Latest Posts
ദേശീയം
Let’s dive into today’s hottest headlines.
Highlight
The news everyone’s talking about — right here!
Popular News
Don’t miss this breaking popular update.
INTUC നന്ദിയോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിൻറെ വിവിധ ഭാഗങ്ങളിലായി മഹാത്മാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു.
INTUC നന്ദിയോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിൻറെ വിവിധ ഭാഗങ്ങളിലായി മഹാത്മാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. പ്ലാവറ ജംഗ്ഷനിൽ നടന്ന അനുസ്മരണ പരിപാടിയിൽ മണ്ഡലം പ്രസിഡൻറ് റിജിത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു . INTUC സംസ്ഥാന കമ്മിറ്റി അംഗം കെ എസ് ജീവൻ കുമാർ ഉദ്ഘാടനം ചെയ്തു . INTUC വാമനപുരം റീജിയണൽ കമ്മറ്റി വൈസ് പ്രസിഡൻറ് പത്മലയ മിനിലാൽ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കാനാവിൽ ഷിബു, DCC മെമ്പർ ആലുംകുഴി ചന്ദ്രമോഹനൻ , ബ്ലോക്ക് കോൺഗ്രസ് […]
ശിവഗിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശുചിത്വ ശ്രമദാനം കേന്ദ്രമന്ത്രി
വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു
ശിവഗിരി സ്‌കൂളില്‍ ശുചിത്വ ശ്രമദാനം വര്‍ക്കല: കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛത ഹി സേവാ കാമ്പയിന്റെ ഭാഗമായിശിവഗിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരു മണിക്കൂര്‍ ശുചിത്വ ശ്രമദാനംനടത്തി. നെഹ്‌റു യുവകേന്ദ്ര, എന്‍.എസ്.എസ്. എന്നിവയുടെ നേതൃത്വത്തില്‍ശ്രമദാനം കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. നെഹ്‌റുയുവകേന്ദ്ര കേരള ഡയറക്ടര്‍ എം.അനില്‍കുമാര്‍, ശിവഗിരി ഹയര്‍ സെക്കന്‍ഡറിസ്‌കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ സ്വാമി വിശാലാനന്ദ, പ്രിന്‍സിപ്പല്‍ഒ.വി.കവിത, നഗരസഭാ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു
ഗാന്ധിജയന്തി: നാവായിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും മരുന്നുവിതരണവും നടത്തി
കല്ലമ്പലം: നാവായിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാവായിക്കുളം എതുക്കാട് ജംഗ്ഷനിൽ ഗാന്ധിജയന്തി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.തുടർന്ന് വാർഡുകളിൽ കിടപ്പു രോഗികൾക്ക് മരുന്ന് വിതരണവും നടത്തി.നാവായിക്കുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ച പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഇ. റിഹാസ് ഉദ്ഘാടനം നിർവ്വഹിച്ചു.നാവായിക്കുളം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണൻ നായർ, D.C.C മെമ്പർ സുകുമാരപിള്ള,ബ്ലോക്ക് പഞ്ചായത്തംഗം എ.ജെ. ജിഹാദ്, മുൻ നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.തമ്പി, ബ്ലോക്ക് കോൺഗ്രസ്സ് ട്രഷറർ […]
സൗദിയിൽ അൺനോൺ കാൾസ് ഇനി ഇല്ല
റിയാദ്: സൗദി അറേബ്യയിൽ ഫോൺ വിളിക്കുന്ന അജ്ഞാതരുടെ പേരും ഐഡന്റിറ്റിയും ഡിസ്പ്ലേയിൽതെളിയുന്ന സംവിധാനം ഇന്ന് മുതൽ നിലവിൽ വന്നു. രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ മൊബൈൽ,ലാന്റ് ഫോൺ നെറ്റ് വർക്കുകളും പുതിയ സംവിധാനത്തിന്റെ ഭാഗമായതായി സൗദികമ്മ്യൂണിക്കേഷൻസ്, സ്പേസ് ആൻഡ് ടെക്നോളജി കമ്മീഷൻ വ്യക്തമാക്കി.രാജ്യത്ത് നേരത്തെ പ്രഖ്യാപിച്ച സംവിധാനമാണ് ഇന്ന് മുതൽ നിലവിൽ വന്നത്. മൊബൈൽഫോണിലും ലാൻഡ് ഫോണിലും നിന്ന് വിളിക്കുന്നവരുടെ പേരും ഐഡിയും സ്വീകർത്താവിന്റെഡിസ്പ്ലേയിൽ തെളിയുന്നതാണ് പുതിയ സംവിധാനം.ഇതിനായി രാജ്യത്തെ എല്ലാ മൊബൈൽ നെറ്റ്വർക്ക് കമ്പനികളും മുഴുവൻ സിംഉപഭോക്താക്കളുടെയും […]
