ജില്ലാ വാർത്തകൾ

1 min read

രാജ്യത്ത് സ്ത്രീ ശാക്തീകരണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം : മന്ത്രി ജെ ചിഞ്ചു റാണി

രാജ്യത്ത് സ്ത്രീ ശാക്തീകരണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി ജെ ചിഞ്ചു റാണി. സ്ത്രീകൾക്ക് എതിരെ നടക്കുന്ന അക്രമങ്ങൾ തടയുന്നതിൽ സംസ്ഥാന സർക്കാർ മാതൃകാപരമായ പ്രവർത്തനം ആണ് നടത്തുന്നത്. നിരീക്ഷ സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ വനിതാ നാടകോത്സവത്തിന്റെ ഫ്ലാഗ് ഓഫ് പാളയം കണ്ണിമേറ മാർക്കറ്റിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. പുതിയ തലമുറയിലെ പെൺകുട്ടികൾക്ക് ശക്തമായി മുന്നോട്ട് വരാൻ ഇത്തരത്തിൽ ഉള്ള നാടകോത്സവങ്ങൾ സഹായകരമാകുമെന്നും മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. ചണ്ഡിഗഡിലെ നാടക പ്രവർത്തക ദബീന […]

1 min read

കാര്‍ ഉള്ളയാള്‍ക്ക് ബിപിഎല്‍ കാര്‍ഡ് ; താലൂക്ക് സപ്ലൈ ഓഫീസര്‍ അറസ്റ്റില്‍.

ബിപിഎല്‍ കാര്‍ഡ് അനധികൃതമായി ഉപയോഗിച്ചതിനുള്ള പിഴ ഒഴിവാക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ, താലൂക്ക് സപ്ലൈ ഓഫീസര്‍ പിടിയില്‍. തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസര്‍ അനില്‍ പി കെയെ ആണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ജില്ലയിലെ പെരുവളത്തുപറമ്പ് സ്വദേശിയാണ് വിജിലന്‍സില്‍ പരാതി നല്‍കിയത്. ഇയാള്‍ക്ക് ബിപിഎല്‍ റേഷന്‍ കാര്‍ഡാണ് ഉണ്ടായിരുന്നത്. സ്വന്തമായി കാറുള്ളയാള്‍ ബിപിഎല്‍ കാര്‍ഡ് ഉപയോഗിക്കുന്നത് അനധികൃതമാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. കാര്‍ഡ് എത്രയും വേഗം എപിഎല്‍ വിഭാഗത്തിലേക്ക് മാറ്റണമെന്നും നിര്‍ദേശിച്ചു. ഇതുവരെ അനധികൃതമായി ബിപിഎല്‍ […]

1 min read

വൈഗ കൊലക്കേസ്: അച്ഛൻ സനു മോഹൻ കുറ്റക്കാരൻ; എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് കോടതി

പത്തു വയസ്സുകാരി വൈഗയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സനുമോഹൻ കുറ്റക്കാരനെന്ന് കോടതി. സനുവിനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് കോടതി കണ്ടെത്തി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയാണ് വിധി പറയുന്നത്. ശിക്ഷയിന്മേലുള്ള വാദം ഉച്ചയ്ക്ക് ശേഷം നടക്കും. ഐപിസി 302, 328, 201, ജുവനൈൽ ജസ്റ്റിസ് ആക്ട് 75, 77 വകുപ്പുകൾ പ്രതിക്കെതിരെ നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. കുട്ടിയെ കൊലപ്പെടുത്തി, കൊലപാതക ഉദ്ദേശത്തോടെ മദ്യം നൽകി, തെളിവു നശിപ്പിക്കൽ, ബാലനീതി പ്രകാരം […]

