Latest Posts
ദേശീയം
Let’s dive into today’s hottest headlines.
Highlight
The news everyone’s talking about — right here!
Popular News
Don’t miss this breaking popular update.
ഒമാൻ എയർ: തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിച്ചു.
തിരുവനന്തപുരം: ഒമാൻ എയർ തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിച്ചു.ഞായർ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്. സർവീസുകളുടെ എണ്ണം അധികം വൈകാതെ വർധിപ്പിക്കും. ഞായർ, ബുധൻ ദിവസങ്ങളിൽ 07. 45-ന് എത്തി 08. 45-ന് പുറപ്പെടും. വ്യാഴാഴ്ചകളിൽ ഉച്ചയ്ക്ക് 01: 55ന് എത്തി വൈകീട്ട് 04: 10ന് പുറപ്പെടും. ശനിയാഴ്ചകളിൽ, ഉച്ചയ്ക്ക് 02:30ന് എത്തി 03:30ന് പുറപ്പെടും.12 ബിസിനസ് ക്ലാസ്സ് ഉൾപ്പെടെ 162 പേർക്ക് യാത്ര ചെയ്യാവുന്ന ബോയിംഗ് 737 വിമാനങ്ങളാണ് സർവീസ് […]
നർത്തകിയും അധ്യാപികയുമായ സന്ധ്യ നായർ അന്തരിച്ചു..
തിരുവനന്തപുരം: വലിയതുറ ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക സന്ധ്യ നായർ (47) അന്തരിച്ചു..ഹൃദയസ്തംഭനമാണ് മരണ കാരണം. നൃത്ത രംഗത്തു നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. മാധ്യമ പ്രവർത്തകനും സംവിധായകനുമായ അമ്പലത്തറ ശശികുമാറിന്റെ ഭാര്യയാണ് സന്ധ്യ. സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ ( തിങ്കളാഴ്ച ) രാവിലെ 7 മണിക്ക് അമ്പലത്തറയിലെ വസതിയിൽ കൊണ്ട് വരും. ഉച്ചയ്ക്ക് ഒരു മണിയ്ക് ശാന്തി കവാടത്തിൽ സംസ്കാരം. മെഡിക്കൽ വിദ്യാർത്ഥിനി മയൂരി കൃഷ്ണ ഡിഗ്രി വിദ്യാർത്ഥി നവനീത് കൃഷ്ണ എന്നിവർ മക്കളാണ്.
തിരുമല വലിയവിള ശിവരാമപിള്ള എൻ എസ് എസ് കരയോഗത്തിലെ മുതിർന്ന കരയോഗാംഗങ്ങളെ ഗാന്ധിജയന്തി ദിനത്തില്‍ ആദരിക്കുന്നു
തിരുവനന്തപുരം :തിരുമല വലിയവിള ശിവരാമപിള്ള എൻ എസ് എസ് കരയോഗത്തിലെ 80 വയസ്സ് തികഞ്ഞ 70-ൽ പരം വരുന്ന മുതിർന്ന കരയോഗാംഗങ്ങളെ ഗാന്ധിജയന്തി ദിനമായ (02-10-2023)- വൈകുന്നേരം 4 മണിക്ക് വലിയവിളയിൽ സ്ഥിതി ചെയ്യുന്ന കരയോഗാങ്കണത്തിൽ നടക്കുന്ന കരയോഗ വാർഷിക പൊതുയോഗത്തിൽ വച്ച് ബഹു. എൻ എസ് എസ് വൈസ് പ്രസിഡന്റും,തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്റുമായ ശ്രീമാൻ എം. സംഗീത് കുമാർ ആദരിക്കുന്നു. തദവസരത്തിൽ എൻ എസ് എസ് വൈസ് പ്രസിഡന്റിനെയും കരയോഗ/വനിതാ സമാജങ്ങൾ ആദരിക്കുന്നതും, തുടർന്ന് […]
ഉറങ്ങിക്കിടന്ന ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിലായി
ഇടവ: കാപ്പിൽ എച്ച്. എസിന് സമീപം ഹരിദാസ് ഭവനിൽ ഷിബു (47)വിനെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 28 ന് രാത്രി 12.30 യോടെയാണ് സംഭവം. ഇളയമകൾക്കൊപ്പം ഉറങ്ങിക്കിടന്ന ഭാര്യ ബീനയെ ഷിബു കട്ടിലിൽ നിന്നും വലിച്ചു നിലത്തിട്ടശേഷം മെത്തയ്ക്ക് അടിയിൽ സൂക്ഷിച്ചിരുന്ന കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ബീനയുടെ നിലവിളി കേട്ട് ഓടിയെത്തിയ മൂത്തമകൾ മുറിയിലെത്തുകയും ബലപ്രയോഗത്തിനൊടുവിൽ അമ്മയും മകളും ചേർന്ന് കത്തി പിടിച്ചു വാങ്ങി ദൂരെ എറിഞ്ഞു . ബഹളം കേട്ട് ഉണർന്ന […]
INTUC മണ്ഡലം സമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു.
