ജില്ലാ വാർത്തകൾ
പ്രധാന വാർത്തകൾ
വിദ്യാഭ്യാസം
ഇടവയില്‍ സ്നേഹവീടിന്റെ താക്കോൽദാന ചടങ്ങ് നടന്നു.
ഇടവയില്‍ സ്നേഹവീടിന്റെ താക്കോൽദാന ചടങ്ങ് നടന്നു. ഇടവ പഞ്ചായത്ത് പ്രസിഡൻറ് ബാലികിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ വർക്കല എംഎൽഎ വി ജോയ് വിസ്മയമോൾക്ക് സ്നേഹവീടിന്റെ താക്കോൽ കൈമാറി. ഇടവ ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് സ്നേഹവീട് നിർമ്മിച്ചു നൽകിയത്. വിസ്മയുടെ സ്കൂൾ ടീച്ചേഴ്സ്മാരായ ജയശ്രീ ,ബിജു മറ്റ് വാർഡ് മെമ്പേഴ്സ് എല്ലാം ചടങ്ങിൽ സന്നിഹിതരായിരുന്നു. 9 ലക്ഷം രൂപയ്ക്ക് 750 സ്ക്വയർ ഫീറ്റ് ഉള്ള ഒരു സ്നേഹവീട് ആണ് വിസ്മയ്ക്ക് നിർമ്മിച്ചു നൽകിയത്.
ഇനി റേഷൻ കടകൾ വഴി 10
രൂപയ്ക്ക് കുപ്പിവെള്ളം
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻകടകൾ വഴി 10 രൂപയ്ക്ക് കുപ്പിവെള്ളംവിൽക്കാൻ അനുമതി. പൊതുമേഖലാസ്ഥാപനമായ ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർഡെവലപ്മെന്റ് കോർപറേഷന്റെ കീഴിൽഉൽപ്പാദിപ്പിക്കുന്ന ‘ഹില്ലി അക്വാ’കുപ്പിവെള്ളമാണ് റേഷൻകടകൾ വഴി വിൽപ്പനനടത്തുക. കെഐഐഡിസിയുടെ അപേക്ഷപരിഗണിച്ച് മന്ത്രി ജി ആർ അനിലാണ് അനുമതിനൽകിയിരിക്കുന്നത്. വിതരണത്തിനായികെഐഐഡിസിയുമായി ഉടൻ ധാരണപത്രംഒപ്പുവെയ്ക്കും. എട്ടു രൂപ നിരക്കിൽ റേഷൻകടകളിൽ കുപ്പിവെള്ളം എത്തിച്ചു നൽകണംഎന്നാണ് വ്യവസ്ഥ.
ശിവഗിരി നഴ്സിംഗ് കോളേജില്‍ സംസ്ഥാനതല സെമിനാര്‍ നടത്തി
ശിവഗിരി നഴ്സിംഗ് കോളേജില്‍ സംസ്ഥാനതല സെമിനാര്‍ നടത്തി ശിവഗിരി : നഴ്സിംഗ് വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങളും വെല്ലുവിളികളും എന്ന വിഷയത്തില്‍ സംസ്ഥാനതല സെമിനാര്‍ നടന്നു.ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ നഴ്സിംഗ് കോളേജില്‍ നടന്ന സെമിനാര്‍ ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രി സെക്രട്ടറി സ്വാമി ഋതംഭരാനനന്ദ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ വിവിധ നഴ്സിംഗ് കോളേജുകളെ പ്രതിനിധീകരിച്ചു കൊണ്ട് പ്രൊ. മാത്യു സോണി (എച്ച്.ഒ.ഡി. കമ്മ്യൂണിറ്റി ഹെല്‍ത്ത് […]
ഷവര്‍മ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ മിന്നല്‍ പരിശോധന : 148 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു
ഷവര്‍മ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ മിന്നല്‍ പരിശോധന : 148 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു 1287 കേന്ദ്രങ്ങളില്‍ പരിശോധന; 148 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു തിരുവനന്തപുരം: കടയുടമകള്‍ ഷവര്‍മ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന വ്യാപകമായി 88 സ്‌ക്വാഡുകള്‍ 1287 ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി. മാനദണ്ഡങ്ങളില്‍ ലംഘനം വരുത്തിയ 148 സ്ഥാപനങ്ങളിലെ ഷവര്‍മ്മ വില്‍പന […]
സ്റ്റാഫ് നഴ്‌സ് സെല്‍വിന്‍ 6 പേര്‍ക്ക് ജീവിതമാകുന്നു. തമിഴ്‌നാട് കന്യാകുമാരി വിളവിന്‍കോട് സ്വദേശി സെല്‍വിന്‍ ശേഖറിന്റെ (36) അവയവങ്ങള്‍ ദാനം ചെയ്തു
സ്റ്റാഫ് നഴ്‌സ് സെല്‍വിന്‍ 6 പേര്‍ക്ക് ജീവിതമാകുന്നു തിരുവനന്തപുരം: മസ്തിഷ്‌ക മരണമടഞ്ഞ തമിഴ്‌നാട് കന്യാകുമാരി വിളവിന്‍കോട് സ്വദേശി സെല്‍വിന്‍ ശേഖറിന്റെ (36) അവയവങ്ങള്‍ ദാനം ചെയ്തു. മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കെ സോട്ടോ വഴിയാണ് അവയവ ദാനം നിര്‍വഹിക്കുന്നത്. ഹൃദയം, വൃക്കകള്‍, പാന്‍ക്രിയാസ്, കണ്ണുകള്‍ എന്നിങ്ങനെയാണ് ദാനം നല്‍കിയത്. അതീവ ദു:ഖത്തിലും അവയവദാനത്തിന് മുന്നോട്ട് വന്ന സ്റ്റാഫ് നഴ്‌സ് കൂടിയായ ഭാര്യ ഗീതയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദിയറിയിച്ചു. ഹൃദയം ലിസി […]
ചന്ദ്രന് ചുറ്റും വളയമായി മൂൺ ഹാലോ
മൂൺ ഹാലോ എന്നറിയപ്പെടുന്ന പ്രതിഭാസമാണിത് . സൂര്യനോ ചന്ദ്രനോ ചുറ്റും ഏകദേശം 22 ഡിഗ്രി ആംഗിളിൽ കാണുന്ന പ്രകാശ വലയമാണ് ഹാലോ അല്ലെങ്കിൽ 22 ഡിഗ്രി ഹാലോസ്. റിഫ്രാക്ഷൻ, അല്ലെങ്കിൽ പ്രകാശത്തിന്റെ വിഭജനം, ഐസ് ക്രിസ്റ്റലുകളിൽ നിന്നുള്ള പ്രതിഫലനം കൂടാതെ പ്രകാശത്തിന്റെ തിളക്കം എന്നിവയാണ് ഹാലോ ആയി കാണപ്പെടുന്നത്.22 ഡിഗ്രി ഹാലോസ് പ്രകാശം ഉള്ള ഇടത്തിനു നേരെ അല്ലെങ്കിൽ അതിനു ചുറ്റുമായി കാണപ്പെടുന്നതാണ്. അതുകൊണ്ടാണ് ഇത് ചന്ദ്രന് ചുറ്റും വളയമായി കാണപ്പെടുന്നത്. ഓരോരുത്തരും കാണുന്ന ഹാലോയും വ്യത്യസ്തമായിരിക്കും. […]
ബിസിനസ് കൺസല്‍റ്റന്റെസിനു മികച്ച തൊഴിൽ അവസരവുമായി കേരള കൗമുദി ദിനപത്രവും ടാൽറോപും
ബിസിനസ് കൺസല്‍റ്റന്റെസിനു മികച്ച തൊഴിൽ അവസരവുമായി കേരള കൗമുദി ദിനപത്രവും ടാൽറോപും! കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങൾക്ക് എന്നും പിന്തുണയേകുന്ന കേരള കൗമുദി ദിനപത്രവും കേരളത്തിൽ മികച്ച തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ മാതൃകാ പ്രൊജക്ടുകൾ നടപ്പിലാക്കുന്ന ടാൽറോപും ചേർന്ന് ബിസിനസ് കൺസല്‍റ്റന്റ് കോൺഫറൻസ് സംഘടിപ്പിക്കുന്നു. സാമൂഹിക മുന്നേറ്റത്തിനും കേരളത്തിന്റെ വളർച്ചയ്ക്കും മുതൽക്കൂട്ടാകാൻ ടാൽറോപിനൊപ്പം പ്രവർത്തിക്കാൻ കഴിയുന്ന ബിസിനസ് കൺസല്‍റ്റന്റെസുമാരെ കണ്ടെത്താനുള്ളതാണ് ഈ കോൺഫറൻസ്. 25 വയസ്സിന് മുകളിൽ പ്രായവും സാമൂഹിക പിന്തുണയും വാക്ചാതുരിയും ഉള്ളവർക്ക് പങ്കെടുക്കാം. Date: 25th […]
