ജില്ലാ വാർത്തകൾ
പ്രധാന വാർത്തകൾ
വിദ്യാഭ്യാസം
മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ രാജിവച്ചു
തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ രാജിവച്ചു. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. ക്ലിഫ്ഹൗസില്‍ എത്തിയാണ് രാജിക്കത്ത് നല്‍കിയത്. രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായാണ് രാജി. മന്ത്രിസഭ രൂപീകരണ സമയത്ത് ഉണ്ടായ ധാരണ പ്രകാരം ഘടകകക്ഷികളായ നാല് എം.എല്‍.എമാരില്‍ രണ്ടുപേർക്ക് രണ്ടര വർഷവും മറ്റ് രണ്ടുപേർക്ക് രണ്ടരവർഷവുമാണ് തീരുമാനിച്ചത്. പൂര്‍ണ സംതൃപ്തിയോടെയാണ് ടേം പൂര്‍ത്തീകരിക്കുന്നതെന്ന് അഹമ്മദ് ദേവര്‍ കോവില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
സംസ്ഥാന വൈദ്യുതി ബോർഡിന്റെ ഇന്ധന സർചാർജ്ജ് : പൊതുതെളിവെടുപ്പ് ഡിസംബർ 28 ന്
സംസ്ഥാന വൈദ്യുതി ബോർഡിന്റെ 2023 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനും വാങ്ങുന്നതിനും, കമ്മീഷൻ അംഗീകരിച്ച ഇന്ധനചെലവിനേക്കാൾ ഇന്ധന വിലയിലുണ്ടായ വർദ്ധനവ് മൂലമുണ്ടായ അധികബാധ്യത ഇന്ധന സർചാർജ്ജായി ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നതിനു സമർപ്പിച്ച അപേക്ഷയിൽ പൊതുജനങ്ങളുടെ നേരിട്ടുള്ള തെളിവെടുപ്പ് ഡിസംബർ 28നു നടക്കും. തെളിവെടുപ്പ് കമ്മീഷന്റെ തിരുവനന്തപുരത്ത് വെള്ളയമ്പലത്തുള്ള കോർട്ട് ഹാളിൽ രാവിലെ 11 ന് നടത്തും. പൊതുതെളിവെടുപ്പിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വീഡിയോ കോൺഫറൻസ് മുഖാന്തിരം പങ്കെടുക്കാം. വീഡിയോ കോൺഫറൻസ് മുഖാന്തിരം പങ്കെടുക്കാൻ […]
കോൺഗ്രസിന്റെ മാർച്ചിനുനേരേ നടന്ന പോലീസ് അതിക്രമം : ആസൂത്രിതമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല
മുതിർന്ന നേതാക്കളടക്കം വേദിയിൽ പ്രസംഗിച്ചു കൊണ്ടിരിക്കേയാണ് യാതൊരു പ്രകോപനവുമില്ലാതെ വേദിയിലേക്കും പ്രവർത്തകർക്കുനേരേയും വെള്ളം ചീറ്റുകയും കാഠിന്യമുള്ള കണ്ണീർവാതകംപ്രയോഗിക്കുകയും ചെയ്തത്. പലരും അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും അതൊന്നും വകവയ്ക്കാതെ നിരവധി തവണയാണ് പോലീസ് ടീയർ ഗ്യാസ് പ്രയോഗിച്ചത്. സാധാരണ ഗതിയിൽ മുന്നറിയിപ്പു നൽകുക പതിവാണ്. ഇവിടെ മുതിർന്ന നേതാക്കളടക്കം ഉണ്ടായിട്ടും യാതൊരുവിധ മുന്നറിയിപ്പും നൽകാതിരുന്നത് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വളരെ ദൗർഭാഗ്യകരവും ആക്ഷേപകരവും ഒരിക്കലും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്തതുമായ കാര്യങ്ങളാണ് […]
ജനലക്ഷങ്ങളുടെ മനസില്‍ ഒരിക്കലും മായാത്ത ഓര്‍മ്മകള്‍ ; അനന്തപുരിയുടെ മനസ് കീഴടക്കി നവകേരള സദസ്സിന് സമാപനം