ബഹ്‌റൈനിൽ ഐ.ഐ.ടി മദ്രാസ് സർട്ടിഫിക്കേഷൻ കോഴ്‌സുകൾ ആരംഭിക്കും
മനാമ: മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്ടെക്നോളജി പ്രവർത്തക് ഫൗണ്ടേഷനുമായി ഔട്ട്റീച്ച് പാർട്ണർ ഉടമ്പടി ഒപ്പുവെച്ചതായി ബഹ്റൈനിലെ മക്ഇൻഡീസ് കൺസൽട്ടൻസി അറിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡേറ്റ സയൻസ്, ക്രിപ്റ്റോ കറൻസി, സൈബർ സെക്യൂരിറ്റി, മെഷീൻ ലേണിങ്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ, ബാങ്കിങ്, ഫിനാൻസ് തുടങ്ങിയമേഖലകളിൽ വൈവിധ്യമാർന്ന സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ ഇതുവഴി ബഹ്റൈനിലും ലഭ്യമാകും. ഐ.ഐ.ടി മദ്രാസ് കാമ്പസിൽ നടന്ന ചടങ്ങിൽ മദ്രാസ്ഐ.ഐ.ടി ഡയറക്ടർ പ്രഫ. വി. കാമകോടി,ഡിജിറ്റൽ സ്കിൽ അക്കാദമി പ്രോഗ്രാം കോഓഡിനേറ്റർ പ്രഫ. മഗള […]
യുവ ശ്രേഷ്ഠ ദേശീയ പുരസ്കാര നിറവിൽ ശ്രീജിത്ത് മാരിയിൽ
യുവ ശ്രേഷ്ഠ ദേശീയ പുരസ്കാര നിറവിൽ ശ്രീജിത്ത് മാരിയിൽ പാലക്കാട്: ഹിന്ദുസ്ഥാൻ ന്യൂസ് നെറ്റ്‌വർക്ക് നാഷണൽ ഐക്കൺ അവാർഡ് 2023 ( യുവശ്രേഷ്ഠ പുരസ്കാരം) നടനും നർത്തകനും സംവിധായകനുമായ ശ്രീജിത്ത് മാരിയിലിന് ലഭിച്ചു. “തഥാഗത”, “മഹാകാലൻ “, എന്നിങ്ങനെ ശ്രീജിത്തിൻ്റെ ശ്രദ്ധേയമായ ഹ്രസ്വ സിനിമകളെയും, നൃത്തരംഗത്തെ സംഭാവനകളെയും മുൻനിർത്തിയാണ് ഈ ദേശീയ പുരസ്കാരനേട്ടം. നവംബർ 30 ന് ദില്ലിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങും. ഭരതനാട്യം, കുച്ചിപ്പുടി എന്നിങ്ങനെ ശാസ്ത്രീയ നൃത്തരംഗത്ത് പ്രാവീണ്യമുള്ള ശ്രീജിത്തിന് നാട്യ […]
യുഎഇയിലെ നിര്‍ബന്ധിത തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ്; പദ്ധതിയില്‍ ചേരാത്തവര്‍ക്കെതിരെ നടപടി ആരംഭിച്ചു
യുഎഇയിലെ നിര്‍ബന്ധിത തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ job loss insurance coverage ചേരാത്തവര്‍ക്കെതിരെ നടപടി ആരംഭിച്ചു. രാജിയോ അല്ലെങ്കില്‍ അച്ചടക്കനടപടിയുടെ ഭാഗമായുള്ള പിരിച്ചുവിടലോ അല്ലാതെ അപ്രതീക്ഷിതമായി തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് സാമ്പത്തികസഹായം ഉറപ്പാക്കുന്നതാണ് പദ്ധതി. മറ്റൊരുതൊഴില്‍ കണ്ടെത്തുന്നതുവരെയുള്ള നിശ്ചിതസമയത്തേക്ക് ആളുകള്‍ക്ക് മാന്യമായ ജീവിതസാഹചര്യം ഒരുക്കാനാണ് മന്ത്രാലയം ലക്ഷ്യമിട്ടത്. തൊഴില്‍ നഷ്ടപ്പെടുന്ന പരമാവധി ആളുകള്‍ക്ക് സാമ്പത്തികപിന്തുണ ഉറപ്പാക്കാനായിരുന്നു യു.എ.ഇ. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം സമയപരിധി ജൂണ്‍ 30-ല്‍നിന്ന് സെപ്റ്റംബര്‍ 30 വരെ നീട്ടിയത്. ശനിയാഴ്ചയോടെ അംഗത്വമെടുത്തില്ലെങ്കില്‍ 400 ദിര്‍ഹം പിഴ […]
ഞെട്ടിക്കുന്ന സമ്മാനങ്ങളുമായി അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് വന്‍തുകയുടെ സമ്മാനങ്ങള്‍ നല്‍കിയ അബുദാബി ബിഗ് ടിക്കറ്റ് ഈ ഒക്ടോബര്‍ മാസത്തില്‍ കൂടുതല്‍ സര്‍പ്രൈസുകളുമായെത്തുന്നു.
ഞെട്ടിക്കുന്ന സമ്മാനങ്ങളുമായി അബുദാബി ബിഗ് ടിക്കറ്റ്, കൂടെ വന്‍ സര്‍പ്രൈസുകളും ഞെട്ടിക്കുന്ന സമ്മാനങ്ങളുമായി അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് വന്‍തുകയുടെ സമ്മാനങ്ങള്‍ നല്‍കിയ അബുദാബി ബിഗ് ടിക്കറ്റ് ഈ ഒക്ടോബര്‍ മാസത്തില്‍ കൂടുതല്‍ സര്‍പ്രൈസുകളുമായെത്തുന്നു. ഒക്ടോബര്‍ മാസത്തിലുടനീളം ബിഗ് ടിക്കറ്റ് വാങ്ങുന്നവരില്‍ നിന്ന് നവംബര്‍ മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് 20 മില്യന്‍ ദിര്‍ഹം ആണ് സമ്മാനമായി ലഭിക്കുക. ബിഗ് ടിക്കറ്റ് ഉപഭോക്താക്കളുടെ ടിക്കറ്റുകള്‍, അവര്‍ ടിക്കറ്റ് വാങ്ങുന്നതിന്റെ പിറ്റേന്ന് […]



