ജില്ലാ വാർത്തകൾ
പ്രധാന വാർത്തകൾ
വിദ്യാഭ്യാസം
സ്വര്‍ണവില വീണ്ടും 47,000ലേക്ക്; രണ്ടാഴ്ചയ്ക്കിടെ വര്‍ധിച്ചത് 1400 രൂപ
ക്രിസ്മസ് വിപണിയിൽ സ്വർണവില വീണ്ടും ഉയർന്നു. ഡിസംബർ 18 മുതൽ സ്വർണവില ഉയരുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നിട്ടുണ്ട്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,720 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 20 രൂപ ഉയർന്നു. വിപണി വില 5840 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4835 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ […]
നടപ്പാലം തകര്‍ന്നുണ്ടായ അപകടം ; സംഘാടകര്‍ക്കെതിരെ കേസ്
നെയ്യാറ്റിന്‍കരയില്‍ താല്‍ക്കാലിക നടപ്പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുത്തു. അനധികൃതമായി നടപ്പാലം നിര്‍മിച്ചതിനാണ് പൂവാര്‍ പോലീസ് കേസെടുത്തത്. നെയ്യാറ്റിന്‍കരയിലെ തിരുപുറം പഞ്ചായത്തിലെ പുറുത്തിവിളയില്‍ ക്രിസ്മസ് ഫെസ്റ്റിനായി നിമ്മിച്ചതായിരുന്നു നടപ്പാലം. നട്ടെല്ലിന് പരിക്കേറ്റ കാഞ്ഞിരംകുളം സ്വദേശി ലൈലയെ തിരുവനന്തപുരം കിംസില്‍ പ്രവേശിപ്പിച്ചു. അഞ്ച് പേർ നെയ്യാറ്റിൻകരയിലെ നിംസില്‍ ചികിത്സയിലാണ്. അപകടത്തിൽ പെട്ടവർക്ക് നിംസ് ആശുപത്രി സൗജന്യ ചികിത്സ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘാടകരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. തടികൊണ്ട് നിര്‍മിച്ച പാലമാണ് തകര്‍ന്നത്. വാട്ടര്‍ഷോ കാണാന്‍ […]
സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധന ഉടന്‍?; സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി
സപ്ലൈകോയിലെ 13 ഇനം സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധന ഉടന്‍ നടപ്പിലായേക്കും. മൂന്നംഗ പ്രത്യേക സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. വില വര്‍ധിപ്പിക്കാനുള്ള സമിതി നിര്‍ദേശം നാളത്തെ മന്ത്രിസഭായോഗം പരിഗണിച്ചേക്കും. കൂടുതല്‍ സാധനങ്ങള്‍ സബ്‌സിഡി പരിധിയില്‍ കൊണ്ടു വരുന്നതും പരിഗണനയിലുണ്ട്. സപ്ലൈകോ പുനഃസംഘടിപ്പിക്കണമെന്ന നിര്‍ദേശവും മന്ത്രിസഭായോഗം പരിഗണിക്കും. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ഇടതുമുന്നണി നേരത്തെ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ നവകേരള സദസ്സ് വന്നതോടെ തീരുമാനം നീട്ടിവെക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ […]
മണ്ഡലപൂജ: ശബരിമലയില്‍ വന്‍ഭക്തജനത്തിരക്ക്, 15 മണിക്കൂറോളം നീണ്ട് ക്യൂ
മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കിയും വഹിച്ച് കൊണ്ടുള്ള ഘോഷയാത്ര ഇന്ന് വൈകീട്ട് സന്നിധാനത്ത് എത്തും. തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ഡിസംബര്‍ 27ന് 10.30നും 11.30ന് ഇടയില്‍ നടക്കും. മണ്ഡലപൂജയോടനുബന്ധിച്ച് ശബരിമലയില്‍ വന്‍ഭക്തജനത്തിരക്ക് ആണ് അനുഭവപ്പെടുന്നത്. 15 മണിക്കൂര്‍ കാത്തുനിന്നാണ് ഭക്തര്‍ ദര്‍ശനം നടത്തുന്നത്. അപ്പാച്ചിമേട് മുതല്‍ നടപ്പന്തല്‍ വരെ നീണ്ടനിരയാണ്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങില്‍ ഇന്നും നാളെയും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി 64000 പേരെയാണ് കടത്തിവിടുക. മണ്ഡലപൂജ […]
അന്വേഷിപ്പിൻ കണ്ടെത്തും ഫെബ്രുവരി ഒമ്പതിന്
തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു.വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ നിർമ്മിച്ച് ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. രണ്ടായിരരത്തി ഇരുപത്തിനാല് ഫെബ്രുവരി ഒമ്പതിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നതായി ക്രിസ്മസ് ദിനത്തിൽ പുറത്തുവിട്ട പോസ്റ്ററിലൂടെ വ്യക്തമാക്കുന്നു. അന്വേഷകരുടെ കഥയല്ല: അന്വേഷണങ്ങളുടെ കഥയാണ് എന്ന ടാഗ് ലൈനോടെ എത്തുന്ന ഈ ചിത്രം സമീപകാലത്തെ ഏറ്റവും താരസമ്പന്നവും വലിയ മുതൽ മുടക്കുമുള്ള ചിത്രം കൂടിയാണ്. ടൊവിനോ തോമസ് നായകനായി […]
ക്രിസ്മസ് ആഘോഷത്തിനായി ഒരുക്കിയ താത്കാലിക പാലം തകർന്നു; 15 ഓളം പേർക്ക് പരിക്ക്
തിരുവനന്തപുരം നെയ്യാറ്റിൻകര തിരുപുറത്ത് താത്കാലിക പാലം തകർന്ന് 15 ഓളം പേർക്ക് പരിക്കേറ്റു. ക്രിസ്മസ് ആഘോഷത്തിനായി കെട്ടിയ താത്കാലിക പാലമാണ് തകർന്നത്. രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. തിരുപുറം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പുറുത്തിവിള ബൈപാസ് ജങ്ഷനിൽ നടത്തിയ ക്രിസ്മസ് പുൽക്കൂട് മത്സരത്തിന്റെ ഭാഗമായി നിർമിച്ചതായിരുന്നു തടികൊണ്ടുള്ള പാലം. പ്രദർശനത്തിന്റെ ഭാഗമായി ടിക്കറ്റ് വച്ച് ഈ പാലത്തിൽ ആളുകളെ കയറ്റിയിരുന്നു. ഉൾക്കൊള്ളാവുന്നതിലധികം പേർ പാലത്തിൽ കയറിയപ്പോൾ തകർന്നു വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പരിക്കേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തിരുവനന്തപുരം […]
പാസ്‌വേര്‍ഡ് ചോര്‍ത്താന്‍ ശ്രമിച്ചാല്‍ ഉടന്‍ അലര്‍ട്ട്; പുതിയ സെക്യൂരിറ്റി അപ്‌ഡേറ്റുമായി ഗൂഗിള്‍
ക്രോം ബ്രൗസറില്‍ പുതിയ അപ്‌ഡേറ്റുമായി പ്രമുഖ ടെക് കമ്പനി ഗൂഗിള്‍. ഉപയോക്താവിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ അപ്‌ഡേഷന്‍. ഉപയോക്താവിന്റെ പാസ് വേര്‍ഡ് മറ്റെവിടെയെങ്കിലും ദുരുപയോഗം ചെയ്യാനുള്ള ശ്രമം നടന്നാല്‍ ഉടന്‍ തന്നെ അലര്‍ട്ട് നല്‍കുന്ന ഫീച്ചറാണ് അവതരിപ്പിച്ചത്. സേഫ്റ്റി ചെക്ക് എന്ന പേരിലാണ് അപ്‌ഡേഷന്‍. സുരക്ഷാ പരിശോധന നടപടികള്‍ ഓട്ടോമാറ്റിക്കായി നിര്‍വഹിക്കുന്ന തരത്തിലാണ് അപ്‌ഡേഷന്‍. ഉപയോക്താവ് മാന്യുവല്‍ ആയി ചെയ്യുമ്പോള്‍ വരുന്ന വെല്ലുവിളികള്‍ മറികടക്കുന്ന തരത്തിലാണ് ഫീച്ചര്‍. പാസ് വേര്‍ഡ് ആരെങ്കിലും നിയമവിരുദ്ധമായി ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ […]
