ജില്ലാ വാർത്തകൾ
പ്രധാന വാർത്തകൾ
വിദ്യാഭ്യാസം
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചാരണ സഭയുടെ പ്രാർത്ഥന വലി പ്രകാശനം ചെയ്തു
ശിവഗിരി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചാരണ സഭയുടെ പ്രാർത്ഥന വലി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി സച്ചിദാനന്ദ പ്രകാശനം ചെയ്തു. ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി സ്വാമി ദേശികാനന്ദ യതി, സ്വാമി അംബികാനന്ദ, സ്വാമി ഹംസ തീർദ്ധ തുടങ്ങിയ സന്യാസിമാരും സഭയുടെ ഭാരവാഹികളായ അനിൽ തടാലിൽ ,അഡ്വക്കേറ്റ് പി എം മധു, രാജേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
മത മൈത്രിയുടെ സന്ദേശമുണര്‍ത്തി മതഭേദമില്ലാത്ത പുണ്യഭൂമിയിലേക്ക് പദയാത്രകള്‍
ശിവഗിരി : വീഥികളെല്ലാം ശിവഗിരിയിലേക്ക്. 91-ാമതു ശിവഗിരി മഹാതീര്‍ഥാടനത്തോടനുബന്ധിച്ചുള്ള തീര്‍ഥാടന പദയാത്രകള്‍ സംസ്ഥാനത്തിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ശിവഗിരിയിലേക്ക് തിരിച്ചു തുടങ്ങി. പദയാത്രകളെ വരവേല്‍ക്കാനും പദയാത്രികര്‍ക്ക് ഭക്ഷണ വിശ്രമ കാര്യങ്ങള്‍ ഒരുക്കുവാനും പദയാത്രകള്‍ കടന്നുപോകുന്ന മേഖലകളിലെ എല്ലാ വിഭാഗമാളുകളും തയ്യാറായി.. പലസ്ഥലത്തും ഗുരുദേവ പ്രസ്ഥാനങ്ങളുടെ കെട്ടിടങ്ങള്‍കൂടാതെ ഇതര സംഘടനകളുടെ സ്ഥപനങ്ങളും വിട്ടുനല്‍കുന്നുണ്ട്. താമസത്തിനൊപ്പം ഭക്ഷണം നല്‍കുന്നതിലും സാമുദായിക മൈത്രി ഊട്ടിഉറപ്പിക്കും വിധമാണ് പലയിടത്തും പങ്കാളിത്തം. ശിവഗിരി തീര്‍ത്ഥാടനത്തിന് ഗുരുദേവന്‍ അനുമതി നല്‍കിയത് കോട്ടയം നാഗന്പടം ക്ഷേത്രത്തില്‍ വച്ചായിരുന്നു. […]
കണ്ണൂരിൽ ആക്രി സാധനങ്ങള്‍ തരംതിരിക്കുന്നതിനിടെ സ്‌ഫോടനം
ആക്രി സാധനം തരംതിരിക്കുന്നതിനിടെ സ്‌ഫോടനം. കതിരൂര്‍ പാട്യം മൂഴിവയലിലാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. അസം സ്വദേശിക്കും രണ്ട് കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. അസം സ്വദേശിയായ സെയ്ദ് അലി(48)യുടെ കൈക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല. ഇവര്‍ താമസിക്കുന്ന വീട്ടിലാണ് അപകടം ഉണ്ടായത്. എട്ട് പേര്‍ ഒരുമിച്ച് ഒരു വീട് വാടകയ്‌ക്കെടുത്ത് അവിടെയാണ് ആക്രിസാധനങ്ങള്‍ സൂക്ഷിച്ചത്. വെള്ളക്കുപ്പി തുറന്നപ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. ബോംബ് തന്നെയാണ് പൊട്ടിയതെന്നാണ് നിഗമനം. കതിരൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ശിവഗിരിയില്‍ ഗുരുദൃശ്യം ചിത്രപ്രദര്‍ശനം : ഡിസംബര്‍ 25 മുതല്‍
വർക്കല : 91-ാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഗുരുധര്‍മ്മ പ്രചരണസഭ ഗുരുദൃശ്യം 2023 എന്ന പേരില്‍ വിപുലമായൊരു ചിത്രപ്രദര്‍ശനം തീര്‍ത്ഥാടകര്‍ക്കായി ശിവഗിരി ബ്രഹ്മവിദ്യാലയത്തില്‍ ഒരുക്കുന്നു. ശ്രീനാരായണ ഗുരുദേവന്‍റെ ജീവിതത്തിലേക്കും ചരിത്രമുഹൂര്‍ത്തങ്ങളിലേക്കും ദര്‍ശനത്തിലേക്കും നവോത്ഥാന മുന്നേറ്റങ്ങളിലേക്കും വെളിച്ചം വീശുന്ന അപൂര്‍വ്വ ചിത്രങ്ങളുടെ ഈ പ്രദര്‍ശനം ഡിസംബര്‍ 25 മുതല്‍ ജനുവരി 1 വരെ നീണ്ടുനില്‍ക്കും. ഗുരുദേവന്‍റെ വിവിധ കാലഘട്ടങ്ങളിലുള്ള അപൂര്‍വ്വ ചിത്രങ്ങള്‍, ഗുരു പ്രതിഷ്ഠിച്ച ക്ഷേത്രങ്ങള്‍, സ്ഥാപിച്ച വിദ്യാലയങ്ങള്‍, ഗുരുദേവന്‍ ഉപയോഗിച്ച ദിവ്യ വസ്തുക്കള്‍, ഗുരുദേവന്‍ സന്ദര്‍ശിച്ച ഗൃഹങ്ങള്‍, ഗുരുദേവന്‍റെ […]
