ജില്ലാ വാർത്തകൾ
പ്രധാന വാർത്തകൾ
വിദ്യാഭ്യാസം
ഭൂമി തരംമാറ്റം; ജനുവരി 16 മുതല്‍ പ്രത്യേക അദാലത്തുകള്‍, വീണ്ടും അപേക്ഷ വേണ്ട
ഫീസ് സൗജന്യത്തിന്റെ പരിധിയില്‍ വരുന്ന ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ജനുവരി 16 മുതല്‍ പ്രത്യേക അദാലത്തുകള്‍. അദാലത്തുകളില്‍ ഭൂവുടമകള്‍ വീണ്ടും അപേക്ഷകള്‍ നല്‍കേണ്ടി വരില്ലെങ്കിലും നേരിട്ട് എത്തേണ്ടി വരും. നിലവില്‍ ഫോം ആറില്‍ ലഭിച്ച അപേക്ഷകള്‍ 27 റവന്യു ഡിവിഷന്‍ തലങ്ങളിലായി ആര്‍ഡിഒമാര്‍ പരിഗണിക്കുന്ന തരത്തിലാണ് അദാലത്തുകള്‍ നടത്തുക. കുറവ് അപേക്ഷകള്‍ ഉള്ള റവന്യു ഡിവിഷനുകളിലാകും ആദ്യം അദാലത്തുകള്‍. ഒന്നര മാസത്തിനകം മുഴുവന്‍ ഡിവിഷനുകളിലും അദാലത്തുകള്‍ പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം. അദാലത്തുകളുടെ തീയതികള്‍ മന്ത്രി കെ […]
അപരത്വ ബോധമാണ് സംഘർഷങ്ങൾക്ക് കാരണം. ഡോ.ജി മോഹൻ ഗോപാൽ
ശിവഗിരി: ലോകത്തെ വിടെയുമുണ്ടാകുന്ന സംഘർഷങ്ങൾക്ക് കാരണം മറ്റുള്ളവരെ കൂടെയുള്ളവരായി കാണാതെ അപരന്മാരായി കാണുന്നതിൽ നിന്നു ഉടലെടുക്കുന്നതാ ണുന്ന് നാഷണൽ ജുഡീഷ്യൽ അക്കാദമി (സുപ്രീം കോടതി )യുടെ മുൻ ഡയറക്ടർ ഡോ.ജി മോഹൻ ഗോപാൽ അഭിപ്രായപ്പെട്ടു. എല്ലാ മതങ്ങളും ശരിയാണ് ഒന്ന് ഒന്നിനോട് പൊരുതിയാൽ ഒന്നും ജയിക്കിന്നില്ലന്ന് ഗുരുവചനം പാലിച്ചാൽ മത വൈര്യയും സംഘർഷവും ഇല്ലാതാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 91-മത് ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ച് ശിവഗിരിയിൽ നടന്ന ഗുരുധർമ്മപ്രചരണ സഭ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ […]
വിജയകാന്ത് അന്തരിച്ചു, മരണം കൊവിഡ് ചികിത്സയില്‍ തുടരവെ
നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്ത് (71) അന്തരിച്ചു. കൊവിഡ് ബാധിതനായ അദ്ദേഹം ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ച വിവരം വിജയകാന്തിന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ ഡിഎംഡികെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഇക്കഴിഞ്ഞ നവംബര്‍ 20 ന് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡിസംബര്‍ രണ്ടാം വാരമാണ് അദ്ദേഹം ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയത്. ചൊവ്വാഴ്ചയാണ് വിജയകാന്തിനെ ആരോഗ്യ പരിശോധനയ്ക്കായി വീണ്ടും ആശുപത്രിയില്‍ […]
ശിവഗിരി തീർത്ഥാടനം:കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ പവലിയൻ ഉദ്ഘാടനം ചെയ്തു.
ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരി ടണൽ വ്യൂവിൽ സംഘടിപ്പിച്ചിരിക്കുന്ന കാർഷിക വ്യാവസായിക വിപണന മേളയോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ പവലിയൻ ശ്രീനാരായണ ധർമ്മസംഘം പ്രസിഡൻറ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ശുഭാഗാ നന്ദ, തീർത്ഥാടന സെക്രട്ടറി സ്വാമി റിധംഭ രാനന്ദ ,മുനിസിപ്പൽ ചെയർമാൻ കെ എം ലാ ജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്മിതാ സുന്ദരേശൻ, ഇലകമൺ പഞ്ചായത്ത് പ്രസിഡണ്ട് സൂര്യ , പ്രേമവല്ലി,എക്സിബിഷൻ കമ്മിറ്റി […]
ശിവഗിരി തീർത്ഥാടനം: നാളികേര വികസന ബോർഡിൻറെ പവലിയൻ ഉദ്ഘാടനം ചെയ്തു.
ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരി ടണൽ വ്യൂവിൽ സംഘടിപ്പിച്ചിരിക്കുന്ന കാർഷിക വ്യാവസായിക വിപണന മേളയോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന നാളികേര വികസന ബോർഡിൻറെ പവലിയൻ ശ്രീനാരായണ ധർമ്മസംഘം പ്രസിഡൻറ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ശുഭാഗാ നന്ദ, തീർത്ഥാടന സെക്രട്ടറി സ്വാമി റിധംഭ രാനന്ദ ,മുനിസിപ്പൽ ചെയർമാൻ കെ എം ലാ ജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്മിതാ സുന്ദരേശൻ, പ്രതിഭ അശോകൻ, സുനി ലീ,എക്സിബിഷൻ കമ്മിറ്റി ചെയർമാൻ ഡോ: എം […]
ശിവഗിരിയില്‍ അന്നദാന പന്തല്‍ ഉയരുന്നു
ശിവഗിരി: തീര്‍ത്ഥാടക ലക്ഷങ്ങള്‍ക്ക് ഗുരുപൂജാ പ്രസാദം നല്‍കുന്നതിനുള്ള അന്നദാന പന്തലിന്‍റെ പണികള്‍ അവസാനഘട്ടത്തിലായി. ആഴ്ചകളായി ഒട്ടേറെ ജോലിക്കാര്‍ വിശ്രമ രഹിതമായി പന്തല്‍ നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. ഇവിടെ നിന്നും ഭക്ഷണം സ്വീകരിക്കുക എന്നത് ഓരോ ഭക്തന്‍റേയും വിശ്വാസത്തിന്‍റെ ഭാഗം കൂടിയാണ്.
ജാതികള്‍ തമ്മിലും മതങ്ങള്‍ തമ്മിലും മത്സരം ഇല്ലാതാകണം; എല്ലാമതത്വങ്ങളും എല്ലാവരും അറിയണമെന്ന് ഡോ. ജി മോഹന്‍ ഗോപാല്‍
ജാതികള്‍ തമ്മിലും മതങ്ങള്‍ തമ്മിലും മത്സരം ഇല്ലാതിരിക്കണം. എല്ലാമതത്വങ്ങളും എല്ലാവരും അറിയണം. ഇതാകണം ഇന്ത്യയുടെ ആവശ്യമെന്ന് നാഷണല്‍ ജൂഡീഷ്യറി അക്കാദമി മുന്‍ ഡയറക്ടര്‍ ഡോ. ജി മോഹന്‍ ഗോപാല്‍ അഭിപ്രായപ്പെട്ടു. ശ്രീനാരായണ ഗുരുദേവന്‍റെ ഇക്കാര്യത്തിലുള്ള ഉപദേശവും ഈ വിധമായിരുന്നുവെന്നും മോഹന്‍ ഗോപാല്‍ പറഞ്ഞു. ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി നടന്ന ഗുരുധര്‍മ്മപ്രചരണ സഭാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുദേവന്‍റെ മുന്നില്‍ ഒരു ജാതി മാത്രമേയുള്ളൂ. സമുദായങ്ങള്‍ പലപേരില്‍ ഉണ്ടാകാം. പക്ഷേ ഒരേ വിധത്തില്‍ ജനിക്കുന്ന മനുഷ്യരെല്ലാം ഒരു […]