ഏഴിമല നാവിക അക്കാദമിയിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമം; കശ്മീര്‍ സ്വദേശി അറസ്റ്റില്‍
ഏഴിമല നാവിക അക്കാദമിയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച കശ്മീര്‍ സ്വദേശി അറസ്റ്റില്‍. ജമ്മുകശ്മീര്‍ ബാരാമുള്ള സ്വദേശി മുഹമ്മദ് മുര്‍ത്താസാണ് അറസ്റ്റിലായത്. പയ്യന്നൂര്‍ പൊലീസാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. മുംബൈയില്‍ വിദ്യാര്‍ഥിയാണെന്നും ഇയാള്‍ പറയുന്നുണ്ട്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. പന്ത്രണ്ട് മണിയോടെ നാവിക അക്കാദമിയില്‍ എത്തിയ ഇയാള്‍ ഗേറ്റ് വഴി അതിക്രമിച്ച് കയറാന്‍ ശ്രമിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയ മുര്‍താസിനെ പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. അറസ്റ്റ് […]
അയോധ്യയിൽ ഒന്നര വര്‍ഷം സുഗന്ധം പരത്തും രാംമന്ദിര്‍ അഗര്‍ബതി; 108 അടി നീളം
അയോധ്യയില്‍ 108 അടി നീളമുള്ള ഭീമന്‍ ധൂപത്തിരി തയ്യാറാക്കി ഭക്തൻ. രാമജന്‍മഭൂമി മന്ദിറിന്റെ ഉദ്ഘാടനത്തിനായി ഉദ്ദേശിച്ചുള്ള ധൂപത്തിരിയുടെ നിര്‍മാണം ഗുജറാത്തിലെ വഡോദരയിലാണ് നടക്കുന്നത്. ജനുവരി 22നാണ് ഉദ്ഘാടനം. ഗുജറാത്തിലെ വഡോദരയില്‍ ഒരു ഭക്തന്‍ സൃഷ്ടിച്ച അഗര്‍ബത്തിയാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഒരിക്കല്‍ കത്തിച്ചാല്‍ ഒന്നര വര്‍ഷം സുഗന്ധം പരത്തി നിൽക്കുന്ന കൂറ്റന്‍ അഗര്‍ബത്തിക്ക് നൽകിയ പേരും രാമന്റേത് തന്നെ, രാംമന്ദിര്‍ അഗര്‍ബത്തി. ഗോപാലക് വിഹാ ഭായി ഭാര്‍വാദ് എന്നയാളാണ് അഗര്‍ബത്തി നിര്‍മിച്ച് പ്രാണപ്രതിഷ്ഠയ്‌ക്കായി കാത്തിരിക്കുന്നത്. 108 അടിയാണ് നീളം. […]
പുതിയ ക്രിമിനല്‍ ബില്ലുകള്‍ നിയമമായി, രാഷ്ട്രപതിയുടെ അംഗീകാരം
നിലവിലുള്ള ഇന്ത്യന്‍ ക്രിമിനല്‍ നിയമങ്ങളെ പൊളിച്ചെഴുതുന്ന സുപ്രധാനമായ ബില്ലുകള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം. ലോക്സഭയും രാജ്യസഭയും പാസാക്കിയ ബില്ലുകളില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ തെളിവു നിയമം എന്നിവയ്ക്കുപകരമായി അവതരിപ്പിക്കപ്പെട്ട ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബില്ല് എന്നിവ ഇതോടെ നിയമമായി. ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ച പുതിയ ബില്ലുകളാണ് സഭകള്‍ പാസാക്കിയത്. പുതിയ നിയമങ്ങള്‍ പ്രകാരം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ക്രിമിനല്‍ കുറ്റമാവും. ഭരണകൂടത്തിന് എതിരായ പ്രവര്‍ത്തനങ്ങള്‍ കുറ്റകരമാക്കുന്ന വകുപ്പ് ഒഴിവാക്കി. […]