മാധ്യമ പ്രവർത്തകർക്കെതിരെയുള്ള പോലീസ് നടപടികൾ അവസാനിപ്പിക്കണം. കേരള പത്ര പ്രവർത്തക അസ്സോസിയേഷൻ.
തിരുവനന്തപുരം:മാധ്യമ പ്രവർത്തകർക്കെതിരെയുള്ള പോലീസ് നടപടികൾ അവസാനിപ്പിക്കണം. കേരള പത്ര പ്രവർത്തക അസ്സോസിയേഷൻ. മുഖ്യമന്ത്രി നയിക്കുന്ന നവകേരള സദസ്സ് റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു FIR ഇടുന്ന നടപടികൾ തീർത്തും പ്രധിഷേധാർഹവും മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള ഭീഷണി ആണെന്ന് കേരള പത്ര പ്രവർത്തക അസ്സോസിയേഷൻ. ഇതിൽ ശക്തമായ പ്രധിഷേധം രേഖപ്പെടുത്തുന്നു.മുഖ്യമന്ത്രി നയിക്കുന്ന നവകേരള സദസ്സിനെതിരായ പ്രതിപക്ഷ സംഘനകൾ നടത്തിയ പ്രധിഷേധങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തക വി.ജി വിനീതക്കെതിരെയും, DGP യുടെ വസതിയിലേക്ക് മഹിളാ മോർച്ച നടത്തിയ […]
പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 29 ന് വൈകീട്ട്; വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് ഇ പി ജയരാജന്‍
തിരുവനന്തപുരം : മുന്നണി ധാരണ പ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും രാജി വെച്ചതായും, പകരം പുതിയ മന്ത്രിമാര്‍ ഡിസംബര്‍ 29 ന് സത്യപ്രതിജ്ഞ ചെയ്യുമെന്നും ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍. നേരത്തെ നിശ്ചയിച്ചതനുസരിച്ച് രണ്ടു ഘടകകക്ഷി നേതാക്കളായ കെ ബി ഗണേഷ് കുമാര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ മന്ത്രിമാരാകും. ഡിസംബര്‍ 29 ന് വൈകീട്ടാണ് സത്യപ്രതിജ്ഞ നടക്കുകയെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കും. വകുപ്പ് തീരുമാനിക്കുന്നത് ഇടതുമുന്നണിയല്ല, […]
കുടിശ്ശിക അടച്ചു ; 11 സബ്സിഡി ഉത്പന്നങ്ങൾ എത്തിയതായി സപ്ലൈകോ ; ഇന്ന് മുതൽ വിൽപന
സബ്സിഡി ഉത്പന്നങ്ങൾ എത്തിതുടങ്ങിയതായി സപ്ലൈകോ അറിയിച്ചു. 11 സബ്സിഡി ഇനങ്ങളാണ് എത്തിയതായി സപ്ലൈകോ അറിയിച്ചിരിക്കുന്നത്. സാധനങ്ങൾ എത്തിക്കുന്ന കരാറുകാർക്ക് കുടിശിക കൊടുത്തതോടെയാണ് ലോഡ് എത്തിച്ചത്. ഇന്നുമുതൽ പൂർണതോതിൽ വില്പന നടക്കുമെന്നും സപ്ലൈകോ അറിയിച്ചു. സപ്ലൈകോയിൽ സബ്സിഡി നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാകാതിരുന്ന സാഹചര്യത്തിൽ ജനങ്ങൾക്കിടയിൽ വൻപ്രതിഷേധം ഉയർന്നിരുന്നു. 13 ൽ നാലെണ്ണം മാത്രമാണ് ഇന്നലെ സ്റ്റോറിലുണ്ടായിരുന്നത്. അരിയും ചെറുപയറും മല്ലിയും വെളിച്ചെണ്ണയും മാത്രം. അതിൽ വെളിച്ചെണ്ണയ്ക്ക് 141 രൂപയാണ് വില. പൊതുവിപണിയിലെ വിലയേക്കാൾ കൂടുതലാണെന്നാണ് നാട്ടുകാർ പറയുന്നു. ഓര്ഡർ […]
കുരയ്ക്കണ്ണി കല്ലുവെട്ടുവിള സിന്ദൂരത്തിൽ കെ.പ്രതാപചന്ദ്രൻ നായർ ( റിട്ട. സബ് ഇന്‍സ്പെക്ടര്‍, കേരളാ പൊലീസ് , ബാബു – 66 ) നിര്യാതനായി.
