ജില്ലാ വാർത്തകൾ

1 min read

കുറഞ്ഞ ചെലവില്‍ ദീര്‍ഘ ദൂരയാത്ര; അമൃത് ഭാരത് എക്‌സ്പ്രസ് 30 മുതല്‍

ചെലവ് കുറഞ്ഞ ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസായ അമൃത് ഭാരത് എക്‌സ്പ്രസ് ഈ മാസം അവസാനത്തോടെ ഓടി തുടങ്ങിയേക്കും. ഡിസംബര്‍ 30ന് ആദ്യത്തെ രണ്ട് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഡല്‍ഹിയില്‍ നിന്ന് അയോധ്യവഴി ബിഹാറിലെ ദര്‍ഭംഗയിലേക്കാണ് ആദ്യ ട്രെയിന്‍. മാള്‍ഡയില്‍ നിന്ന് ബംഗളൂരുവിലേക്കാണ് രണ്ടാമത്തെ സര്‍വീസ്. ഡിസംബര്‍ 30ന് ആറു വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് ഒപ്പം അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ക്കും പ്രധാനമന്ത്രി പച്ചക്കൊടി വീശുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുഷ്- […]

1 min read

കശ്മീരില്‍ സൈന്യം കസ്റ്റഡിയിലെടുത്ത യുവാക്കളുടെ ദുരൂഹമരണം: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് കരസേന

ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈന്യം കസ്റ്റഡിയിലെടുത്ത മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉന്നതതല അന്വേഷണം. ബ്രിഗേഡ് കമാന്‍ഡര്‍ തല അന്വേഷണത്തിനാണ് കരസേന ഉത്തരവിട്ടത്. സൈന്യം നടത്തുന്ന ആഭ്യന്തര അന്വേഷണത്തിന് പുറമേയാണിത്. പൂഞ്ച് ജില്ലയിലെ ബാഫിയാസ് മേഖലയില്‍ നിന്നും ഡിസംബര്‍ 22 ന് സൈന്യം കസ്റ്റഡിയിലെടുത്ത മൂന്ന് യുവാക്കളാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സൈന്യം കസ്റ്റഡിയില്‍ പീഡിപ്പിച്ചു കൊലപ്പെടുത്തിയതാണെന്നാണ് ഇവരുടെ കുടുംബം ആരോപിക്കുന്നത്. മരിച്ചവരെ ചില സൈനികര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. കശ്മീരിലെ പൂഞ്ചില്‍ നാലു […]

1 min read

പ്രവാസികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്; അപേക്ഷകൾ 31 വരെ

പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായുളള നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് ഡിസംബര്‍ 31 വരെ അപേക്ഷ നല്‍കാം. സാമ്പത്തികമായി പിന്നാക്കമുളള പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്നതാണ് പദ്ധതി. തിരികെ നാട്ടിലെത്തിയവരുടെ വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തിൽ കൂടുതലാകാൻ പാടില്ല. നേരത്തെ ഡിസംബർ ഏഴ് വരെ അപേക്ഷിക്കാമെന്നാണ് അറിയിച്ചിരുന്നത്. നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്. ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കും ,പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകള്‍ക്കും 2023-24 അധ്യായന വര്‍ഷം […]

1 min read

വർക്കലയിൽ ക്രിസ്മസ് പുതുവത്സര സമ്മാനമായി ഫ്‌ളോട്ടിങ് ബ്രിഡ്ജ് തുറന്നു. വാട്ടർ സ്‌പോർട്‌സിനെ സാധാരണക്കാരിലേക്കും എത്തിക്കുക ലക്ഷ്യമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

വർക്കലയിൽ ക്രിസ്മസ് പുതുവത്സര സമ്മാനമായി ഫ്‌ളോട്ടിങ് ബ്രിഡ്ജ് തുറന്നു. കേരളത്തിൽ വാട്ടർ സ്‌പോർട്‌സിന്റെ സാധ്യതകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തി ബീച്ചുകളുള്ള എല്ലാ ജില്ലയിലും ഫ്േളാട്ടിങ് ബ്രിഡ്ജുകൾ നിർമിക്കുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ ആദ്യ ഫ്‌ളോട്ടിങ് ബ്രിഡ്ജ് വർക്കല പാപനാശത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ബീച്ച് ടൂറിസം കേരളത്തിൽ വ്യാപിപ്പിക്കുമെന്നും വാട്ടർ സ്‌പോർട്‌സിനായി ഗോവയേയും തായ്‌ലൻഡിനേയും ഒക്കെ ആശ്വയിക്കുന്ന മലയാളികൾക്ക് സ്വന്തം നാട്ടിൽ ഇത്തരം സാധ്യതകളെ പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും […]

