Latest Posts
ദേശീയം
Let’s dive into today’s hottest headlines.
Highlight
The news everyone’s talking about — right here!
Popular News
Don’t miss this breaking popular update.
വാട്ടർ അതോറിറ്റിയെ മറ്റൊരു കെഎസ്ആർടിസി ആക്കി തകർക്കാൻ അനുവദിക്കില്ല ;വാട്ടർ അതോറിറ്റിയെ സംരക്ഷിക്കണം – കെ മുരളീധരൻ എം പി
വാട്ടർ അതോറിറ്റിയെ സംരക്ഷിക്കണം – കെ മുരളീധരൻ എം പി ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ നൽകാതെ വാട്ടർ അതോറിറ്റിയെ മറ്റൊരു കെഎസ്ആർടിസി ആക്കി തകർക്കാൻ അനുവദിക്കില്ല എന്ന് കെ മുരളീധരൻ. അസോസിയേഷൻ ജലഭവനിൽ നടത്തിയ ത്രിദിന സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുരളീധരൻ. പാണ്ഡവർ ചൂതുകളിയിൽ എല്ലാം പണയം വെച്ച് രാജ്യം നഷ്ട്ടപെട്ടതു പോലയാണ് ഇപ്പോൾ സർക്കാർ പ്രവർത്തിക്കുന്നതെന്നും പറഞ്ഞു. വെള്ളക്കരം വർദ്ധിപ്പിച്ചതിലൂടെ വരുമാന വർദ്ധനവ് ഉണ്ടായിട്ടും ജീവനക്കാരുടെ നിക്ഷേപമായ പ്രോവിഡൻ്റ് ഫണ്ട്, കമ്മ്യൂട്ടേഷൻ, ഗ്രാറ്റുവിറ്റി, ടെർമിനൽ […]
കൊള്ളക്കാരെയും കൊള്ളമുതല്‍ വീതംവച്ചവരെയും സി.പി.എം സംരക്ഷിക്കുന്നു; കബളിപ്പിക്കപ്പെട്ട നിക്ഷേപര്‍ക്കെല്ലാം പണം മടക്കി നല്‍കണം; കരുവന്നൂരും കൊടകര കുഴല്‍പ്പണക്കേസും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണം അന്വേഷിക്കണം – വി ഡി സതീശൻ
പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ് തിരുവനന്തപുരം: സി.പി.എം നേതാക്കള്‍ കൊള്ളയടിച്ച കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകരില്‍ ഒരാള്‍ക്കും ഒരു രൂപ പോലും നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ആവര്‍ത്തിക്കുന്നത് കബളിപ്പിക്കലാണ്. അമ്പതിനായിരത്തില്‍ താഴെ നിക്ഷേപമുള്ളവര്‍ക്ക് അത് മടക്കി നല്‍കുമെന്നും ഒരു ലക്ഷത്തിന് വരെ നിക്ഷേപമുള്ളവര്‍ക്ക് അമ്പതിനായിരം രൂപ തല്‍ക്കാലം നല്‍കുമെന്നുമാണ് സഹകരണമന്ത്രി ഇന്നലെ പറഞ്ഞത്. അതേസമയം സ്ഥലം വിറ്റും മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും കരുതിവച്ചതും വിരമിച്ചപ്പോള്‍ കിട്ടിയതുമായ ലക്ഷങ്ങള്‍ നിക്ഷേപിച്ച് സര്‍വതും നഷ്ടമായവരുടെ പണം എങ്ങനെ മടക്കി നല്‍കുമെന്ന് […]
തിരുവനന്തപുരം ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം നിരോധിച്ചു
ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു തിരുവനന്തപുരം ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.അതിശക്തമായ മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കഴിഞ്ഞ ദിവസം ജില്ലയിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ച സാഹചര്യം കൂടി കണക്കിലെടുത്താണ് നടപടി. ഗംഗയാർ തോടിനു കുറുകേയുള്ള വിഴിഞ്ഞം ഹാർബർ നടപ്പാലത്തിനു താഴെ അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യം അടിയന്തരമായി നീക്കം ചെയ്യാനും തെറ്റിയാർ തോട് ഒഴുകുന്ന കരിമണൽ എന്ന സ്ഥലത്ത് […]
ബൈക്കിൽ കടത്തി കൊണ്ടുവന്ന 1.2 Kg കഞ്ചാവുമായി ഇടവ – പേരൂർ സ്വദേശികളെ വർക്കല എക്സൈസ് ഇൻസ്പെക്ടറിൻ്റെ നേതൃത്വത്തിൽ നാവായിക്കുളത്ത് നിന്നും പിടികൂടി.