തിരുവനന്തപുരം ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലും അണമുറിയാതെ ഒഴുകിയെത്തിയ ജനലക്ഷങ്ങളുടെ മനസില്‍ ഒരിക്കലും മായാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച നവകേരള സദസ്സിന് ഔദ്യോഗിക സമാപനം. ഡിസംബര്‍ 20ന് വൈകുന്നേരം ആറുമണിക്ക് വര്‍ക്കല ശിവഗിരി മഠം ഓഡിറ്റോറിയത്തില്‍ നിന്നും ആരംഭിച്ച ജില്ലയിലെ നവകേരള സദസ്സുമായി ബന്ധപ്പെട്ട പരിപാടികള്‍ ഇന്നലെ (ഡിസംബര്‍ 23) വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്കില്‍ പരിസമാപ്തി കുറിച്ചു. സംസ്ഥാനത്തെ 136ആമത് നിയോജക മണ്ഡലത്തിലെ നവകേരള സദസ്സായായിരുന്നു വട്ടിയൂര്‍ക്കാവില്‍ നടന്നത്. പതിനായിരത്തോളം പേര്‍ക്ക് പങ്കെടുക്കാന്‍ പറ്റിയ സൗകര്യങ്ങള്‍ ജില്ലയിലെ എല്ലാ […]
ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലേക്ക് ; എൽഡിഎഫ് യോഗം ഇന്ന്
തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കാൻ ഇടതു മുന്നണി ഇന്ന് യോഗം ചേരും. നവ കേരള സദസ് ഇന്നലെ സമാപിച്ചതിനു പിന്നാലെയാണ് ഇന്ന് എൽഡിഎഫ് യോഗം ചേരുന്നത്. മന്ത്രിമാരായ ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ എന്നിവർ ഒഴിയും. പകരം കെബി ഗണേഷ് കുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ മന്ത്രമാരാകും. മുന്നണിയിൽ ഒറ്റ എംഎൽഎ മാത്രമുള്ള നാല് പാർട്ടികൾ തെരഞ്ഞെടുപ്പിനു പിന്നാലെയുണ്ടാക്കിയ ധാരണപ്രകാരമാണ് മാറ്റം. രണ്ടര വർഷത്തിനു ശേഷം മാറാനുള്ള തീരുമാനം നവ കേരള സദസിനെ തുടർന്നാണ് […]
കോവിഡ്: അനാവശ്യ ഭീതി സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു തീര്‍ത്തും തെറ്റായ കാര്യമെന്ന് മന്ത്രി വീണാ ജോര്‍ജ്
കോവിഡ്- അനാവശ്യ ഭീതി സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു: മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടുതലാണ് എന്ന നിലയില്‍ അനാവശ്യഭീതി സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത് തീര്‍ത്തും തെറ്റായ കാര്യമാണ്. നവംബര്‍ മാസത്തില്‍ തന്നെ കോവിഡ് കേസുകളില്‍ ചെറുതായി വര്‍ദ്ധനവ് കണ്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് കൃത്യമായ ജാഗ്രത നിര്‍ദേശം നല്‍കി മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. സാമ്പിളുകള്‍ ഹോള്‍ ജിനോം സീക്വന്‍സിംഗ് പരിശോധനയ്ക്ക് അയയ്ക്കാന്‍ മന്ത്രിതല യോഗത്തില്‍ […]
മുൻ മന്ത്രി കെ പി വിശ്വനാഥൻ അന്തരിച്ചു
മുൻ മന്ത്രി കെ പി വിശ്വനാഥൻ അന്തരിച്ചു തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്ഥാന വനംവകുപ്പ് മന്ത്രി, നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച തൃശൂർ ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവാണ് കെ പി വിശ്വനാഥൻ. 83 വയസായിരുന്നു കുന്നംകുളം, കൊടകര മണ്ഡലങ്ങളിൽ നിന്നും 6 തവണ എംഎൽഎ ആയി. 1991- 94, 2004 – 2005 എന്നിങ്ങനെ 2 തവണ വനം മന്ത്രിയായിട്ടുണ്ട്. തൃശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിൽ കല്ലായിൽ പാങ്ങൻ്റെയും പാറുക്കുട്ടിയുടേയും മകനായി […]
