ഒരു പ്രൊഫസറുടേയും ഒരു അസി. പ്രൊഫസറുടേയും തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. അപൂര്‍വ ജനിതക രോഗ പ്രതിരോധത്തിലും ചികിത്സയിലും ഗവേഷണത്തിലും നിര്‍ണായക ചുവടുവയ്പ്പാണിത്. ജനറ്റിക്‌സ് വിഭാഗം ആരംഭിക്കാനായി മന്ത്രി തലത്തില്‍ നിരവധി തവണ യോഗം ചേര്‍ന്നാണ് അന്തിമ രൂപം നല്‍കിയത്. എസ്.എ.ടി. ആശുപത്രിയെ അപൂര്‍വ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്‌സലന്‍സായി തെരഞ്ഞെടുത്തിരുന്നു. സംസ്ഥാനത്ത് ആദ്യമായി ഈ സര്‍ക്കാര്‍ എസ്.എം.എ. ക്ലിനിക്ക് […]

1 min read

ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്നത് മികച്ച സൗകര്യങ്ങളെന്ന് നാഗാലാന്‍ഡ് ഗവര്‍ണര്‍

പത്തനംതിട്ട : ലക്ഷക്കണക്കിന് ഭക്തരെത്തുന്ന സന്നിധാനത്തും സന്നിധാനത്തേക്കുള്ള വഴികളിലും മികച്ച സൗകര്യങ്ങളാണ് സംസ്ഥാനസര്‍ക്കാര്‍ ഒരുക്കുന്നതെന്നും ഇത് അഭിനന്ദനാര്‍ഹമാണെന്നും നാഗാലാന്‍ഡ് ഗവര്‍ണര്‍ എല്‍. ഗണേശ്. ശബരിമലയിലേക്കുള്ള റോഡുകള്‍ വളരെ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 10.30 ഓടെ സന്നിധാനത്തെത്തിയ അദ്ദേഹം തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജയില്‍ പങ്കുകൊണ്ടു. സഹോദരനായ എല്‍. ഗോപാലന്‍, സഹോദരപത്‌നി ചന്ദ്ര ഗോപാലന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

1 min read

സംസ്ഥാന സീനിയർ കരാട്ടെ ചാമ്പ്യൻഷിപ്പിൽ നിധിൻ എസ് ലാല്‍ ഇരട്ടസ്വർണ്ണം

കോലഞ്ചേരിയിൽ നടക്കുന്ന സംസ്ഥാന സീനിയർ കരാട്ടെ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ജില്ലയ്ക്ക് വേണ്ടി നിധിൻ എസ് ലാല്‍ ഇരട്ടസ്വർണ്ണം നേടി. ഒറ്റൂർ പഞ്ചായത്തിലെ ലാലുവിൻ്റെ മകൻ നിധിൻ എസ് ലാല്‍.

1 min read

‘നൂലുകെട്ട് നടത്താന്‍ പോലും പണമില്ലായിരുന്നു’; കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ് കൊന്നത് അമ്മയെന്ന് പൊലീസ്

തിരുവനന്തപുരം പോത്തന്‍കോട് 36 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ കൊന്നത് അമ്മയെന്ന് പൊലീസ്. ഇന്ന് പുലര്‍ച്ചെയാണ് പോത്തന്‍കോട് മഞ്ഞമല കുറവന്‍ വിളാകത്ത് വീട്ടില്‍ സുരിത – സജി ദമ്പതികളുടെ മകന്‍ ശ്രീദേവിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംശയം തോന്നി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെ കുഞ്ഞിന്റെ അമ്മ സുരിത കുറ്റസമ്മതം നടത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. രാത്രി രണ്ടുമണിയോടെ ശ്രീദേവിനെ കാണാതായതോടെ, സജി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കിണറ്റിന്‍കരയില്‍ […]

error: Content is protected !!