ബ്രേക്കിങ് ന്യൂസ്

ജില്ലാ വാർത്തകൾ

Popular News

Don’t miss this breaking popular update.

സംസ്ഥാനത്ത് നബിദിനത്തിനുള്ള പൊതുഅവധി 28 ലേക്ക് മാറ്റി . നിലവിൽപൊതു അവധി 27നായിരുന്നു.ഇത് 28ലേക്ക് മാറ്റി. പകരം 27ന് പ്രവൃത്തിദിനമായിരിക്കും.…
1 min read

നടൻ കുണ്ടറ ജോണി അന്തരിച്ചു

നടൻ കുണ്ടറ ജോണി അന്തരിച്ചു നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാസ്തംഭനത്തെ തുടർന്നാണ് മരണം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെ കാലമായി ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച കുണ്ടറ ജോണി, അവസാനമായി വേഷമിട്ട ചിത്രം ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ. മോഹൻലാലിനൊപ്പം കിരീടത്തിൽ ചെയ്ത പരമേശ്വരൻ എന്ന കഥാപാത്രവും ചെങ്കോലിലെ കഥാപാത്രവും ഏറെ ശ്രദ്ധേയമായി. കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് ജോണി ജനിച്ചത്. പിതാവ് ജോസഫ്, അമ്മ കാതറിൻ. കൊല്ലം […]

1 min read

കവലയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ വർക്കല വാത്സല്യം വൃദ്ധസദനത്തിൽ പൊതിച്ചോർ നൽകി.

വൃദ്ധസദനത്തിൽ പൊതിച്ചോർ നൽകി എൻഎസ്എസ് വിദ്യാർത്ഥികൾ കവലയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ വർക്കല വാത്സല്യം വൃദ്ധസദനത്തിൽ പൊതിച്ചോർ നൽകി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വി പ്രിയദർശിനി പൊതിച്ചോർ അന്തേവാസികൾക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾ സമൂഹത്തിൽ ഇടപെടേണ്ട കാര്യങ്ങളെക്കുറിച്ചും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ വഴി വിദ്യാർത്ഥികൾ ആർജിക്കേണ്ട മൂല്യ ഗുണങ്ങളെ പറ്റിയും ഉദ്ഘാടക സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ എം എസ് സുധീർ സ്വാഗതം ആശംസിച്ച ചടങ്ങിൽ പിടിഎ വൈസ് പ്രസിഡൻറ് അനിൽകുമാർ അധ്യക്ഷനായിരുന്നു. […]

1 min read

പൗണ്ട്കടവ് വാർഡിൽ മഴക്കെടുതിയെ തുടർന്ന് ആരംഭിച്ച ദുരിതാശ്വാസക്യാമ്പ്
മേയർ ആര്യ രാജേന്ദ്രൻ സന്ദർശിച്ചു.

പൗണ്ട്കടവ് വാർഡിൽ മഴക്കെടുതിയെ തുടർന്ന് ആരംഭിച്ച ദുരിതാശ്വാസക്യാമ്പ്മേയർ ആര്യ രാജേന്ദ്രൻ സന്ദർശിച്ചു. 300 ൽ അധികം പേരെയാണ് ഈ ക്യാമ്പിലേക്ക് മാറ്റി പാർപ്പിക്കേണ്ടി വന്നത്. അവർക്ക് ആവശ്യമായ ഭക്ഷണവും ആരോഗ്യ പരിരക്ഷയും നൽകാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു.

1 min read

മലേഷ്യയിൽ അന്തരിച്ചു

മലേഷ്യയിൽ അന്തരിച്ചു വർക്കല :വടശ്ശേരിക്കോണം മലവിള വീട്ടിൽ എ. അബ്ദുൽ അസീസ് (91)മലേഷ്യയിൽ അന്തരിച്ചു. ദീർഘ കാലമായി മലേഷ്യയിൽ കുടുംബ സമേതം താമസിച്ചിരുന്ന അദ്ദേഹത്തിന്റെ ഖബറടക്കം മലേഷ്യയിൽ തന്നെ നടന്നു. പരേതരായ മുഹമ്മദ്‌ യൂസഫിന്റെയും പാത്തിമുത്തിന്റെയും മൂത്ത മകനാണ്. ഷിഹാബുദീൻ സഹോദരനാണ്.

1 min read

വിഴിഞ്ഞം തുറമുഖം നരേന്ദ്രമോദി സർക്കാരിൻ്റെ ഇച്ഛാശക്തിയുടെ നേട്ടം: വി. മുരളീധരൻ

വിഴിഞ്ഞം തുറമുഖം നരേന്ദ്രമോദി സർക്കാരിൻ്റെ ഇച്ഛാശക്തിയുടെ നേട്ടം: വി. മുരളീധരൻ തിരുവനന്തപുരം: വിഴിഞ്ഞത്ത് എഴുപത്തിയഞ്ചുവർഷം മുമ്പ് ആലോചന തുടങ്ങിയ ഒരു പദ്ധതിയാണ് ഇന്ന് നരേന്ദ്രമോദി സര്‍ക്കാരിന്‍റെ കാലത്ത് യാഥാര്‍ഥ്യമാവുന്നത് എന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ മറ്റ് പല പദ്ധതികളുമെന്നതുപോലെ മുടങ്ങിക്കിടന്ന പദ്ധതിയാണ് വിഴിഞ്ഞവും. 2015 ൽ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമാണ് വിഴി‍ഞ്ഞത്തിന് പുതുജീവന്‍ വച്ചത് എന്നത് ആരും മറക്കരുത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു. തുറമുഖത്ത് നിർമാണ സാമഗ്രികളുമായി എത്തിയ ആദ്യ കപ്പലിന് നൽകിയ […]

1 min read

മിന്നൽ പ്രളയം തിരുവനന്തപുരം..