1 min read

തങ്ക അങ്കി ഘോഷയാത്ര; ശബരിമലയിൽ നാളെ ഗതാഗത നിയന്ത്രണം; വാഹനങ്ങൾ നിലയ്ക്കലിൽ തടയും

ശബരിമലയിൽ നാളെ നടക്കുന്ന തങ്ക അങ്കി ഘോഷയാത്രയുമായി ബന്ധപ്പെട്ട് പൂജാ സമയക്രമത്തിൽ മാറ്റം ഉള്ള സാഹചര്യത്തിൽ ഭക്തരെ നിലയ്ക്കൽ നിന്നു പമ്പയിലേക്ക് കടത്തിവിടുന്നതിന് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. ഡിസംബർ 26 ന് ഉച്ചപൂജയ്ക്കുശേഷം വൈകിട്ട് 5 മണിക്കാണ് ശബരിമല നട തുറക്കുന്നത്. അതിനാൽ 26 ന് രാവിലെ 11 മണി വരെ നിലയ്ക്കൽ എത്തുന്ന അയ്യപ്പഭക്തരുടെ വാഹനങ്ങളേ പമ്പയിലേക്ക് കടത്തിവിടു. 11 മണി കഴിഞ്ഞ് എത്തുന്നവർക്ക് മൂന്നുമണിക്കൂർ എങ്കിലും നിലയ്ക്കൽ തന്നെ […]

1 min read

ശ്രീനാരായണ പ്രബോധനങ്ങൾക്ക് കേരളത്തിൽ വലിയ പ്രസക്തി കൈവന്നിരിക്കുന്ന കാലം : വി.മുരളീധരൻ

തിരുവനന്തപുരം : ശിവഗിരി തീര്‍ഥാടനം ആധ്യാത്മികതക്കും ഭൗതികതയ്ക്കും തുല്യപ്രാധാന്യം നൽകുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. പഞ്ചശുദ്ധികൾ പാലിച്ച് അഷ്ഠലക്ഷ്യങ്ങളോടെ നടക്കുന്ന തീർത്ഥാടനത്തിന്‍റെ പ്രസക്തി വർധിച്ച് വരുകയാണ്. ഗുരുദേവൻ നിർദേശിച്ച പഞ്ചശുദ്ധികളിൽ ഒന്നായ വാക് ശുദ്ധി അധികാരസ്ഥാനത്തുള്ളവർ ഉൾക്കൊള്ളണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ സംഘടിപ്പിച്ച ശിവഗിരി മഹാതീർത്ഥാടന വിളംബര പദയാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിക്കുകയായിരുന്നു അദ്ദേഹം. ലോകം സംഘർഷങ്ങളിൽ ഉലഞ്ഞ് മുന്നോട്ട് പോകുമ്പോൾ ഗുരുദേവ ദർശനങ്ങൾ കൂടുതൽ പ്രചാരം നൽകണം. തൊണ്ണൂറു വര്‍ഷത്തിനിപ്പുറവും കേരളസമൂഹത്തെ മുന്നോട്ട് നയിക്കാന്‍ […]

1 min read

കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്നു ; രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 4000 കടന്നു

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ 128 കോവിഡ് കേസും ഒരു കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്താകെ 334 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്തെ ആക്ടീവ് കേസുകളുടെ എണ്ണം 3000 കടന്നു. കോവിഡ് ബാധിച്ച് കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ആകെ മരണം 72, 063 ആയി ഉയര്‍ന്നു. രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 4000 കടന്നു. 4.54 പേരാണ് കോവിഡ് ബാധിച്ച് നിലവില്‍ ചികിത്സയിലുള്ളത്. […]

