ജില്ലാ വാർത്തകൾ
പ്രധാന വാർത്തകൾ
വിദ്യാഭ്യാസം
റിലയൻസും ഡിസ്നിയും തമ്മിൽ മെഗാ ലയനം; പ്രാഥമിക കരാറായി
രാജ്യത്തെ വിനോദ മേഖലയിൽ ആധിപത്യം സ്ഥാപിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പിൽ, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും വാൾട്ട് ഡിസ്നി കമ്പനിയും തമ്മിൽ പ്രാഥമിക കരാറിൽ ഒപ്പുവച്ചു. രണ്ട് കമ്പനികളെയും ലയിക്കുന്നതിന് മുന്നോടിയായാണ് കരാർ. 2024 ഫെബ്രുവരിയിൽ ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ ലയനത്തിന് ഇരു കമ്പനികളും അന്തിമരൂപം നൽകുമെന്നാണ് റിപ്പോർട്ട് .ഫെബ്രുവരിയോടെ എല്ലാ നിയമപരമായ അംഗീകാരങ്ങളും പൂർത്തിയാക്കും. ഇരു കമ്പനികളുടെയും മൂല്യ നിർണയ നടപടികൾ ഉടനെ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.ലയനത്തിനുശേഷം രൂപീകരിക്കുന്ന പുതിയ സംരംഭം ഇന്ത്യൻ മാധ്യമ, വിനോദ മേഖലകളിലെ […]
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം; സിറിയക് ജോസഫിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി. ഉന്നത പദവിയിലിരിക്കെ വരവില്‍ കവിഞ്ഞ സ്വത്ത് സാമ്പാദിച്ചെന്നാണ് ആരോപണം. പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയത്. സുപ്രീംകോടതി ജഡ്ജിയായി വിരമിച്ച ജസ്റ്റിക് സിറിയക് ജോസഫിനെതിരെയാണ് സൂപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് പരാതി നല്‍കിയത്. സിറിയക് തോമസ് ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായിരുന്ന സമയത്തും കേരള ഹൈകോടതിയിലും ഡല്‍ഹി ഹൈകോടതിയിലും ജഡ്ജിയായിരുന്ന സമയത്തും ജഡ്ജ് പദവി ദുരുപയോഗം ചെയ്ത് വരവില്‍ കവിഞ്ഞ […]
ശബരിമലയിലെ തിരക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനപ്പുറം: എഡിജിപി
ശബരിമയിൽ ഉൾകൊള്ളാൻ കഴിയുന്നതിലും അപ്പുറമാണ് തിരക്കെന്ന് എഡിജിപി എം ആർ അജിത് കുമാർ. 80,000 ആളുകളെ ഉൾകൊള്ളുന്ന ഇടത്ത് ഒരു ലക്ഷത്തിലധികം വരുന്നതായി എഡിജിപി പറഞ്ഞു. ദർശനം അല്ല പ്രശ്നം, മറിച്ച് ദർശനത്തിന് എടുക്കുന്ന സമയമാണ്. പമ്പയിലെ പാർക്കിംഗിനെ തുടർന്ന് തിരക്ക് ക്രമീകരിക്കാൻ ഇടത്താവളങ്ങളിൽ നിയന്ത്രിച്ചേ മതിയാകൂ. നിലവിൽ ഇടത്താവളങ്ങളിൽ ഉള്ള ഭക്തർ അവിടെ തന്നെ തുടരണമെന്നും എഡിജിപി പറഞ്ഞു. ഗാന്ധി പ്രതിമയിൽ കറുത്ത കണ്ണട ധരിപ്പിച്ചു; എസ്എഫ്ഐ നേതാവിനെതിരെ പരാതിയുമായി കെഎസ്‌യുപമ്പയിൽ പാർക്കിംഗ് അനുവദിച്ചാൽ നിലക്കലിലെ […]
മേജര്‍ രവി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍, രഘുനാഥ് ദേശീയ കൗണ്‍സില്‍ അംഗം
