Popular News

Don’t miss this breaking popular update.

സംസ്ഥാനത്ത് നബിദിനത്തിനുള്ള പൊതുഅവധി 28 ലേക്ക് മാറ്റി . നിലവിൽപൊതു അവധി 27നായിരുന്നു.ഇത് 28ലേക്ക് മാറ്റി. പകരം 27ന് പ്രവൃത്തിദിനമായിരിക്കും.…
1 min read

കേരള വാട്ടർ അതോറിറ്റിയുടെ കീഴിൽ മൂന്നു പുതിയ ഡിവിഷനുകൾ കൂടി നിലവിൽ വന്നു

വാട്ടർ അതോറിറ്റിക്ക് പുതിയ മൂന്നു ഡിവിഷനുകൾ കൂടി തിരുവനന്തപുരം: കുടിവെള്ള വിതരണ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള വാട്ടർ അതോറിറ്റിയുടെ കീഴിൽ മൂന്നു പുതിയ ഡിവിഷനുകൾ കൂടി നിലവിൽ വന്നു. ആലപ്പുഴ സർക്കിളിനു കീഴിൽ പബ്ലിക് ഹെൽത് ഡിവിഷൻ കായംകുളം, കണ്ണൂർ സർക്കിളിനു കീഴിസ്‍ പ്രോജക്ട് ഡിവിഷൻ കാഞ്ഞങ്ങാട്, കോട്ടയം സർക്കിളിനു കീഴിൽ പ്രോജക്ട് ഡിവിഷൻ മീനച്ചൽ-മലങ്കര എന്നിവയാണ് പുതുതായി നിലവിൽ വന്ന ഡിവിഷനുകൾ. എക്സിക്യുട്ടീവ് എൻജിനീയർ മേലധികാരിയായ ഡിവിഷനുകളിൽ ജീവനക്കാരെ പുനർവിന്യാസം വഴിയാണ് നിയമിച്ചിട്ടുള്ളത്. […]

1 min read

ഒക്ടോബര്‍ 09 സഹകരണ മേഖല സംരക്ഷണ ദിനമായി ആചരിക്കും: എസ്ഡിപിഐ

ഒക്ടോബര്‍ 09 സഹകരണ മേഖല സംരക്ഷണ ദിനമായി ആചരിക്കും: എസ്ഡിപിഐ തിരുവനന്തപുരം: ഒക്ടോബര്‍ 09 തിങ്കള്‍ സഹകരണ മേഖല സംരക്ഷണ ദിനമായി ആചരിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍. സഹകരണ മേഖല മാഫിയ മുക്തമാക്കുക, നിക്ഷേപ സുരക്ഷ ഉറപ്പുവരുത്തുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പാര്‍ട്ടി സംസ്ഥാന വ്യാപകമായി പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ സഹകരണ മേഖലയുടെ പങ്ക് വലുതാണ്. സാധാരണക്കാരുടെ ആശ്രയമായിരുന്ന സഹകരണ മേഖല ഇന്ന് അഴിമതിയുടെയും കൊള്ളയുടെയും ഒളിത്താവളമായി മാറിയിരിക്കുന്നു. […]

1 min read

കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിംഗ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് എന്നീ കോഴ്‌സുകളില്‍ സീറ്റൊഴിവ്

കെല്‍ട്രോണില്‍ സീറ്റൊഴിവ് കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിംഗ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് എന്നീ കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അടുത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഹാജരാകണമെന്ന് നോളജ് സര്‍വീസസ് ഗ്രൂപ്പ് ഹെഡ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9072592412, 9072592416.

