Popular News

Don’t miss this breaking popular update.

സംസ്ഥാനത്ത് നബിദിനത്തിനുള്ള പൊതുഅവധി 28 ലേക്ക് മാറ്റി . നിലവിൽപൊതു അവധി 27നായിരുന്നു.ഇത് 28ലേക്ക് മാറ്റി. പകരം 27ന് പ്രവൃത്തിദിനമായിരിക്കും.…
1 min read

അറിയിപ്പ് – കേന്ദ്ര ജല കമ്മീഷൻ (CWC)

നെയ്യാർ നദിയിലെ (തിരുവനന്തപുരം) അരുവിപ്പുറം സ്റ്റേഷനിൽ നിലവിലെ ജലനിരപ്പ് അപകട നിരപ്പിനേക്കാൾ കൂടുതലായതിനാൽ അവിടെ ഓറഞ്ച് അലർട്ടും; കരമന നദിയിലെ (തിരുവനന്തപുരം) വെള്ളൈകടവ് സ്റ്റേഷൻ, അച്ചൻകോവിൽ നദിയിലെ (പത്തനംതിട്ട) തുമ്പമൺ സ്റ്റേഷൻ, മണിമല നദിയിലെ (പത്തനംതിട്ട) കല്ലൂപ്പാറ സ്റ്റേഷൻ എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടും കേന്ദ്ര ജല കമ്മീഷൻ (CWC) പ്രഖ്യാപിച്ചിരിയ്ക്കുന്നു. ആയതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.

1 min read

അനില്‍കുമാറിന്റെ പ്രസ്താവന: മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അസഹിഷ്ണുത- മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

അനില്‍കുമാറിന്റെ പ്രസ്താവന: മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അസഹിഷ്ണുത- മൂവാറ്റുപുഴ അഷ്‌റഫ് മൗലവി തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയംഗം അനില്‍കുമാറിന്റെ പ്രസ്താവന ഇസ്ലാമിക പ്രത്യശാസ്ത്രത്തോട് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പുലര്‍ത്തുന്ന മനോഭാവത്തിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ഒരു ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയ സംവിധാനം എന്നതിനപ്പുറം എല്ലാകാലത്തും ഇസ്ലാമിക ആശയത്തോട് കടുത്ത അസഹിഷ്ണുത വച്ചുപുലര്‍ത്തുന്ന പ്രത്യയശാസ്ത്രമാണ് മാര്‍ക്‌സിസമെന്നും അതിന്റെ ഒടുവിലത്തെ വെളിപാടാണ് അനില്‍കുമാറിന്റേത് എന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവന വിവാദമായതിനെത്തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി […]

1 min read

2026 ഓടെ പറക്കും ടാക്സികൾ പ്രവർത്തിപ്പിക്കാനൊരുങ്ങി ദുബായ്.

2026 ഓടെ പറക്കും ടാക്സികൾ പ്രവർത്തിപ്പിക്കാനൊരുങ്ങി ദുബായ്. 2026 – ഓടെ ഫ്ലയിംഗ് ടാക്സികളുടെ സമ്പൂർണ പ്രവർത്തനങ്ങൾക്ക് ദുബായ് സാക്ഷ്യം വഹിക്കുമെന്ന് യുഎഇയുടെ ആദ്യ വെർട്ടിപോർട്ട് നിർമ്മിക്കാൻ ചുമതലപ്പെടുത്തിയ ലണ്ടൻ ആസ്ഥാനമായുള്ള കമ്പനിയുടെ സിഇഒ ദുബായിൽ ബുധനാഴ്ച നടന്ന 3 -ാമത് ദുബായ് വേൾഡ് കോൺഗ്രസ് ഫോർ സെൽഫ് ഡ്രൈവിംഗ് ട്രാൻസ്പോർട്ടിന്റെ സമാപന ദിനത്തിൽ ആത്മവിശ്വാസത്തോടെ പറഞ്ഞു . 2026 – ഓടെ എയർ ടാക്സി സേവനങ്ങൾക്കായി പൂർണ്ണമായി വികസിപ്പിച്ച വെർട്ടിപോർട്ടുകളുടെ ശൃംഖലയുള്ള ലോകത്തിലെ ആദ്യത്തെ നഗരമായിരിക്കും […]