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന സംവിധായകനും നടനുമായ മേജര്‍ രവിയെ സംസ്ഥാന ഉപാധ്യക്ഷനായി നാമനിര്‍ദേശം ചെയ്തു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് നാമനിര്‍ദേശം ചെയ്തത്. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന സി രഘുനാഥിനെ ദേശീയ കൗണ്‍സില്‍ അംഗമാക്കി. സി രഘുനാഥും മേജര്‍ രവിയും കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ ചേര്‍ന്നത്. ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയാണ് ഇരുവര്‍ക്കും അംഗത്വം നല്‍കിയത്. കണ്ണൂര്‍ ഡിസിസി മുന്‍ സെക്രട്ടറിയായിരുന്നു സി രഘുനാഥ്. ധര്‍മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി […]
വിദ്യാർഥിനിയെ എസ്എഫ്ഐ പ്രവർത്തകര്‍ മർദ്ദിച്ച സംഭവം ; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
പത്തനംതിട്ട : കടമ്മനിട്ടയിൽ വിദ്യാർഥിനിക്ക് എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ സംഭവം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. ആറൻമുള സി. ഐ. മനോജിനെയാണ് അന്വേഷണ ചുമതലയിൽ നിന്ന് മാറ്റിയത്. പകരം ചുമതല പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന് നൽകി. പരാതിക്കാരിക്കെതിരെ തുടർച്ചയായി കേസുകളെടുത്തത് വിവാദമായിരുന്നു. സിപിഎം സമ്മർദത്തിന് പോലീസ് വഴങ്ങിയെന്ന ആക്ഷേപം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് ഉദ്യോഗസ്ഥനെ മാറ്റിയത്. എന്നാൽ, പട്ടിക ജാതി പട്ടിക വർഗ പീഡനം നിരോധന നിയമം ഉൾപ്പെടെ ചുമത്തിയ കേസുകളിൽ ഡിവൈഎസ്പി തന്നെ അന്വേഷണം നടത്തണമെന്നും, അതിനാലാണ് […]
‘ഏതു കടലില്‍ പോയി ഒളിച്ചാലും വിടില്ല’ ; കച്ചവടക്കപ്പലുകള്‍ക്കു നേരെയുള്ള ആക്രമണത്തില്‍ രാജ്‌നാഥ് സിങ്
മുംബൈ: കച്ചവടക്കപ്പലുകളായ എംവി ചെം പ്ലൂട്ടോയ്ക്കും എംവി സായിബാബയ്ക്കും നേരെ നടന്ന ആക്രമണങ്ങളെ കേന്ദ്രസര്‍ക്കാര്‍ വളരെ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്തി കര്‍ശന നടപടിയെടുക്കും. അതിനി കടലില്‍ എത്ര ആഴത്തിലായിരുന്നാലും അതിന് മാറ്റമില്ലെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. സ്‌റ്റെല്‍ത്ത് ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയര്‍ ഐഎന്‍എസ് ഇംഫാല്‍ കമ്മീഷന്‍ ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 21 ഇന്ത്യന്‍ ക്രൂ അംഗങ്ങളുമായി എംവി ചെം പ്ലൂട്ടോ ശനിയാഴ്ച പോര്‍ബന്തറില്‍ നിന്ന് 217 നോട്ടിക്കല്‍ മൈല്‍ […]
രാമക്ഷേത്ര ഉദ്ഘാടന ചടങ്ങ് : നിലപാട് വ്യക്തമാക്കി സിപിഎം പൊളിറ്റ് ബ്യൂറോ
അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി സിപിഎം പൊളിറ്റ് ബ്യൂറോ. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ക്ഷണം ലഭിച്ചിരുന്നു. മതവിശ്വാസങ്ങളെ മാനിക്കുകയും ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശം സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് സിപിഎമ്മിന്‍റെ നയമെന്ന് പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി. മതം വ്യക്തിപരമായ തീരുമാനമാണെന്ന് വിശ്വസിക്കുന്നു. അത് രാഷ്ട്രീയ നേട്ടത്തിനുള്ള ഉപകരണമായി മാറരുത്. അതിനാൽ ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്നും സിപിഎം തീരുമാനിച്ചു. ഒരു […]
