ജില്ലാ വാർത്തകൾ
പ്രധാന വാർത്തകൾ
വിദ്യാഭ്യാസം
കെഎസ്ആർടിസിയിൽ ജനറൽ മാനേജർമാരായി നാല് കെഎഎസ് ഓഫീസർമാരെ നിയമിച്ചു. വര്‍ക്കല-ഇടവയുടെ അഭിമാനമായി രാരാരാജ് ആർ
നാല് പേരും എഞ്ചിനീയറിംഗ് ബിരുദധാരികൾ തിരുവനന്തപുരം; കെഎസ്ആർടിസിയിൽ നാല് ജനറൽ മാനേജർ തസ്തിക സൃഷ്ടിച്ച് കെഎഎസ് ഓഫീസർമാരെ നിയമിക്കണമെന്ന് കെഎസ്ആർടിസി ഡയറക്ടർ ബോർഡ് സർക്കാരിൽ ശിപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിൽ എഞ്ചിനീയറിംഗ് ബിരുദമുള്ള നാല് കെഎഎസ് ഓഫീസർമാരെ കെഎസ്ആർടിസിയിലേക്ക് നിയമിച്ചു. കെഎഎസ് ഓഫീസർമാരെ ആദ്യമായാണ് ഒരു പൊതു മേഖല സ്ഥാപനത്തിൽ നിയമിക്കുന്നത്. കെഎസ്ആർടിസിയിൽ പ്രൊഫഷലിസം കൊണ്ട് വരണമെന്നുള്ള സുശീൽ ഖന്ന റിപ്പോട്ടിന്റെ അടിസ്ഥാനത്തിലും, മാനേജ്മെന്റ് ഘടന മൊത്തത്തിൽ ഉടച്ചുവാർക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നിയമനം. ആദ്യ ഘട്ടത്തിലെ പരിശീലനത്തിന് ശേഷം […]
തിരുമല അരയല്ലൂർ എള്ളുവിള റസിഡൻ്റ്സ് അസോസിയേഷൻ്റെ
28 – മത് വാർഷികാഘോഷം ഡപ്യൂട്ടി മേയർ പി കെ രാജു ഉദ്ഘാടനം ചെയ്തു.
തിരുമല അരയല്ലൂർ എള്ളുവിള റസിഡൻ്റ്സ് അസോസിയേഷൻ്റെ28 – മത് വാർഷികാഘോഷം ഡപ്യൂട്ടി മേയർ പി കെ രാജു ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് വിദ്യാഭ്യാസ അവാർഡും മറ്റ് മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് പുരസ്ക്കാരം നൽകി.തിരക്കഥാകൃത്തും ഹാസ്യ സാഹിത്യകാരനുമായ കൃഷ്ണ പൂജപ്പുര, കൗൺസിലർ തിരുമല അനിൽ എന്നിവർ ആശംസാപ്രസംഗം നടത്തി. കൂടാതെ അസോസിയേഷൻ മേഖലയിൽ സ്ഥാപിച്ച 19 CCTV ക്യാമറ കളുടെ സ്വിച്ച് ഓൺ കർമ്മം പൂജപ്പുര സബ് ഇൻസ്പെക്ടർ സുധീഷ് നിർവ്വഹിച്ചു. പ്രസിഡൻറ് ജി […]
ക്രിസ്തുമസ് പരീക്ഷ ഡിസംബര്‍ 12 മുതല്‍
ക്രിസ്തുമസ് പരീക്ഷ ഡിസംബര്‍ 12 മുതല്‍ സംസ്ഥാനത്ത് പൊതു വിദ്യാലയങ്ങളില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷ ഡിസംബര്‍ 12 മുതല്‍ 22 വരെ നടത്താന്‍ ക്യുഐപി യോഗം ശുപാര്‍ശ ചെയ്തു. പ്ലസ് വണ്‍, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളാണ് 12 മുതല്‍ 22 വരെ നടത്തുക. എല്‍പി, യുപി, ഹൈസ്‌കൂള്‍ പരീക്ഷകള്‍ 13 മുതല്‍ 21 വരെയായിരിക്കും. 22ന് ക്രിസ്തുമസ് അവധിക്കായി സ്‌കൂള്‍ അടയ്ക്കും. ജനുവരി ഒന്നിന് തുറക്കും.
കാറിൽ തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരി അബിഗേൽ സാറ റെജിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
അബിഗേലിനെ കണ്ടെത്തി; ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ കൊല്ലം: ഓയൂർ മരുതമൺപള്ളിയിൽ നിന്ന് ഇന്നലെ കാറിൽ തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കൊല്ലം കമ്മീഷണർ ഓഫിസിലേക്ക് മാറ്റി. ഓയൂർ അമ്പലംകുന്ന് സിദ്ധാർഥ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി മരുതമൺപള്ളി കോഴിക്കോട് റെജി ഭവനിൽ റെജി ജോൺ – സിജി ദമ്പതികളുടെ മകൾ അബിഗേൽ സാറാ മറിയ (മിയ – ആറ്) യെയാണ് തിങ്കളാഴ്ച […]
തെക്കൻ കുരിശുമല 67-ാമത് മഹാതീർത്ഥാടനം: സംഘാടക സമിതി രൂപീകരിച്ചു.