മിന്നൽ പ്രളയം തിരുവനന്തപുരം.. നഗരത്തിൽ ഇന്നലെ മാത്രം പെയ്ത മഴയിൽ തിരുവനന്തപുരം സിറ്റി അക്ഷരാർത്ഥത്തിൽ മുങ്ങി.. സിറ്റിയുടെ താഴ്ന്ന ഭാഗങ്ങളെല്ലാം തന്നെ ഒരു നിലക്ക് മുകളിൽ വെള്ളം കയറി. ഇന്നലെ പെയ്ത മഴയിൽ രാത്രി 10 മണിയോടെ താഴ്ന്ന ഭാഗങ്ങളും ആമയിഴഞ്ചൻ തൊടിന്റെ ഇരു കരകളും നിറഞ്ഞു കവിഞ്ഞു. കരയിലെ വീടുകളെല്ലാം വെള്ളത്തിനടിയിലായി.പലയിടങ്ങളിലും മണ്ണിടിഞ്ഞു, മരങ്ങൾ കടപ്പുഴകി,ഗൗരീശപട്ടം, പറ്റൂർ, അയ്യങ്കാളി നഗർ, കണ്ണമ്മൂല, മൂലവിളകം, വഞ്ചിയൂർ, പേട്ട ചാല, മണക്കാട്, കുര്യത്തി, എയർപോർട്ട്, പൂന്തുറ, കുമാരപുരം കഴക്കൂട്ടം […]

1 min read

നാളെ തിരുവനന്തപുരം ജില്ലയിൽ അവധി

നാളെ (ഒക്ടോബർ 16) ജില്ലയിൽ അവധി തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(ഒക്ടോബർ 16) ജില്ലാ കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചു. ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി നൽകിയത്.

1 min read

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഉപദേശക സമിതി അംഗങ്ങളായി ജസ്റ്റിസ് രാജേന്ദ്ര ബാബു, കെ മുരളീധരൻ, കെ ജി ബാബുരാജൻ, എ വി അനൂപ്, എന്നിവർ ചുമതലയേറ്റു

ശിവഗിരി: ജസ്റ്റിസ് രാജേന്ദ്ര ബാബു, കെ മുരളീധരൻ, കെ ജി ബാബുരാജൻ, എ വി അനൂപ്,എന്നിവർ ഗുരുദേവ മഹാസമാധിയിൽ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞാ വാചകം ഏറ്റുചൊല്ലി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഉപദേശക സമിതി അംഗങ്ങളായി ചുമതല എൽക്കുന്നു. ട്രസ്റ്റ്‌ ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി , ട്രഷറര്‍ ശാരദാനന്ദ സ്വാമി , സൂക്ഷ്മാനന്ദ സ്വാമി വീരേശ്വരാനന്ദ സ്വാമി എന്നിവർ സമീപം

1 min read

ഇന്ദ്രന്‍സിന് ശിവഗിരി ശാരദാംബാ പുരസ്ക്കാരം

ഇന്ദ്രന്‍സിന് ശിവഗിരി ശാരദാംബാ പുരസ്ക്കാരം ശിവഗിരി: സിനിമാ രംഗത്തെ മികച്ച സംഭാവനകളെമാനിച്ച് സംസ്ഥാന – ദേശീയ അവാര്‍ഡ് ജേതാവ് ഇന്ദ്രന്‍സിന് ശിവഗിരി മഠം ശ്രീശാരദാംബാ പുരസ്ക്കാരം നല്‍കി ആദരിക്കുമെന്ന് ശ്രീനാരായണ ധര്‍മ്മസംഘംട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ എന്നിവര്‍ അറിയിച്ചു. പുരസ്ക്കാരം (15-10-2023) 9.30നു ശിവഗിരി ശാരദാദേവി സന്നിധിയിലെ നവരാത്രി മണ്ഡപത്തില്‍ വച്ച് സച്ചിദാനന്ദ സ്വാമി നല്‍കും

1 min read

സംസ്ഥാനത്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ നല്‍കിയത് 18 ലക്ഷം ശുദ്ധജല കണക്ഷനുകള്‍ : മന്തി റോഷി അഗസ്റ്റിന്‍

സംസ്ഥാനത്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ നല്‍കിയത് 18 ലക്ഷം ശുദ്ധജല കണക്ഷനുകള്‍ : മന്തി റോഷി അഗസ്റ്റിന്‍ വെമ്പായം, പനവൂര്‍, പുല്ലമ്പാറ പഞ്ചായത്തുകള്‍ക്കുള്ള സമഗ്ര കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക് സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 18 ലക്ഷം ശുദ്ധജല കണക്ഷനുകള്‍ നല്‍കാന്‍ സാധിച്ചെന്ന് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍. ജലജീവന്‍ മിഷന്റെ വെമ്പായം, പനവൂര്‍, പുല്ലമ്പാറ പഞ്ചായത്തുകള്‍ക്ക് വേണ്ടിയുള്ള സമഗ്ര ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എല്ലാ വീടുകളിലും ശുദ്ധജലം […]

error: Content is protected !!