എസ്ഐ അടക്കം മൂന്ന് പൊലീസുകാർക്ക് മദ്യപസംഘത്തിന്റെ മർദ്ദനം
കോഴിക്കോട്: കോഴിക്കോട് കാക്കൂർ പോലീസ് സ്റ്റേഷനിലെ എസ്ഐ അടക്കം മൂന്ന് പോലീസുകാർക്ക് മദ്യപസംഘത്തിന്റെ മർദ്ദനം. കാക്കൂർ പെരുംപൊയിലിൽ ക്രിസ്മസ് കരോൾ സംഘം ചമഞ്ഞ് വാഹനയാത്രക്കാരിൽ നിന്ന് പണം വാങ്ങിയത് ചോദ്യം ചെയ്തപ്പോഴാണ് യുവാക്കൾ ആക്രമിച്ചത്. പോലീസ് വാഹനവും പ്രതികൾ അടിച്ച് തകർത്തു. കോഴിക്കോട് ബാലുശ്ശേരി റൂട്ടിൽ കാക്കൂർ പെരുംപൊയിലാണ് സംഭവം ഉണ്ടായത്. ക്രിസ്മസ് കരോൾ സംഘം ചമഞ്ഞ് പ്രതികൾ എട്ടേരണ്ട് ജംഗ്ഷനിൽ വാഹനങ്ങൾ തടഞ്ഞ് യാത്രക്കാരിൽ നിന്നും നിർബന്ധിച്ചും അല്ലാതെയും പിരിവെടുത്തു. ഓരോ വാഹനവും തടഞ്ഞ് പണപ്പിരിവ് […]
ഗാന്ധിഭവന് യൂസഫലിയുടെ പുതുവർഷ സമ്മാനം ; അന്തേവാസികളായ അമ്മമാർക്ക് പിന്നാലെ അച്ഛന്മാർക്കും താമസിക്കാൻ ബഹുനില മന്ദിരം ഒരുങ്ങുന്നു
പത്തനാപുരം: പുതുവര്‍ഷത്തില്‍ ഗാന്ധിഭവന് മറ്റൊരു വലിയ സമ്മാനവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. ആയിരത്തിമുന്നൂറോളം അഗതികള്‍ക്ക് അഭയകേന്ദ്രമായ പത്തനാപുരം ഗാന്ധിഭവനിലെ പുരുഷവയോജനങ്ങള്‍ക്കായി പ്രമുഖ വ്യവസായിയും കാരുണ്യപ്രവര്‍ത്തകനുമായ എം.എ. യൂസഫലി നിര്‍മ്മിച്ചുനല്‍കുന്ന ബഹുനില മന്ദിരത്തിന് ക്രിസ്മസ് ദിനത്തില്‍ ശിലയിട്ടു.ഗാന്ധിഭവന്‍ സ്ഥാപകനും സെക്രട്ടറിയുമായ പുനലൂര്‍ സോമരാജന്റെയും അന്തേവാസികളായ ചലച്ചിത്ര നടന്‍ ടി.പി. മാധവനടക്കം മുതിര്‍ന്ന പൗരന്മാരുടെയും സാന്നിദ്ധ്യത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ എം.എ. യൂസഫലിയാണ് ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്. ഗാന്ധിഭവനിലെ മുന്നൂറിലധികം അമ്മമാര്‍ക്ക് താമസിക്കുവാന്‍ പതിനഞ്ചു കോടിയിലധികം തുക മുടക്കി […]
കോവിഡിൽ കേരളത്തിന് ആശ്വാസം, ഇന്നലെ സ്ഥിരീകരിച്ചത് 32 പുതിയ കേസുകൾ, ആക്റ്റീവ് കേസുകൾ 3096 ആയി
കോവിഡിൽ കേരളത്തിന് ആശ്വാസം. കേരളത്തിൽ ഇന്നലെ സ്ഥിരീകരിച്ചത് 32 പുതിയ കേസുകൾ മാത്രം. കേരളത്തിലെ ആകെ ആക്റ്റീവ് കേസുകൾ 3096 ആയി. രാജ്യത്ത് മൂന്ന് കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. അതേസമയം കർണാടകയിൽ കോവിഡ് കേസുകൾ കൂടുകയാണ്. ഇന്നലെ 92 കേസുകൾ റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ 4പേർക്ക് കൊവിഡ് ഉപവകഭേദമായ JN. 1 സ്ഥിരീകരിച്ചതായി സർക്കാർ അറിയിച്ചു. നവംബറിൽ വിദഗ്ധ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലം ആണ് ഇപ്പോൾ വന്നതെന്നും 4 പേരും രോഗമുക്തർ ആയെന്നും ആരോഗ്യ […]