1 min read

വാട്ടർ അതോറിറ്റിയെ മറ്റൊരു കെഎസ്ആർടിസി ആക്കി തകർക്കാൻ അനുവദിക്കില്ല ;വാട്ടർ അതോറിറ്റിയെ സംരക്ഷിക്കണംകെ മുരളീധരൻ എം പി

വാട്ടർ അതോറിറ്റിയെ സംരക്ഷിക്കണം – കെ മുരളീധരൻ എം പി ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ നൽകാതെ വാട്ടർ അതോറിറ്റിയെ മറ്റൊരു കെഎസ്ആർടിസി ആക്കി തകർക്കാൻ അനുവദിക്കില്ല എന്ന് കെ മുരളീധരൻ. അസോസിയേഷൻ ജലഭവനിൽ നടത്തിയ ത്രിദിന സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുരളീധരൻ. പാണ്ഡവർ ചൂതുകളിയിൽ എല്ലാം പണയം വെച്ച് രാജ്യം നഷ്ട്ടപെട്ടതു പോലയാണ് ഇപ്പോൾ സർക്കാർ പ്രവർത്തിക്കുന്നതെന്നും പറഞ്ഞു. വെള്ളക്കരം വർദ്ധിപ്പിച്ചതിലൂടെ വരുമാന വർദ്ധനവ് ഉണ്ടായിട്ടും ജീവനക്കാരുടെ നിക്ഷേപമായ പ്രോവിഡൻ്റ് ഫണ്ട്, കമ്മ്യൂട്ടേഷൻ, ഗ്രാറ്റുവിറ്റി, ടെർമിനൽ […]

1 min read

കൊള്ളക്കാരെയും കൊള്ളമുതല്‍ വീതംവച്ചവരെയും സി.പി.എം സംരക്ഷിക്കുന്നു; കബളിപ്പിക്കപ്പെട്ട നിക്ഷേപര്‍ക്കെല്ലാം പണം മടക്കി നല്‍കണം; കരുവന്നൂരും കൊടകര കുഴല്‍പ്പണക്കേസും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണം അന്വേഷിക്കണം – വി ഡി സതീശൻ

പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ് തിരുവനന്തപുരം: സി.പി.എം നേതാക്കള്‍ കൊള്ളയടിച്ച കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകരില്‍ ഒരാള്‍ക്കും ഒരു രൂപ പോലും നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ആവര്‍ത്തിക്കുന്നത് കബളിപ്പിക്കലാണ്. അമ്പതിനായിരത്തില്‍ താഴെ നിക്ഷേപമുള്ളവര്‍ക്ക് അത് മടക്കി നല്‍കുമെന്നും ഒരു ലക്ഷത്തിന് വരെ നിക്ഷേപമുള്ളവര്‍ക്ക് അമ്പതിനായിരം രൂപ തല്‍ക്കാലം നല്‍കുമെന്നുമാണ് സഹകരണമന്ത്രി ഇന്നലെ പറഞ്ഞത്. അതേസമയം സ്ഥലം വിറ്റും മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും കരുതിവച്ചതും വിരമിച്ചപ്പോള്‍ കിട്ടിയതുമായ ലക്ഷങ്ങള്‍ നിക്ഷേപിച്ച് സര്‍വതും നഷ്ടമായവരുടെ പണം എങ്ങനെ മടക്കി നല്‍കുമെന്ന് […]

1 min read

തിരുവനന്തപുരം ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം നിരോധിച്ചു

ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു തിരുവനന്തപുരം ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.അതിശക്തമായ മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കഴിഞ്ഞ ദിവസം ജില്ലയിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ച സാഹചര്യം കൂടി കണക്കിലെടുത്താണ് നടപടി. ഗംഗയാർ തോടിനു കുറുകേയുള്ള വിഴിഞ്ഞം ഹാർബർ നടപ്പാലത്തിനു താഴെ അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യം അടിയന്തരമായി നീക്കം ചെയ്യാനും തെറ്റിയാർ തോട് ഒഴുകുന്ന കരിമണൽ എന്ന സ്ഥലത്ത് […]

1 min read

ബൈക്കിൽ കടത്തി കൊണ്ടുവന്ന 1.2 Kg കഞ്ചാവുമായി ഇടവ – പേരൂർ സ്വദേശികളെ വർക്കല എക്സൈസ് ഇൻസ്പെക്ടറിൻ്റെ നേതൃത്വത്തിൽ നാവായിക്കുളത്ത് നിന്നും പിടികൂടി.

