ജില്ലാ വാർത്തകൾ

1 min read

മാനവീയം വീഥിയിൽ സംഘർഷം; ക്രിസ്മസ് ആഘോഷിക്കാനെത്തിയ യുവാക്കളും പൊലീസും ഏറ്റുമുട്ടി

മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. ക്രിസ്മസ് ആഘോഷിക്കാനെത്തിയ യുവാക്കളും പൊലീസും തമ്മിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ എഎസ്ഐ അടക്കമുള്ള പൊലീസുകാർക്ക് പരിക്കേറ്റു. നാല് പേരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. നൈറ്റ് ലൈഫ് ആരംഭിച്ചത് മുതൽ മാനവീയം വീഥിയിൽ പലപ്പോഴായി സംഘർഷങ്ങൾ അരങ്ങേറുന്നുണ്ട്.

1 min read

‘ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകും’; ക്രിസ്മസ് ആശംസ നേര്‍ന്ന് മുഖ്യമന്ത്രി

പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദര്‍ഭമാണ് ക്രിസ്മസ് എന്ന് ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്മസ് കേരളീയര്‍ സ്നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങള്‍ ഊട്ടിയുറപ്പിച്ചുകൊണ്ട് ആഘോഷിക്കുന്ന സന്ദര്‍ഭമാണെന്നും മുഖ്യമന്ത്രിയുടെ ആശംസാസന്ദേശത്തില്‍ പറയുന്നു. ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകുമെന്ന സങ്കല്പത്തിന്റെ സാക്ഷാത്കാരമാണ് ക്രിസ്മസ് സന്ദേശത്തില്‍ അടങ്ങിയിട്ടുള്ളത്. മുഴുവന്‍ കേരളീയര്‍ക്കും ക്രിസ്മസിന്റെ നന്മ നേരുന്നതായും മുഖ്യമന്ത്രിയുടെ സന്ദേശത്തില്‍ പറയുന്നു.

1 min read

സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി കോവിഡ് ജെ എന്‍ വണ്‍ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി കോവിഡ് ജെ എന്‍ വണ്‍ സ്ഥിരീകരിച്ചു. അതിവ്യാപന ശേഷിയുള്ള കോവിഡ് ഉപവകഭേദമാണിത്. ലോകത്ത് അതിവേഗം പടരുന്ന ഒമൈക്രോണ്‍ ഉപവകഭേദമാണ് ജെ എന്‍ വണ്‍. രണ്ടാഴ്ച മുന്‍പ് തിരുവനന്തപുരത്ത് ഒരാള്‍ക്ക് ഈ വകഭേദം ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സാമ്പിള്‍ പരിശോധനയില്‍ കോഴിക്കോട് നാലുപേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ക്ക് ട്രാവല്‍ ഹിസ്റ്ററി ഉള്ളതായാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിവരം. അതിനാല്‍ ഈ വകഭേദത്തിനെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.. പ്രത്യേകിച്ച് […]

1 min read

ശിവഗിരി തീർത്ഥാടനം: സ്റ്റാൾ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

91 ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള സ്റ്റാളുകളുടെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് വേണ്ടിയുള്ള സ്റ്റാൾ കമ്മിറ്റി ഓഫീസ് ഇന്ന് രാവിലെ തീർത്ഥാടന സെക്രട്ടറി സ്വാമി റിതംഭരാനാന്ത ഉദ്ഘാടനം ചെയ്തു. ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗം സ്വാമി ബോധിതീർത്ഥ ,സ്വാമി ശങ്കരാനന്ദ , വാർഡ് കൗൺസിലർ രാഖി, പി ആർ ഓ ഈ എം സോമനാഥൻ, ഡോ:എം ജയരാജു, അജയകുമാർ,സ്റ്റാൾ കമ്മിറ്റി ചെയർമാൻ അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു

1 min read

കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവ്വകാല റെക്കോഡില്‍ :ജീവനക്കാരെ അഭിനന്ദിച്ച് സിഎംഡി

കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവ്വകാല റെക്കോഡിലേക്ക് അവസാന പ്രവൃത്തി ദിനമായ ശനിയാഴ്ച്ച (ഡിസംബർ 23 ) ന് പ്രതിദിന വരുമാനം 9.055 കോടി രൂപയായിരുന്നു.ഡിസംബർ മാസം 11 ന് നേടിയ 9.03 കോടി എന്ന നേട്ടമാണ് ഇപ്പോൾ മറികടന്നത്. കെഎസ്ആർടിസി മാനേജ്മെന്‍റും, ജീവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്‍റെ ഫലമായാണ് റിക്കാർഡ് വരുമാനം ലഭിച്ചതെന്നും, ഇതിന് പിന്നിൽ രാപകൽ ഇല്ലാതെ പ്രവർത്തിച്ച മുഴുവൻ ജീവക്കാരെയും കൂടാതെ സൂപ്പർവൈർമാരെയും ഓഫീസർമാരെയും അഭിനന്ദിക്കുന്നതായും സിഎംഡി ബിജു പ്രഭാകര്‍ അറിയിച്ചു. ശരിയായ മാനേജ്മെന്റും കൃത്യമായ […]

1 min read

ശിവഗിരി തീർത്ഥാടനം:വർക്കല കലോത്സവം ഉദ്ഘാടനം ചെയ്തു

ശിവഗിരി: 91 ആമത് ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ച വർക്കലയിലെ കലാസംഘടനകളുടെ കൂട്ടായ്മ അവതരിപ്പിക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ശിവഗിരി ആഡിറ്റോറിയത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്തു. തീർത്ഥാടന സെക്രട്ടറി സ്വാമി Ridhambharanandha , സ്വാമി ശങ്കരാനന്ദ, അരുൺകുമാർ, ഡോ: എം ജയരാജു, ഷോനി ജീ ചിറവിള, മനോഹരൻ, ബാബുജി തുടങ്ങിയവർ പങ്കെടുത്തു.

