ജില്ലാ വാർത്തകൾ
പ്രധാന വാർത്തകൾ
വിദ്യാഭ്യാസം
റെയിൽവേ നിലപാടുകളിൽ പ്രതിഷേധിച്ച് നാളെ എറണാകുളം മെമുവിൽ വാ മൂടിക്കെട്ടി സമരം, ജില്ലയിലെ യാത്രാക്ലേശം നേരിട്ടറിയാൻ എ. എം ആരിഫ് എം പി. നാളെ എറണാകുളം മെമു ട്രെയിനിൽ യാത്രക്കാർക്കൊപ്പം
ആലപ്പുഴ വഴിയുള്ള യാത്രക്കാരോടുള്ള അവഗണനയ്ക്കും തുടർച്ചയായി ആവശ്യങ്ങളെ നിരാകരിക്കുകയും ചെയ്യുന്ന റെയിൽവേ നിലപാടുകൾക്കും എതിരെ നാളെ ആലപ്പുഴയിൽ നിന്ന് എറണാകുളത്തേയ്ക്ക് യാത്രക്കാർ വാ മൂടിക്കെട്ടി യാത്രചെയ്യുന്നു. ആലപ്പുഴയിൽ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ യാത്ര ബഹുമാനപ്പെട്ട എം പി ശ്രീ. എ. എം ആരിഫ് ഉദ്ഘാടനം നിവ്വഹിക്കും. ശേഷം മെമുവിലെ യാത്രക്കാർക്കൊപ്പം സഞ്ചരിച്ച് പ്രതിഷേധത്തിന്റെ ഭാഗമാകുമെന്നും അദ്ദേഹം അറിയിച്ചു. അനിയന്ത്രിതമായ മെമുവിലെ തിരക്കും വന്ദേഭാരത് മൂലം പിടിച്ചിടുന്ന ട്രെയിനുകളിലെ യാത്രക്കാർ അനുഭവിക്കുന്ന ദുരിതവും അനിശ്ചിതാവസ്ഥയിലായ ഇരട്ടപ്പാതയുമടക്കം നിരവധി പ്രശ്നങ്ങൾ […]
സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം. മാവേലി ഉൾപ്പെടെ ട്രെയിനുകൾ പൂർണമായും റദ്ദാക്കി, യാത്രികർ പ്രത്യേകം ശ്രദ്ധിക്കുക
സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം. ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായിട്ടാണ് നിയന്ത്രണം. പുതുക്കാട് – ഇരിഞ്ഞാലക്കുട സെക്ഷനിൽ പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നവംബർ 18, 19 തീയതികളിൽ എട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്. 12 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ടെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. റദ്ദാക്കിയ ട്രെയിനുകളില്‍ പ്രധാന ട്രെയിനായ മാവേലി എക്സ്പ്രസും ഉള്‍പ്പെടും. ഇതാ ഇതുസംബന്ധിച്ച് യാത്രികർ അറിയേണ്ടതെല്ലാം നവംബര്‍ 18-ന് (ശനിയാഴ്ച) റദ്ദാക്കിയ ട്രെയിനുകള്‍16603 മംഗളൂരു സെന്‍ട്രല്‍- തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്06018 എറണാകുളം- ഷൊര്‍ണ്ണൂര്‍ മെമു06448 എറണാകുളം- […]
സിപിഐ എം സ്ഥാപക നേതാക്കളിലൊരാളായ എന്‍. ശങ്കരയ്യ അന്തരിച്ചു
മുതിർന്ന സിപിഐ എം നേതാവ് ശങ്കരയ്യ അന്തരിച്ചു സിപിഐ എം സ്ഥാപക നേതാക്കളിലൊരാളായ എന്‍. ശങ്കരയ്യ (102)അന്തരിച്ചു. ഇന്നലെയാണ് പനിബാധിതനായി ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1922 ജൂലൈ 15ന് മധുരയിലായിരുന്നു ശങ്കരയ്യയുടെ ജനനം. അഞ്ചാംക്ലാസുവരെ തൂത്തുക്കുടിയിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് മധുര സെയിന്‍റ് സ്കൂളില്‍ ചേര്‍ന്നു . പതിനേഴാം വയസ്സില്‍ സിപിഐ അംഗമായി. 1962-ല്‍ ഇന്ത്യ ചൈന യുദ്ധസമയത്ത് ജയിലില്‍ അടയ്ക്കപ്പെട്ട കമ്മ്യൂണിസ്റ്റുകളില്‍ ഒരാള്‍ ശങ്കരയ്യയായിരുന്നു. 1964-ല്‍ സിപിഐ ജനറല്‍ സെക്രട്ടറി പിസി ജോഷി മധുരയില്‍ വന്നിരുന്നു. അന്ന് […]
ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റവാളി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചു
ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റവാളി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഇയാൾക്ക് വധശിക്ഷ വിധിച്ചത്. പോക്സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾക്ക് പ്രതിക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ആകെ 13 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ 13 വകുപ്പുകളും പ്രതിക്കെതിരെ തെളിഞ്ഞിരുന്നു. ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ അഞ്ച് വയസുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി മയക്കി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി, പിന്നീട് മൃതദേഹം […]