INTUC നന്ദിയോട് മണ്ഡലം സമ്മേളനത്തിന്റെ ലോഗോ പ്രകാശനം മുൻ കെപിസിസി ജനറൽ സെക്രട്ടറി ശ്രീ തമ്പാനൂർ രവി നിർവഹിച്ചു. INTUC സംസ്ഥാന സെക്രട്ടറി പി. ബിജു, ജില്ലാ സെക്രട്ടറി റിജിത് ചന്ദ്രൻ , റീജിയണൽ കമ്മിറ്റി വൈസ് പ്രസിഡൻ്റ്മാരായ പത്മാലായം മിനിലാൽ, പൊട്ടൻചിറ ശ്രീകുമാർ തുടങ്ങിയവർ സംബന്ധിച്ചു. 2023 നവംബർ 5 ,6 ,7 ,8 തീയതികളിലായി നന്ദിയോട് വച്ചാണ് സമ്മേളനം നടക്കുന്നത്. നവംബർ 5 ന് പ്രതിനിധി സമ്മേളനവും മുതിർന്ന ട്രേഡ് യൂണിയൻ പ്രവർത്തകരെ ആദരിക്കലും, […]
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം – കേരള – കർണ്ണാടക – ലക്ഷദ്വീപ് തീരങ്ങളിൽ 29-09-2023 നും 30-09-2023 നും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
29-09-2023 & 30-09-2023: കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. 29-09-2023 & 30-09-2023: കർണ്ണാടക തീരത്തു മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ തീയതിയിലും പ്രദേശത്തും മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല. പ്രത്യേക […]
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ ഇന്ന് (29-09-2023) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ഓറഞ്ച് അലർട്ട് 29-09-2023 : തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 29-09-2023 : കൊല്ലം, പത്തനംതിട്ട, കോട്ടയം, […]
ഷോപ്സ് യൂണിയൻ സംസ്ഥാന വാഹന പ്രചരണ ജാഥയ്ക്ക് വർക്കലയിൽ ഉജ്വല സ്വീകരണം
വർക്കല: ചെറുകിട വ്യാപാര മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ ബഹുരാഷ്ട്ര കുത്തക വൽകരണം അവസാനിപ്പിക്കുക, തൊഴിലാളി ദ്രോഹ ലേബർ കോഡ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിൽ 30 ന് നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെ പ്രചരണാർഥം സംഘടിപ്പിക്കുന്നസംസ്ഥാന വാഹന പ്രചരണ ജാഥയ്ക്ക് തലസ്ഥാന ജില്ലയിൽ ഗംഭീര വരവേല്പ്. മൈതാനം ധന്യ സൂപ്പർ മാർക്കറ്റിന് സമീപം സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി, വർക്കല നഗരസഭ ചെയർമാൻ […]