നവകേരള സദസ്സ് : മുഖ്യമന്ത്രി പിണറായി വിജയന്റെ കുറിപ്പ്
നവകേരള സദസ്സ് തുടങ്ങി അഞ്ച് ദിവസം പിന്നിടുകയാണ്. ഇന്ന് ആദ്യ പരിപാടി കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂരിൽ ആയിരുന്നു. പാനൂരിലേക്ക് പുറപ്പെടും മുമ്പ് തലശ്ശേരിയിൽ മന്ത്രിസഭായോഗം ചേർന്നു. ഡിസംബർ 23 വരെയുള്ള ആഴ്ചകളിലും ഇതുപോലെ മന്ത്രിസഭായോഗങ്ങൾ ചേരും. തലസ്ഥാനത്തിന് പുറത്ത് മന്ത്രിസഭായോഗം ചേരുന്നു എന്നത് ഈ യാത്രയുടെ മറ്റൊരു സവിശേഷതയാണ്.സംസ്ഥാനഭരണ തലസ്ഥാനം ഓരോ മണ്ഡലങ്ങളിലും ഇതുവഴി എത്തുകയാണ്. തലശ്ശേരിയിൽ ചേർന്ന മന്ത്രിസഭായോഗത്തിൽ ഒരു സുപ്രധാന തീരുമാനം കൈക്കൊണ്ടത് ഇതിനകം പുറത്തുവന്നിട്ടുണ്ട്. കൊച്ചി നഗരത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിനുള്ള നിർണായകമായ […]
ഇടവയിൽ നവകേരള സദസ്സ് സംഘാടകസമിതി രൂപീകരിച്ചു
നവകേരള സദസ്സ് ഇടവയിൽ സംഘാടകസമിതി രൂപീകരിച്ചു ഇടവ : മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും പങ്കെടുക്കുന്ന നവ കേരള സദസ്സിന്റെ ഇടവ ഗ്രാമപഞ്ചായത്ത് തല സംഘാടകസമിതി രൂപീകരിച്ചു. സ്വാഗത സംഘ രൂപീകരണ സമ്മേളനം അഡ്വ. വി. ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ബാലിക് അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, ശുഭ ആർ എസ് കുമാർ,ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത എസ് ബാബു, ഗ്രാമപഞ്ചായത്ത് […]
വേൾഡ് ഇംപ്ലാന്റ് എക്സ്പോ 26 മുതൽ കൊച്ചിയില്‍
കേരളത്തില്‍ ആദ്യമായി ഡെന്റല്‍ ഇംപ്ലാന്റോളജിസ്റ്റുകളുടെ ആഗോള സമ്മേളനം ഏഷ്യയിലെ ഏറ്റവും വലിയ ദന്തല്‍ ലാബും 450ല്‍ പരം ദന്തല്‍ ഉത്പനങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്ന മുവാറ്റുപുഴ ആസ്ഥനമായുള്ള ഡെന്റ്കെയർ ഡെന്റൽ ലാബ് ലോക ശ്രദ്ധയിലേക്ക് കൊച്ചി: ദന്തൽ ചികിത്സാ രംഗത്തെ നൂതന ആശയങ്ങൾ ചർച്ച ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമായി ലോകമെമ്പാടുമുള്ള ദന്തൽ വിദഗ്ധർ പങ്കെടുക്കുന്ന ആഗോള സമ്മേളനമായ വേൾഡ് ഇംപ്ലാന്റ് എക്സ്പോ 2023 ഈ മാസം 26,27,28 തീയതികളിൽ കൊച്ചിയിലെ ഹോട്ടൽ ലെ മെറിഡിയനിൽ വെച്ച് നടക്കും. ഡെന്റല്‍ ഇംപ്ലാന്റ് […]