വർക്കല: വർക്കല എക്സൈസ് ഇൻസ്പെക്ടറിൻ്റെ നേതൃത്വത്തിൽ നാവായിക്കുളം ഭാഗത്ത് നടത്തിയ റെയ്ഡിൽ KL.21A.8084 നമ്പർ ബൈക്കിൽ കടത്തി കൊണ്ടുവന്ന 1.2 kg കഞ്ചാവുമായി വെള്ളല്ലൂർ കാട്ടുചന്ത പേരൂർ പരുത്തിവിള പുത്തൻവീട്ടിൽ 48 വയസ്സുള്ള ടിപ്പർ ഉണ്ണി എന്ന് വിളിക്കുന്ന ഉണ്ണി, ഇടവ തോട്ടുമുഖം കാട്ടുമ്പുറം റീത്താ മണി നിവാസിൽ 23 വയസ്സുള്ള മണികണ്ഠൻ എന്ന് വിളിക്കുന്ന വിമൽ എന്നിവരാണ് പിടിയിലായത്. പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ്, സെബാസ്റ്റ്യൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ് , രാഹുൽ, ദിനു പി […]
ഫ്ലിപ്കാർട്ടിന്റെ പരസ്യത്തിന് വേണ്ടി ചെറുകിട മൊബൈൽ വ്യാപാരത്തെ തകർക്കുന്ന തരത്തിൽ പരസ്യവാചകങ്ങൾ ഉദ്ധരിച്ച അമിതാഭ് ബച്ചന് എതിരെ പരാതി
അമിതാഭ് ബച്ചനും ഫ്ലിപ്കാർട്ടിനും എതിരെ കേന്ദ്ര ഉപഭോകൃത മന്ത്രാലയത്തിന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ ട്രേഡേഴ്സ് പരാതി നൽകി ഫ്ലിപ്കാർട്ടിന്റെ പരസ്യ ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് ചെറുകിട മൊബൈൽ വ്യാപാരത്തെ ആകമാനം തകർക്കുന്ന നിലയിൽ പരസ്യവാചകങ്ങൾ ഉദ്ധരിച്ചനെതിരെ സെപ്റ്റംബർ 29 )o തീയതി മുതിർന്ന സിനിമാ താരം അമിതാഭ് ബച്ചന് സംഘടനയുടെ ദേശീയ സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ടേൽ വാൾ കത്ത് എഴുതിയിരുന്നു. എന്നാൽ പ്രസ്തുത കത്തിനോട് നിഷേധാത്മക നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് കേന്ദ്ര മന്ത്രാലയത്തിൽ പരാതി നൽകുവാൻ […]
കനത്തമഴ: ജില്ലയിൽ മൂന്ന് ക്യാമ്പുകൾ കൂടി തുറന്നു
കനത്തമഴ: തിരുവനന്തപുരം ജില്ലയിൽ മൂന്ന് ക്യാമ്പുകൾ കൂടി തുറന്നു കനത്തമഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു. തിരുവനന്തപുരം താലൂക്കിലെ കൊഞ്ചിറവിള യു. പി. എസ്, വെട്ടുകാട് എൽ. പി. എസ്, ഗവണ്മെന്റ് എം. എൻ. എൽ. പി. എസ് വെള്ളായണി എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ. നേരത്തെ ചിറയിൻകീഴ് താലൂക്കിലെ മാമം അംഗൻവാടിയിൽ ക്യാമ്പ് തുറന്നിരുന്നു. നാല് ക്യാമ്പുകളിലായി 80 പേരെയാണ് താമസിപ്പിച്ചിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഒക്ടോബർ നാല് ) ജില്ലാ കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചു.
നാളെ (ഒക്ടോബർ നാല് ) ജില്ലയിൽ അവധി തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഒക്ടോബർ നാല് ) ജില്ലാ കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് അവധി.