1 min read

വിനോദസഞ്ചാരം ഊർജിതമാക്കാൻ ദുബായ്

വിനോദസഞ്ചാരം ഊർജിതമാക്കാൻ ദുബായ് ദുബായ് • ഹോട്ടലുകളുടെ സുവർണ നഗരമായി ദുബായ്. 7,711 പുതിയ ഹോട്ടൽ മുറികളാണ് എമിറേറ്റിൽ തുറന്നത്. വിനോദസഞ്ചാരം ഊർജിതമാക്കുന്നതോടൊപ്പം ഹോട്ടൽ വ്യവസായവും ശക്തിപ്പെടുന്നത് ദുബായുടെ കുതിപ്പ് വ്യക്തമാക്കുന്നു. 2022 ജൂലൈ മുതൽ 2023 ജൂലൈ വരെയുള്ള കാലയളവിലാണ് ഇത്രയും ഹോട്ടൽ മുറികൾ ഒരുങ്ങിയതെന്ന് ദുബായ് സാമ്പത്തിക വിനോദസഞ്ചാര വിഭാഗം അറിയിച്ചു. 40 പുതിയ ഹോട്ടലുകളാണ് തുറന്നത് പുതുതായി തുറന്നവയിൽ 9 സ്ഥാപനങ്ങൾ പഞ്ചനക്ഷത്ര പദവി സ്വന്തമാക്കി. ഫൈവ് സ്റ്റാർ മുദ്രയുള്ള 3,100 ഹോട്ടൽ […]

1 min read

ഗാന്ധി ജയന്തി: വർക്കല കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും പായസ വിതരണവും നടത്തി

വർക്കല കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വർക്കല മൈതാനത്ത് ഗാന്ധി ജയന്തിയോടനുബന്ധിച്ച് പുഷ്പാർച്ചനയും പായസ വിതരണവും നടത്തി. മണ്ഡലം പ്രസിഡൻ്റ് സജി വേളിക്കാടൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വർക്കലയിലെ മുതിർന്ന കോൺഗ്രസ്സ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

1 min read

ഭാരത ജനതയെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് ദുഃഖിക്കേണ്ടിവരും- ഡോക്ടർ ശശി തരൂർ എം.പി.

ഭാരത ജനതയെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് ദുഃഖിക്കേണ്ടിവരും-ഡോക്ടർ ശശി തരൂർ എം.പി. ഇന്ത്യാ മഹാരാജ്യത്തിന്റെ ഭദ്രത സുസ്ഥിരമാക്കുന്നതിൽ തൊഴിലാളികളുടെയും കർഷകരുടെയും പങ്കുവലതാണെന്ന സത്യം എല്ലാവരും തിരിച്ചറിയണമെന്നും ഭാരതത്തിൻ്റെ ഐക്യം വിവേചനം സൃഷ്ടിച്ച് തകർക്കാൻ ശ്രമിക്കുന്നവരെ കാലം തിരസ്കരിക്കുമെന്നും കോൺഗ്രസ്സ് പ്രവർത്തക സമിതിയംഗംഡോ: ശശി തരൂർ എം.പി. അഭിപ്രായപ്പെട്ടു. വർത്തമാനകാല തൊഴിൽ സാഹചര്യങ്ങൾ ശക്തിപ്പെടുത്താൻ തൊഴിലാളികളും കർഷകരും യഥാർത്ഥ്യബോധം ഉൾക്കൊണ്ട് പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സ്ഥാപനങ്ങളുടെ പുരോഗതി ലക്ഷ്യമാക്കുന്നതിൽ തൊഴിലാളികൾ ഭാഗമാകണമെന്നും തരൂർ പറഞ്ഞു. റോഡും തുറമുഖങ്ങളും വികസിക്കുമ്പോൾ തന്നെ മറ്റ് […]

1 min read

കേരള ഭരണത്തിൽ ഇപ്പോൾ നടക്കുന്നത് അഴിമതിയും കുടുംബവാഴ്ചയും മാത്രം: പാലോട് രവി.