വർക്കല: വർക്കല എക്സൈസ് ഇൻസ്പെക്ടറിൻ്റെ നേതൃത്വത്തിൽ നാവായിക്കുളം ഭാഗത്ത് നടത്തിയ റെയ്ഡിൽ KL.21A.8084 നമ്പർ ബൈക്കിൽ കടത്തി കൊണ്ടുവന്ന 1.2 kg കഞ്ചാവുമായി വെള്ളല്ലൂർ കാട്ടുചന്ത പേരൂർ പരുത്തിവിള പുത്തൻവീട്ടിൽ 48 വയസ്സുള്ള ടിപ്പർ ഉണ്ണി എന്ന് വിളിക്കുന്ന ഉണ്ണി, ഇടവ തോട്ടുമുഖം കാട്ടുമ്പുറം റീത്താ മണി നിവാസിൽ 23 വയസ്സുള്ള മണികണ്ഠൻ എന്ന് വിളിക്കുന്ന വിമൽ എന്നിവരാണ് പിടിയിലായത്. പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ്, സെബാസ്റ്റ്യൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ് , രാഹുൽ, ദിനു പി […]

1 min read

ഫ്ലിപ്കാർട്ടിന്റെ പരസ്യത്തിന് വേണ്ടി ചെറുകിട മൊബൈൽ വ്യാപാരത്തെ തകർക്കുന്ന തരത്തിൽ പരസ്യവാചകങ്ങൾ ഉദ്ധരിച്ച അമിതാഭ് ബച്ചന് എതിരെ പരാതി

അമിതാഭ് ബച്ചനും ഫ്ലിപ്കാർട്ടിനും എതിരെ കേന്ദ്ര ഉപഭോകൃത മന്ത്രാലയത്തിന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ ട്രേഡേഴ്സ് പരാതി നൽകി ഫ്ലിപ്കാർട്ടിന്റെ പരസ്യ ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് ചെറുകിട മൊബൈൽ വ്യാപാരത്തെ ആകമാനം തകർക്കുന്ന നിലയിൽ പരസ്യവാചകങ്ങൾ ഉദ്ധരിച്ചനെതിരെ സെപ്റ്റംബർ 29 )o തീയതി മുതിർന്ന സിനിമാ താരം അമിതാഭ് ബച്ചന് സംഘടനയുടെ ദേശീയ സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ടേൽ വാൾ കത്ത് എഴുതിയിരുന്നു. എന്നാൽ പ്രസ്തുത കത്തിനോട് നിഷേധാത്മക നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് കേന്ദ്ര മന്ത്രാലയത്തിൽ പരാതി നൽകുവാൻ […]

1 min read

കനത്തമഴ: ജില്ലയിൽ മൂന്ന് ക്യാമ്പുകൾ കൂടി തുറന്നു

കനത്തമഴ: തിരുവനന്തപുരം ജില്ലയിൽ മൂന്ന് ക്യാമ്പുകൾ കൂടി തുറന്നു കനത്തമഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു. തിരുവനന്തപുരം താലൂക്കിലെ കൊഞ്ചിറവിള യു. പി. എസ്, വെട്ടുകാട് എൽ. പി. എസ്, ഗവണ്മെന്റ് എം. എൻ. എൽ. പി. എസ് വെള്ളായണി എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ. നേരത്തെ ചിറയിൻകീഴ് താലൂക്കിലെ മാമം അംഗൻവാടിയിൽ ക്യാമ്പ് തുറന്നിരുന്നു. നാല് ക്യാമ്പുകളിലായി 80 പേരെയാണ് താമസിപ്പിച്ചിരിക്കുന്നത്.

1 min read

തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഒക്ടോബർ നാല് ) ജില്ലാ കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചു.

നാളെ (ഒക്ടോബർ നാല് ) ജില്ലയിൽ അവധി തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഒക്ടോബർ നാല് ) ജില്ലാ കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് അവധി.

error: Content is protected !!