1 min read

രണ്ടാം ഭാരത് ജോഡോയുമായി കോണ്‍ഗ്രസ് ; ജനുവരി 14 മുതല്‍ മാര്‍ച്ച് 20 വരെ

രാജ്യത്തെ അറിയാന്‍ വീണ്ടും ഭാരത് ജോഡോ യാത്ര പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ജനുവരി 14 മുതല്‍ മാര്‍ച്ച് 20 വരെയാണ് രണ്ടാം ഭാരത് ജോഡോ യാത്ര നിശ്ചയിച്ചിരിക്കുന്നത്. 14 സംസ്ഥാനങ്ങളിലൂടെ 62,00 കിലോമീറ്ററുകളാവും രാഹുലും സംഘവും സ‍ഞ്ചരിക്കുക. മണിപ്പുര്‍ മുതല്‍ മുംബൈ വരെയാണ് ഭാരത് ന്യായ് യാത്ര എന്ന് പേരില്‍ നേതാക്കള്‍ കാല്‍നടയായും ബസിലും സഞ്ചരിക്കുക. ചരിത്രപരമായ യാത്രയായി ഇത് മാറുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. 150 ദിവസങ്ങള്‍ കൊണ്ട് 4500 കിലോമീറ്ററാണ് ഒന്നാം […]

1 min read

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ച് 47,000ലേക്ക് അടുക്കുന്നു. ഇന്ന് പവന് 80 രൂപയാണ് കൂടിയത്. 46,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10 രൂപ കൂടി 5850 രൂപയായി. ഈ മാസം നാലിന് 47,000 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഇട്ടിരുന്നു. 13 വരെയുള്ള 9 ദിവസം സ്വര്‍ണവില തുടര്‍ച്ചയായി താഴുന്നതാണ് കണ്ടത്. ഓഹരി വിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. 13 ന് 45,320 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും […]

1 min read

മൂന്നാറില്‍ അതിശൈത്യം : സീസണിലെ ഏറ്റവും താഴ്ന്ന താപനില

ക്രിസ്മസ് – ന്യൂ ഇയര്‍ അവധി ആഘോഷിക്കാന്‍ മൂന്നാറില്‍ എത്തിയ സഞ്ചാരികളെ വിറപ്പിച്ച് അതിശൈത്യം. സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ നാല് ഇന്നലെ രേഖപ്പെടുത്തി. ചെണ്ടുവര, തെന്മല, കുണ്ടള,ചിറ്റുവര എന്നിവിടങ്ങളിലാണ് ഇന്നലെ നാല് ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി എന്നിവിടങ്ങളില്‍ ആറും മാട്ടുപ്പെട്ടിയില്‍ എട്ടുമായിരുന്നു ഇന്നലത്തെ താപനില. സഞ്ചാരികളുടെ വരവ് വര്‍ധിച്ചതോടെ ടൗണ്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഗതാഗത കുരുക്കും പതിവായി. ക്രിസ്മസ് – ന്യൂ ഇയര്‍ അവധി ആഘോഷിക്കാന്‍ ശനിയാഴ്ച മുതലാണ് മൂന്നാറില്‍ സഞ്ചാരികളുടെ […]

1 min read

ശബരിമലയില്‍ മണ്ഡലപൂജ ഇന്ന്; മകരവിളക്ക് ഉത്സവത്തിനായി 30ന് നട തുറക്കും

ശബരിമല മണ്ഡലപൂജ ഇന്ന്. രാവിലെ 10.30നും 11.30നും മദ്ധ്യേയുള്ള മീനം രാശി ശുഭ മുഹൂര്‍ത്തത്തിലാണ് മണ്ഡലപൂജ നടക്കുക. 11ന് നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് 5ന് നടതുറക്കും. ജനുവരി 15നാണ് മകരവിളക്ക്. മണ്ഡലകാലം അവസാനിക്കുന്ന ഇന്നും ശബരിമലയില്‍ തീര്‍ഥാടകരുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. മണ്ഡലപൂജയ്ക്ക് മുന്നോടിയായുള്ള തങ്കഅങ്കി ഘോഷയാത്ര ഇന്നലെ വൈകീട്ടാണ് സന്നിധാനത്ത് എത്തിയത്.ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് 23ന് പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് പമ്പയിലെത്തിയത്. പമ്പ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് […]