വെളളറട: രാജ്യാന്തര തീർത്ഥാടന കേന്ദ്രമായ തെക്കൻകുരിശുമല 67-ാമത് മഹാതീർത്ഥാടനത്തിന് ഒരുക്കങ്ങൾ ആരംഭിച്ചു. സംഗമ വേദിയിൽ നടന്ന യോഗത്തിൽ കേരളo -തമിഴ് നാട് പ്രദേശത്ത് നിന്നുമുള്ളവർക്ക് പുറമേ വിവിധ സഭാ വിഭാഗങ്ങളും സാംസ്കാരിക- സന്നദ്ധ സംഘടനകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. 2024 മാർച്ച് 10 മുതൽ 17 വരെയും 28, 29 പെസഹാ വ്യാഴം, ദു:ഖവെളളി ദിവസങ്ങളിലുമാണ് തീർത്ഥാടനം നടക്കുന്നത്. വിശുദ്ധ കുരിശ് – തീർത്ഥാടകരുടെ പ്രത്യാശ എന്നതാണ് ഈ വർഷത്തെ തീർത്ഥാടനസന്ദേശമെന്ന് ഡയറക്ടർ മോൺ. ഡോ.വിൻസെന്റ് കെ.പീറ്റർ […]
കൊല്ലം ഓയൂരിൽ 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയെന്ന് പരാതി.
കൊല്ലം ഓയൂരിൽ 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയെന്ന് പരാതി. കൊല്ലം ഓയൂരിൽ 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയെന്ന് പരാതി. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറ റെജിയെയാണ് കാണാതായത്. ഓയൂർ കാറ്റാടിമുക്കിൽ വെച്ച് കാറിൽ എത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് പരാതിയിൽ പറയുന്നു. വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് തട്ടിക്കൊണ്ടുപോയത്. മൂത്ത മകൻ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി. ഇന്ന് വൈകുന്നേരമാണ് സംഭവം. കാറിൽ നാലുപേരുണ്ടായിരുന്നുവെന്ന് കുട്ടിയുടെ […]
ഭരണഘടനാ പ്രസംഗ മത്സരം ഫൈനൽ നവംബർ 29 ന്; ദക്ഷിണ മേഖല സെമി ഫൈനലിന്റെ ഉദ്ഘാടനം നിയമ സെക്രട്ടറി കെ.ജി സനൽകുമാർ നിർവഹിച്ചു.
ഭരണഘടനാ പ്രസംഗ മത്സരം ഫൈനൽ നവംബർ 29 ന് സംസ്ഥാന നിയമ വകുപ്പിന്റെ (ഔദ്യോഗിക ഭാഷാ പ്രസിദ്ധീകരണ സെൽ ) ആഭിമുഖ്യത്തിൽ ഭരണഘടനദിനാഘോഷത്തോടനുബന്ധിച്ച്ഭരണഘടനാ പ്രസംഗമത്സരം ‘വാഗ്മി-2023’ സംഘടിപ്പിച്ചു. സംസ്ഥാനത്തെ പ്രൊഫഷണൽ, സർക്കാർ / എയ്ഡഡ് ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഒന്നാം അഖില കേരള പ്രസംഗമത്സരങ്ങളുടെ ദക്ഷിണ മേഖല സെമി ഫൈനലിന്റെ ഉദ്ഘാടനം നിയമ സെക്രട്ടറി കെ.ജി സനൽകുമാർ നിർവഹിച്ചു. ഭരണഘടനയെ സംബന്ധിച്ചുള്ള അവബോധം രാജ്യത്തിലെ എല്ലാ പൗരന്മാർക്കും ആവശ്യമാണെന്ന് കെ.ജി സനൽകുമാർ പറഞ്ഞു. […]
ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കോഴ്സ് സർട്ടിഫിക്കറ്റ് വിതരണം 28 ന് നടക്കും
ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കോഴ്സ് സർട്ടിഫിക്കറ്റ് വിതരണം 28 ന് നടക്കും സംസ്ഥാന സർക്കാറിന്റെ തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ കോഴ്സിന്റെ ഭാഗമായി വർക്കല ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയും ഞെക്കാട് വി.എച്ച്.എസ്.എസും സംയുക്തമായി നടത്തിയ ഡയറ്ററ്റിക് എയ്ഡ് കോഴ്സിന്റെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും ചൊവ്വാഴ്ച (28 -11 -2023 ) പകൽ 10 മണിക്ക് മിഷൻ ആശുപത്രിയിൽ നടക്കും. 6 ദിവസം നീണ്ടു നിന്ന ക്ലാസുകൾക്ക് ഡയറ്റീഷ്യൻ ശ്രുതി പ്രമോദ് […]
ഡോ: എം ജയരാജുവിന് എമിനെൻ്റ് എൻജിനിയേഴ്സ് അവാർഡ്
ഡോ: എം ജയരാജുവിന് എമിനെൻ്റ് എൻജിനിയേഴ്സ് അവാർഡ് തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് ഇന്ത്യയുടെ ഈ വർഷത്തെ ” എമിനെൻ്റ് എൻജിനിയേഴ്സ് അവാർഡിന് ” മുൻ മൂന്നാർ ഗവ: എൻജിനീയറിങ് കോളേജ് പ്രിൻസിപ്പലും, മുൻ അനർട്ട് ഡയറക്ടറും, കൊല്ലം ടി കെ എം എൻജിനീയറിങ് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗം മേധാവിയുമായിരുന്ന ഡോ:എം ജയരാജു അർഹനായി. സാങ്കേതിക വിദ്യാഭ്യാസം, ഗവേഷണം, ഊർജ്ജ സംരക്ഷണം തുടങ്ങി വിവിധ മേഖലകളിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി നൽകി വരുന്ന […]