ശിവഗിരി തീര്‍ത്ഥാടനം ഗുരുപൂജാ ഉല്‍പ്പന്ന സമര്‍പ്പണം തുടരുന്നു
തീര്‍ത്ഥാടന കാലത്ത് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശിവഗിരിയില്‍ എത്തിച്ചേരുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്കായി തയ്യാറാക്കുന്ന ഗുരുപൂജാ പ്രസാദം അന്നദാനത്തിനുള്ള കാര്‍ഷിക വിളകളും പലവ്യജ്ഞനങ്ങളും വിവിധ ജില്ലകളില്‍ നിന്നും ഭക്തര്‍ എത്തിച്ചു തുടങ്ങി. ഗുരുധര്‍മ്മ പ്രചരണസഭ കോട്ടയം ജില്ലാക്കമ്മിറ്റി നാഗമ്പടം ക്ഷേത്രത്തില്‍ നിന്നും ആലപ്പുഴ ജില്ലാക്കമ്മിറ്റി വിശ്വഗാജി മഠത്തില്‍ നിന്നുമാണ് ഉല്‍പ്പന്നങ്ങളുമായി തിരിച്ചത്. ശിവഗിരിയില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ശിവഗിരി മഠം പി.ആര്‍.ഒ., ഇ.എം. സോമനാഥന്‍, ഗുരുധര്‍മ്മ പ്രചരണസഭാ വൈസ്പ്രസിഡന്‍റ് അനില്‍ തടാലില്‍, […]
ഗുസ്തി ഫെഡറേഷന് താത്കാലിക സമിതിയെ നിയമിച്ച് ഇന്ത്യന്‍ ഒളിമ്പിക് അസ്സോസിയേഷന്‍
ന്യൂഡല്‍ഹി: തെരഞ്ഞെടുക്കപ്പെട്ട ഗുസ്തി ഫെഡറേഷന്‍ ഭരണസമിതിയെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടതിന് പിന്നാലെ ഫെഡറേഷന്റെ പ്രവര്‍ത്തനത്തിനായി താത്കാലിക സമിതിയെ നിയമിച്ച് ഇന്ത്യന്‍ ഒളിമ്പിക് അസ്സോസിയേഷന്‍(ഐഒഎ). ഭുപീന്ദര്‍ സിങ് ബജ്‌വയാണ് സമിതിയുടെ തലവന്‍. എം എം സോമയ, മഞ്ജുഷ കന്‍വര്‍ എന്നിവര്‍ സമിതി അംഗങ്ങളാണ്. പുതിയ സമിതിയുടെ നിയമനം ഫെഡറേഷനില്‍ വിശ്വാസ്യതയും സുതാര്യതയും ഉറപ്പ് വരുത്തുന്നതിനാണെന്ന് ഐഒഎ അറിയിച്ചു. ഫെഡറേഷന്റെ മുന്‍ മേധാവി ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി അവാര്‍ഡുകള്‍ തിരികെ നല്‍കുമെന്ന് ഗുസ്തി താരങ്ങള്‍ ഭീഷണി മുഴക്കിയിരുന്നു. അവാര്‍ഡുകള്‍ […]
ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പുതുവത്സര സമ്മാനമായി 5000 രൂപ വീതം ബാങ്കിലെത്തിച്ചു : മന്ത്രി ഡോ. ബിന്ദു
തിരുവനന്തപുരം : സംസ്ഥാനത്തെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പുതുവത്സര സമ്മാനമായി 5000 രൂപ വീതം ബാങ്ക് അക്കൗണ്ടുകളിലെത്തിച്ചതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 731 പേർക്ക് 36.55 ലക്ഷം രൂപയാണ് പ്രൊഫിഷ്യൻസി അവാർഡായി അനുവദിച്ചത്. 2023 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി /പ്ലസ് ടു (സ്റ്റേറ്റ്, സി.ബി.എസ്.ഇ ഐ.സി.എസ്.സി.) പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച കേരളത്തിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കാണ് സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ മാനദണ്ഡങ്ങൾ പ്രകാരം 5,000/- രൂപ വീതം ക്യാഷ് അവാർഡ് നൽകിയത്. പ്ലസ് ടു […]