1 min read

ശിവഗിരി തീര്‍ത്ഥാടനം : ആലുവാ സര്‍വ്വമത സമ്മേളനം ശതാബ്ദി സമ്മേളനം നടത്തി

ശിവഗിരി: ശ്രീനാരായണ ഗുരുദേവന്‍റെ ഏകലോക സന്ദേശം മറ്റെന്തിനേക്കാളുമുപരി ഇന്നത്തെ കാലഘട്ടത്തിനാവശ്യമാണ്. മനുഷ്യ ജീവിതത്തില്‍ ഭേദചിന്തകളെ കൊണ്ട് നീറുന്ന സമൂഹത്തിന് സമാശ്വാസം പകരുവാന്‍ മനുഷ്യത്വ ദര്‍ശനം കൊണ്ടേ സാധിക്കൂ. ഗുരുദേവന്‍ മതത്തിനുപരി മനുഷ്യനെ സ്നേഹിച്ച മഹാത്മാവാണ് എന്ന് ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു. ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ആലുവാ സര്‍വ്വമത സമ്മേളനം ശതാബ്ദി സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു സ്വാമി. ഗുരുവിന്‍റെ സന്ദേശം ഉള്‍ക്കൊണ്ട് ഒരു വിശ്വപൗരനായി മാറിയ മഹത് വ്യക്തിയാണ് മുന്‍ രാഷ്ട്രപതി രാംനാഥ് […]

1 min read

‘നിർമല സീതാരാമനും ശക്തികാന്ത ദാസും രാജിവെക്കണം’; ആർബിഐക്ക് ബോംബ് ഭീഷണി

മുംബൈയിലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസിന് ബോംബ് ഭീഷണി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ആർബിഐ ഗവർണർ ശക്തികാന്ത ദാസും രാജിവച്ചില്ലെങ്കിൽ ആർബിഐ ഓഫീസ് തകർക്കുമെന്ന് ഭീഷണി സന്ദേശം. ഈ-മെയിൽ ലഭിച്ചത് തിങ്കളാഴ്ചയെന്നും മുംബൈ പൊലീസ്. ആർബിഐ, എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഓഫീസുകൾ ആക്രമിക്കുമെന്നാണ് ഭീഷണി. മുംബൈയിലെ ആകെ 11 സ്ഥലങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്നും ചൊവ്വാഴ്ച സ്‌ഫോടനം ഉണ്ടാകുമെന്നും സന്ദേശത്തിൽ പറയുന്നു. കൂടാതെ ഖിലാഫത്ത് ഇന്ത്യയുമായി തനിക്ക് ബന്ധമുണ്ടെന്ന് ഭീഷണി സന്ദേശം അയച്ചയാൾ അവകാശപ്പെട്ടിട്ടുണ്ട്. […]

1 min read

റോബിന്‍ ബസിന് ഇന്ന് മൂന്നിടത്ത് പരിശോധന ; മന്ത്രി മാറിയതില്‍ പ്രതീക്ഷയെന്ന് മാനേജര്‍

ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം കോയമ്പത്തൂര്‍‌ സര്‍വീസ് പുനരാരംഭിച്ച റോബിന്‍ ബസിനെ വിടാതെ പിന്തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ്. വഴിനീളെയുള്ള പരിശോധനയും പിഴയൊടുക്കലും അവസാനിപ്പിച്ച ഉദ്യോഗസ്ഥര്‍ പരിശോധന മൂന്നിടത്ത് പരിമിതപ്പെടുത്തി. ഗതാഗത വകുപ്പ് മന്ത്രി മാറിയതോടെ ചൂഷണത്തിനും പ്രതികാരനടപടിക്കും മയമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉടമയും ജീവനക്കാരും. പുലര്‍ച്ചെ അഞ്ച് മണിക്ക് പത്തനംതിട്ടയില്‍ നിന്ന് ഓട്ടം തുടങ്ങിയ റോബിന്‍ ബസിനെ ഒരു കിലോമീറ്റര്‍ അകലെ മൈലപ്രയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകള്‍ പിന്നിട്ട് മൂവാറ്റുപുഴയ്ക്ക് […]

error: Content is protected !!