1 min read

ശിവഗിരി തീര്‍ത്ഥാടനം : സര്‍വ്വമത സമ്മേളനം ശതാബ്ദിയാഘോഷം മുന്‍രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും

ശിവഗിരി: ആലുവാ സര്‍വ്വമത സമ്മേളനം ശതാബ്ദിയാഘോഷം (26/12/2023 ) ശിവഗിരിയില്‍ നടക്കും. 11 ന് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിക്കും. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ട്രഷറര്‍ സ്വാമി ശാരദാനന്ദ, തീര്‍ത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ജോയിന്‍റ് സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, അടൂര്‍ പ്രകാശ് എം. പി., അഡ്വ. വി. ജോയി എം.എല്‍. എ. , […]

1 min read

ഹൈന്ദവ അവകാശങ്ങൾക്ക് കേരളത്തിൽ വർഗീയ നിറം നൽകുന്നു: വി.മുരളീധരൻ

സ്വന്തം സ്വത്വവും പാരമ്പര്യവും തിരികെ പിടിക്കാന്‍ സനാതനധര്‍മികളെപ്പോലെ പോരാട്ടം നടത്തേണ്ടി വന്നിട്ടുള്ള മറ്റൊരു ജനതയും ഉണ്ടാവില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ശ്രീരാമനേയും ശ്രീകൃഷ്ണനേയും വിശ്വസിക്കുന്ന ഹൈന്ദവർക്ക് ആരാധാനഭൂമിയുടെ വീണ്ടെടുപ്പിനായി നൂറ്റാണ്ട് നീണ്ട നിയമപോരാട്ടം നടത്തേണ്ടിവരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പോരാട്ടങ്ങൾക്ക് വർഗീയ നിറം നൽകാനുള്ള ബോധപൂർവമായ ശ്രമം കേരളത്തിൽ ചിലർ നടത്തുന്നു. കുന്നംമഠത്തിൽ നട ദേവീക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദിയുടെ സ്വാധീനത്തിൽ, അയോധ്യയിൽ രാമക്ഷേത്രത്തിനായി സുപ്രീംകോടതി തീരുമാനം എടുത്തു എന്ന് ചിലർ […]

1 min read

പിണറായി സാഡിസ്റ്റ് : കേസെടുത്ത ശേഷം ഗണ്‍മാന് എങ്ങനെ തുടരാനാകും? നിയമവിരുദ്ധമെന്ന് കെ.സി വേണുഗോപാല്‍ എം.പി

കേരളം പോലീസ് ഗുണ്ടാരാജ് സംസ്ഥാനമായി മാറിയതിന്റെ ഉത്തരവാദി പിണറായി വിജയനാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. എസ്.പി ഫോര്‍ട്ട് ആശുപത്രിയില്‍ പോലീസിന്റെയും സി.പി.എമ്മിന്റെയും ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മും പോലീസും നടത്തുന്ന അക്രമങ്ങളെ മുഖ്യമന്ത്രി ആസ്വദിക്കുകയാണ്. മുഖ്യമന്ത്രിക്ക് സാഡിസ്റ്റ് മുഖമാണ്. ഭീകര താണ്ഡവമാടാന്‍ പോലീസിന് നിര്‍ദേശം കൊടുത്ത മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്. പോലീസ് പിടിച്ചുവെച്ച കുട്ടികളെ തല്ലാന്‍ വരുന്ന ഗണ്‍മാന്‍ എന്ത് സന്ദേശമാണ് […]

1 min read

ശിവഗിരിയിൽ പോലീസിന്റെ സ്റ്റാൾ

ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി തിരുവനന്തപുരം റൂറൽ പോലീസ് കൺസ്യൂമർ സ്റ്റോറിന്റെ ആഭിമുഖ്യത്തിൽ സ്റ്റാൾ ആരംഭിച്ചു. വർക്കല നാരായണഗുരുകുലവും തിരുവനന്തപുരം മൈത്രി ബുക്സും പ്രസിദ്ധീകരിച്ചിട്ടുള്ള ശ്രീനാരായണ ഗുരുദേവ കൃതികളും വ്യാഖ്യാനങ്ങളും പോലീസ് സ്റ്റാളിൽ നിന്നും മികച്ച വിലക്കുറവിൽ വാങ്ങാവുന്നതാണ്. ശിവഗിരി തീർത്ഥാടനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പോലീസിന്റെ മുൻകൈയിൽ ഇത്തരമൊരു സംരംഭം നടക്കുന്നതെന്ന് ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അഭിപ്രായപ്പെട്ടു. അഡ്വ. വി ജോയി എംഎൽഎ സ്വാമി ശുഭാംഗാനന്ദക്ക് ഗുരുദേവ കൃതി നൽകി ഉദ്ഘാടനം നിർവഹിച്ചു. സ്വാമി […]

error: Content is protected !!