1 min read

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ 98 മത് ദേശീയ സമ്മേളനം തിരുവനന്തപുരത്ത് ; 5000 ത്തിലേറെ ഡോക്ടർമാർ പങ്കെടുക്കും

തിരുവനന്തപുരം ; ഇന്ത്യയിലെ ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ ഏറ്റവും വലിയ പ്രൊഫഷണൽ സംഘടനയായ  ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ  98-മത് ദേശീയ സമ്മേളനം ഈ മാസം 26,27,28 തീയതികളിൽ തലസ്ഥാനത്ത് വെച്ച് നടക്കും. 98 മത് ഐ എം എ നാഷണൽ കോൺഫറൻസ് ആയ  “തരംഗ്”  കോവളം കെ റ്റി ഡി സി സമുദ്ര,  ഉദയ സമുദ്ര എന്നിവടങ്ങളിലാണ് നടക്കുന്നത്. രണ്ടാമത്തെ പ്രാവശ്യമാണ് തിരുവനന്തപുരം ദേശീയ കോൺഫറൻസിന് ആദിധേയത്വം വഹിക്കുന്നത്.”സയിന്റിഫിക് വിഷൻ, ഹെൽത്തി നേഷൻ” എന്നതാണ് സമ്മേളന തീം. […]

1 min read

മുൻ കേരള ഫുട്ബോൾ ക്യാപ്റ്റൻ ടിഎ ജാഫർ അന്തരിച്ചു

കേരള ഫുട്ബോൾ ടീം ക്യാപ്റ്റനും പരിശീലകനുമായിരുന്ന ടിഎ ജാഫർ അന്തരിച്ചു. 79 വയസായിരുന്നു. സെറിബ്രൽ ഹെമറേജ് സംഭവിച്ചതിനെ തുടർന്ന് മൂന്നുമാസത്തോളമായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്നതിനിടെ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം. ‌ 1973ൽ സന്തോഷ് ട്രോഫി നേടിയ കേരള ഫുട്ബോൾ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. 1992ലും 1993ലും സന്തോഷ് ട്രോഫി ചാംപ്യൻമാരായ ‌കേരള ടീമിന്റെ പരിശീലകനായും പ്രവർത്തിച്ചു. 1969ലെ നൗഗോംഗ് സന്തോഷ് ട്രോഫിയിലാണ് ജാഫർ ആദ്യമായി കേരളത്തിനു വേണ്ടി കളിച്ചത്. 1974ൽ കേരള ടീം ക്യാപ്റ്റനായി. […]

1 min read

തിരുപ്പിറവി ആഘോഷമാക്കി വിശ്വാസികൾ; ക്രിസ്മസ് നിറവിൽ ലോകം , ദേവാലയങ്ങളിൽ പ്രാര്‍ത്ഥനകൾ

സ്നേഹത്തിന്റെയും സമാധാനത്തിന്രെയും ശാന്തിയുടേയും സന്ദേശം ഉൾക്കൊണ്ട് ഇന്ന് ക്രിസ്മസ്. ലോകമെങ്ങുമുള്ള പള്ളികളിൽ പ്രാര്‍ത്ഥനകൾ തുടരുന്നു. ലോകമെങ്ങുമുള്ള വിശ്വാസികൾ ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷമാക്കുകയാണ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട പള്ളികളിലടക്കം പാതിരാ കുര്‍ബാന അര്‍പ്പിച്ചു. ക്രിസ്മസിനോടനുബന്ധിച്ച് സംസ്ഥാനത്ത് പലയിടത്തും ബിജെപി നേതാക്കൾ ക്രൈസ്തവ ദേവാലയങ്ങളിൽ സന്ദർശനം നടത്തി. ബിജെപി നേതാവ് വി വി രാജേഷ് തിരുവനന്തപുരം പാളയം പള്ളയിലെത്തി ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തു. അതേസമയം കോൺഗ്രസ് നേതാവ് ശശി തരൂരും പാളയം പള്ളിയിൽ പ്രാര്‍ത്ഥനയിൽ പങ്കാളിയായി. കേരളത്തിലെ വിശ്വാസികൾക്ക് മുഖ്യമന്ത്രി പിണറായി […]

error: Content is protected !!