സ്റ്റാന്റിൽ കിടക്കുന്ന ഓട്ടോ റിക്ഷ ട്രിപ്പ് വിളിക്കുന്നവരോട് വരാന്‍ പറ്റില്ലെന്ന് പറഞ്ഞാൽ 7500 രൂപ പിഴ
സ്റ്റാന്റിൽ കിടക്കുന്ന ഓട്ടോ റിക്ഷകൾ ട്രിപ്പ് വിളിക്കുന്നരോട് വരാന്‍ പറ്റില്ലെന്ന ഡ്രൈവറുടെ മറുവാക്കിന് ബ്രേക്കിട്ട് മോട്ടോര്‍ വാഹന വകുപ്പ്, ഇനി മുതല്‍ യാത്രക്കാര്‍ പറയുന്ന സ്ഥലങ്ങളില്‍ കൃത്യമായി കൊണ്ടെത്തിച്ചില്ലെങ്കില്‍ ഫൈന്‍, ലൈസന്‍സ് റദ്ദാക്കല്‍ തുടങ്ങിയ നടപടികളുമായാണ് മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ടുപോകുന്നത്. യാത്രക്കാരില്‍നിന്നോ സമൂഹമാധ്യമങ്ങളിലൂടെയോ അല്ലാതെയോ പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനകം പരിഹാരമുണ്ടാകും. അത്യാവശ്യ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് യാത്രക്കാര്‍ കുറഞ്ഞ ദൂരം വിളിച്ചാലോ തിരക്കുള്ള സ്ഥലങ്ങളിലേക്കോ ഓട്ടോ ഡ്രൈവര്‍മാര്‍ ഓട്ടം പോകാത്ത സാഹചര്യമാണുള്ളത്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് […]
ഗുരുദേവ ദര്‍ശനം നടപ്പാക്കി ലോക സമാധാനം സ്ഥാപിക്കണം: ശിവഗിരി മഠം
ഗുരുദേവ ദര്‍ശനം നടപ്പാക്കി ലോക സമാധാനം സ്ഥാപിക്കണം:ശിവഗിരി മഠം ശിവഗിരി : ലോകത്ത് അശാന്തിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്ന പശ്ചിമേഷ്യന്‍ പ്രശ്നങ്ങള്‍ക്കു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇസ്രായേലും പാലസ്തീനും ഇതര അറബ് രാജ്യങ്ങളും പരസ്പരം പോരാടി ലോകത്തിന്‍റെ തന്നെ സമാധാനം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഈയവസരത്തില്‍ څപൊരുതുജയിപ്പതസാധ്യംچ മതമല്ല വലുത് മനുഷ്യനാണ് څമതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിچ എന്ന ശ്രീനാരായണഗുരുദേവന്‍റെ മനുഷ്യത്വദര്‍ശനം കൊണ്ടുമാത്രമേ പ്രശ്ന പരിഹാരം ഉണ്ടാക്കാന്‍ സാധിക്കൂ. ആയതിനാല്‍ കേന്ദ്ര ഗവണ്‍മെന്‍റ് ഐക്യരാഷ്ട്ര സഭയിലൂടെ ഗുരുദേവ തത്വദര്‍ശനത്തിന്‍റെ വെളിച്ചത്തില്‍ പ്രശ്ന പരിഹാരത്തിന് […]
വന്ദേഭാരതിന്റെ സമയം പുനക്രമീകരിക്കണം, സ്ഥിരയാത്രക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം- ഫ്രണ്ട്‌സ് ഓൺ റെയിൽസ്
വന്ദേഭാരതിന്റെ സമയം പുനക്രമീകരിക്കണം, സ്ഥിരയാത്രക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം- ഫ്രണ്ട്‌സ് ഓൺ റെയിൽസ് സ്ഥിരയാത്രക്കാരായ പതിനായിരക്കണക്കിന് യാത്രക്കാർക്ക് കടുത്ത ദുരിതമാണ് വന്ദേഭാരത് സമ്മാനിച്ചതെന്ന് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ്. രാവിലെയും വൈകുന്നേരവും ഓഫീസിലും വിദ്യാലയങ്ങളിലും പോയിമടങ്ങുന്നവർ ഇതുമൂലം ഇരുദിശയിലേയ്ക്കും സമയത്ത് എത്തിച്ചേരാൻ കഴിയാതെ ദിവസവും ബുദ്ധിമുട്ടുകയാണ്. വർഷങ്ങളായി ആശ്രയിച്ചുകൊണ്ടിരുന്ന യാത്രാമാർഗ്ഗം താളം തെറ്റിയ നിരാശയിലാണ് സ്ഥിരയാത്രക്കാർ. പുലർച്ചെ കാസറഗോഡേയ്ക്കുള്ള വന്ദേഭാരത് മൂലം വേണാടിന്റെ സമയം മാറ്റിയതും പാലരുവി വളരെ നേരത്തെ പുറപ്പെടുന്നതും പിടിച്ചിടുന്നതും കോട്ടയം പാതയിൽ […]
ശ്രീമദ് ഋതംഭരാനന്ദ സ്വാമികൾ 91-ാമത് ശിവഗിരി തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി
വർക്കല: 91-ാമത് ശിവഗിരി തീര്‍ത്ഥാടന കമ്മിറ്റിയുടെ സെക്രട്ടറിയായി ശ്രീമദ് ഋതംഭരാനന്ദ സ്വാമിയെ ഇന്നു ചേര്‍ന്ന ശ്രീ നാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് യോഗം തെരഞ്ഞെടുത്തു. ദീര്‍ഘകാലം ധര്‍മ്മസംഘം ട്രസ്റ്റിന്‍റെ ജനറല്‍ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള സ്വാമികള്‍ നിലവിൽ ശിവഗിരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ സെക്രട്ടറിയും ശിവഗിരി സെന്‍ട്രല്‍ സ്കൂളുകളുടെ മാനേജരുമാണ്. തീര്‍ത്ഥാടനകമ്മിറ്റി ജോയിന്റ് സെക്രട്ടറിയായി ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി ശ്രീമദ് അസംഗാനന്ദഗിരി സ്വാമിയെയും ബോർഡ് യോഗം തെരഞ്ഞെടുത്തു.