കേരള പത്രപ്രവർത്തക അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ആർ ശാന്തകുമാറിനെ തിരഞ്ഞെടുത്തു
കേരള പത്രപ്രവർത്തക അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ആർ ശാന്തകുമാറിനെ തിരഞ്ഞെടുത്തു. കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി ഒ എ) മുൻ സംസ്ഥാന കമ്മിറ്റിയംഗവും , നിലവിൽ ചൈൽഡ് പ്രൊട്ടക്ട് ടീം കേരളയുടെ സംസ്ഥാന ട്രഷററുമാണ് ശാന്തകുമാർ. 25 വർഷമായി മാധ്യമ മേഖലയിൽ പ്രവർത്തിച്ച് വരുന്ന ശാന്തകുമാർ കേരളാ വിഷൻ ന്യൂസിൻ്റ തുടക്ക സമയത്ത് തിരുവനന്തപുരം ബ്യൂറോ ചീഫായും പ്രവർത്തിച്ചിരുന്നു. ജില്ലാ പ്രസിഡന്റ് യാസിർ എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ട്രഷറർ ഷാഹിനാസ് […]
നവകേരള സദസ്സ് വർക്കല മണ്ഡലം വോളിബോൾ മത്സരം സംഘടിപ്പിച്ചു
നവകേരള സദസ്സ് വർക്കല മണ്ഡലം വോളിബോൾ മത്സരം സംഘടിപ്പിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് വർക്കല മണ്ഡലത്തിൽ ഡിസംബർ 20ന് ശിവഗിരിയിൽ എത്തിച്ചേരുന്നതിൻ്റെ ഭാഗമായി നവകേരള സദസിന്റെ പ്രചരണാർത്ഥം ബീച്ച് വോളിബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. വർക്കല മണ്ഡലത്തിലെ പ്രമുഖമായ ക്ലബ്ബുകളെ പങ്കെടുപ്പിച്ചുകൊണ്ട് വർക്കല പാപനാശം ബീച്ചിൽ സംഘടിപ്പിച്ച ബീച്ച് വോളിബോൾ ടൂർണ്ണമെന്റ് അഡ്വ വി ജോയ് എംഎൽഎ സർവീസ് ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ഒരു വിദേശ ടീമും ഒരു തമിഴ്നാട് ടീമും ഉൾപ്പെടെ എട്ട് ടീമുകൾ […]
പ്രതികളായ പത്മകുമാറും കുടുംബവും
കിഡ്നാപ്പിംഗ് സംഘമാണെന്നാണ് പൊലീസ്
നൽകുന്ന വിവരം. പല കുട്ടികളെയും തട്ടി
കൊണ്ടുപോകാൻ ശ്രമം നടത്തിയതായാണ്
പ്രതികൾ മൊഴി നൽകിയിരിക്കുന്നത്
കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയസംഘം നേരത്തെയും തട്ടിക്കൊണ്ടുപോകൽആസൂത്രണം ചെയ്തിരുന്നുവെന്ന് പൊലീസ്.പ്രതികളായ പത്മകുമാറും കുടുംബവുംകിഡ്നാപ്പിംഗ് സംഘമാണെന്നാണ് പൊലീസ്നൽകുന്ന വിവരം. പല കുട്ടികളെയും തട്ടികൊണ്ടുപോകാൻ ശ്രമം നടത്തിയതായാണ്പ്രതികൾ മൊഴി നൽകിയിരിക്കുന്നത്.അബിഗേലിനെ തട്ടിക്കൊണ്ടുപോകാൻ ഇവർ മൂന്ന്തവണയാണ് ശ്രമം നടത്തിയത്. പ്രതികളുടെഅറസ്റ്റ് ഉടൻ ഉണ്ടാകും. കുട്ടികളെതട്ടിക്കൊണ്ടുപോയി മോചനദ്രവ്യംവാങ്ങാമെന്നായിരുന്നു പദ്ധതി. ഇതിനുള്ള ട്രയൽകിഡ്നാപ്പിംഗ് ആണ് അബിഗേലിന്റെതട്ടിക്കൊണ്ടുപോകലെന്നാണ് പ്രതികൾനൽകിയിരിക്കുന്ന മൊഴി. ആദ്യം കേബിൾഓപ്പറേറ്ററായിരുന്ന പത്മകുമാർ പിന്നീട് റിയൽഎസ്റ്റേറ്റ്, ബേക്കറി അടക്കമുള്ളബിസിനസുകളിലേക്ക് തിരിഞ്ഞു. ഇയാൾക്ക് 2കോടിയുടെ കടമുണ്ടെന്നാണ് പറയുന്നത്.