കേരള ഭരണത്തിൽ ഇപ്പോൾ നടക്കുന്നത് അഴിമതിയും കുടുംബവാഴ്ചയും മാത്രം: പാലോട് രവി. തിരുവനന്തപുരം: പിണറായി വിജയൻ്റെ നേതൃത്വത്തിൽ കേരള ഭരണത്തിൽ നടക്കുന്നത് അഴിമതിയും കുടുംബവാഴ്‌ചയും മാത്രമാണെന്ന്ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് പാലോട് രവി ആക്ഷേപിച്ചു. ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം ചെയ്ത ശേഷം കെ.പി.സി.സി ഗാന്ധിദർശൻ സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റി കിഴക്കേകോട്ട ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച അഴിമതി വിരുദ്ധ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിൻ്റെ മറവിൽ കിട്ടാവുന്നത്ര കടം വാങ്ങുകയും അഴിമതി എങ്ങിനെ നടത്താമെന്ന് […]

1 min read

നിക്ഷേപകർക്ക് നീതി ലഭിക്കും വരെ സുരേഷ്​ഗോപിക്കും ബിജെപിക്കും വിശ്രമമില്ല: കെ.സുരേന്ദ്രൻ

നിക്ഷേപകർക്ക് നീതി ലഭിക്കും വരെ സുരേഷ്​ഗോപിക്കും ബിജെപിക്കും വിശ്രമമില്ല: കെ.സുരേന്ദ്രൻ തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിനിരയായ നിക്ഷേപകർക്ക് നീതി ലഭിക്കും വരെ സുരേഷ്​ഗോപിക്കും ബിജെപിക്കും വിശ്രമമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കരുവന്നൂരിൽ നിന്നും തൃശ്ശൂരിലേക്ക് സുരേഷ്​ഗോപി നയിക്കുന്ന പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണം കവർന്ന കള്ളൻമാരെ തുറങ്കിലടയ്ക്കാതെ, പാവങ്ങൾക്ക് അവരുടെ പണം തിരിച്ചു കിട്ടാതെ ബിജെപി പോരാട്ടം അവസാനിപ്പിക്കില്ല. ബിജെപിയുടെ സമരം രാഷ്ട്രീയ പ്രേരിതമല്ല. ഈ പദയാത്രയിൽ എല്ലാ പാർട്ടിക്കാരുമുണ്ട്. സഹകരണ മേഖലയെ […]

1 min read

ബഹ്‌റൈനിൽ പ്രവാസിയായ പത്തനംതിട്ട സ്വദേശി കുഴഞ്ഞു വീണു മരിച്ചു

ബഹ്റൈനിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന പത്തനംതിട്ട ഉതിമൂട് താഴയിൽ കുടുംബാംഗം എബ്രഹാം ടി വർഗീസ് (54) ഹൃദയാഘാതം മൂലം അന്തരിച്ചു. കഴിഞ്ഞ ദിവസം രാവിലെ ജോലി സ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല . ഭാര്യ ലീന എബ്രഹാം സൽമാനിയ മെഡിക്കൽ കോളേജിൽ നഴ്‌സാണ് .മക്കൾ അഖിൽ എബ്രഹാം, അക്‌സ എബ്രഹാം (വിദ്യാർഥികൾ) എന്നിവർ നാട്ടിലാണുള്ളത് . റവ. ആൻ്റണി ടി വർഗീസ് സഹോദരനാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ നടന്നു […]

1 min read

ബഹ്റൈനിലെ ശ്രീനാരായണ കൾച്ചറൽ സൊസെറ്റിയുടെ ആഭിമുഖ്യത്തിൽ നവരാത്രി മഹോത്സവം സംഘടിപ്പിക്കുന്നു.

ബഹ്റൈനിലെ ശ്രീനാരായണ കൾച്ചറൽ സൊസെറ്റിയുടെ ആഭിമുഖ്യത്തിൽ നവരാത്രി മഹോത്സവം ഒക്ടോബർ 15ന് വൈകീട്ട് എസ് എൻ സി എസ് സിൽവർ ജൂബിലി ഹാളിൽ വെച്ച് ആരംഭിക്കുന്ന നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ 24 വരെ നീണ്ട് നിൽക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽഅറിയിച്ചു. വിദ്യാരംഭ ദിവസം പ്രശസ്ത എഴുത്തുക്കാരനും കവിയുമായ വയലാർശരത് ചന്ദ്രവർമ്മ കുട്ടികൾക്കും താത്പര്യമുള്ള മുതിർന്നവർക്കും ആദ്യക്ഷാരം കുറിക്കും. നൃത്തം, സംഗീതം എന്നിവയിലും വിദ്യാരംഭത്തിനുള്ള സൗകര്യം ഇവിടെയുണ്ടാകും. ഒക്ടോബർ 23ന് വൈകുന്നേരം 7.30 മുതൽ അദാരി പാർക്കിലെ സീസൺ ഹാളിൽ […]

error: Content is protected !!