വർക്കല : മാന്തറ അക്കര വീട്ടിൽ കുഞ്ഞൻ പിള്ളയുടെയും സുകേശിനിഅമ്മയുടെയും മകൻ കുരയ്ക്കണ്ണി കല്ലുവെട്ടുവിള സിന്ദൂരത്തിൽ കെ.പ്രതാപചന്ദ്രൻ നായർ ( റിട്ട. സബ് ഇന്‍സ്പെക്ടര്‍, കേരളാ പൊലീസ് , ബാബു – 66 ) നിര്യാതനായി. ഭാര്യ : സജില , മക്കൾ : സീലി, സിന്ദൂരി. മരുമക്കൾ : പ്രേംകുമാർ, അരുൺ ഗോപാൽ. സംസ്കാരം : ചൊവ്വാഴ്ച
കെപിസിസി മാർച്ചിനെതിരായ പോലീസ് നടപടി; അവകാശ ലംഘനത്തിന് സ്പീക്കർക്ക് നോട്ടീസ്
തിരുവനന്തപുരം : കെപിസിസി മാർച്ചിനെതിരായ പോലീസ് നടപടിയ്ക്കെതിരെ സ്പീക്കർക്ക് നോട്ടീസ്. എ.പി. അനിൽകുമാർ ആണ് അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയത്. മുഖ്യമന്ത്രിക്കും ഡിജിപിക്കും എതിരെയാണ് നോട്ടീസ്. പ്രതിപക്ഷ നേതാവ് ഉൾപ്പെടെ ഉണ്ടായിരുന്ന വേദിയിലേക്ക് ഗ്രനേഡും ടിയർ ഗ്യാസും പ്രയോഗിച്ചത് മുന്നറിയിപ്പില്ലാതെയാണെന്ന് നോട്ടീസിൽ പറയുന്നു. പ്രതിപക്ഷത്തെ മുൻനിര നേതാക്കളെ അപായപ്പെടുത്തുക ലക്ഷ്യമിട്ടായിരുന്നു പോലീസ് നടപടിയെന്നും അനിൽകുമാർ ആരോപിക്കുന്നു. സഭാ ചട്ടം 154 പ്രകാരം മുഖ്യമന്ത്രിക്കും ഡിജിപിക്കും എതിരെ നടപടി വേണമെന്നാണ് നോട്ടീസിലെ ആവശ്യം. ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിക്കുന്നതിന് […]
ഗതാഗത മന്ത്രി ആന്റണി രാജു രാജിവച്ചു
ഗതാഗത മന്ത്രി ആന്റണി രാജു രാജിവച്ചു. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. ക്ലിഫ്ഹൗസില്‍ എത്തിയാണ് രാജിക്കത്ത് നല്‍കിയത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായാണ് രാജി. മന്ത്രിസഭ രൂപീകരണ സമയത്ത് ഉണ്ടായ ധാരണ പ്രകാരം ഘടകകക്ഷികളായ നാല് എം.എല്‍.എമാരില്‍ രണ്ടുപേര്‍ക്ക് രണ്ടര വര്‍ഷവും മറ്റ് രണ്ടുപേര്‍ക്ക് രണ്ടരവര്‍ഷവുമാണ് തീരുമാനിച്ചത്. സജീവനായി മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുമെന്ന് ആന്റണി രാജു പ്രതികരിച്ചു.