കല്ലമ്പലം ഷാജി സ്റ്റോർ ഉടമ ഷാജി.എസ് നിര്യാതനായി.
കല്ലമ്പലത്തിലെ പ്രമുഖ വ്യാപാരസ്ഥാപനമായിരുന്ന ഷാജി സ്റ്റോർ ഉടമ കല്ലമ്പലം നസീറ മൻസിലിൽഷാജി.എസ് നിര്യാതനായി.തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെ ആയിരുന്നു അന്ത്യം. ഭാര്യ. ഫാത്തിമ ബീവി.മക്കൾ.നാസർ,സമീർ, ഷാനവാസ്,ഷംനാദ് റജീന,നസീറ.മരുമക്കൾ.ജീഷ,ഷഹർബാൻ, റെജീന,സഫിയ, സലാഹുദ്ദീൻ,ഹാഷിം. ഖബറടക്കം നാളെ രാവിലെ 10 മണിക്ക് പാവല്ല മുസ്ലിം ജുമാഅത്ത് പള്ളിയിൽ.
സിപിഎം നടത്തുന്നത് വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റമെന്ന് കെ സുധാകരന്‍
സിപിഎം നടത്തുന്നത് വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റമെന്ന് കെ സുധാകരന്‍ മതവിശ്വാസങ്ങളിന്മേലുള്ള നഗ്‌നമായ കൈയേറ്റമാണ് തട്ടം പരാമര്‍ശത്തിലൂടെ സിപിഎം നടത്തിയതെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി. വിശ്വാസകാര്യങ്ങളില്‍ ബിജെപിയുടെയും സിപിഎമ്മിന്റെയും നിലപാടുകള്‍ പാലും തേനും പോലെ ഒന്നാകുന്നതിന്റെ മറ്റൊരു ക്ലാസിക് ഉദാഹരണമാണിത്. തട്ടം ഒഴിവാക്കണമെന്ന് വാദിക്കുന്ന സിപിഎമ്മും ഹിജാബ് നിരോധിച്ച ബിജെപിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. രാജ്യത്തിന്റെ ബഹുസ്വരതയും വൈവിധ്യവും ഉള്‍ക്കൊള്ളാന്‍ ബിജെപിക്കും സിപിഎമ്മിനും സാധിക്കില്ല. പ്രതിഷേധം ഉയര്‍ന്നപ്പോള്‍ സിപിഎം സംസ്ഥാന സമിതി അംഗം കെ.അനില്‍കുമാറും അദ്ദേഹത്തെ തള്ളിപ്പറഞ്ഞ് സിപിഎം […]
പത്രപ്രവർത്തക പെൻഷൻ 20000 രൂപയാക്കി ഉയർത്തണം: കെയുഡബ്ല്യുജെ
പത്രപ്രവർത്തക പെൻഷൻ 20000 രൂപയാക്കി ഉയർത്തണം: കെയുഡബ്ല്യുജെ തിരുവനന്തപുരം: മാധ്യമപ്രവർത്തക പെൻഷൻ 20000 രൂപയാക്കി ഉയർത്തണമെന്ന് കെയുഡബ്ല്യുജെ തിരുവനന്തപുരം ജില്ലാ വാർഷിക ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദൃശ്യമാധ്യമ വിഭാഗത്തിലെ വീഡിയോ എഡിറ്റർമാരെയും മാധ്യമ സ്ഥാപനങ്ങളിലെ കരാർ ജീവനക്കാരെയും പദ്ധതിയിൽ ഉൾപ്പെടുത്തുക കോവിഡ് കാലത്ത് നിർത്തലാക്കിയ മാധ്യമപ്രവർത്തകരുടെ ട്രെയിൻ യാത്രാ ആനുകൂല്യം പുന:സ്ഥാപിക്കുക, ശമ്പളത്തിന് ആനുപാതികമായ പി എഫ് പെൻഷൻ മുഴുവൻ പത്ര ദൃശ്യ ഓൺലൈൻ മാധ്യമ പ്രവർത്തകർക്കും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുക,മാധ്യമപ്രവർത്തകരുടെയും ജീവനക്കാരുടെയും ശമ്പളവും […]



