Popular News

Don’t miss this breaking popular update.

സംസ്ഥാനത്ത് നബിദിനത്തിനുള്ള പൊതുഅവധി 28 ലേക്ക് മാറ്റി . നിലവിൽപൊതു അവധി 27നായിരുന്നു.ഇത് 28ലേക്ക് മാറ്റി. പകരം 27ന് പ്രവൃത്തിദിനമായിരിക്കും.…
1 min read

ചരമം: ഇടവ; വെൺകുളം ഇടത്തറ വിള തുളസി മന്ദിരത്തിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ വസന്തകുമാരി അമ്മ (71) നിര്യാതയായി.

ഇടവ; വെൺകുളം ഇടത്തറ വിള തുളസി മന്ദിരത്തിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ വസന്തകുമാരി അമ്മ (71) നിര്യാതയായി.മക്കൾ: തുളസി ഭായി, മുരളീധരൻ നായർ (ദുബായ് ),വിജിമരുമക്കൾ :വേണുഗോപാലൻ നായർ,വൃന്ദ, നന്ദകുമാർസഞ്ചയനം : 2023 ഒക്ടോബർ 1 ഞായർ രാവിലെ 8ന്.

1 min read

സെപ്റ്റംബർ -29 അന്താരാഷ്ട്ര ഹൃദയദിനം. ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലും വർക്കല ലയൺസ് ക്ലബ്ബും സംയുക്തമായി ചേർന്ന് ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു.

സെപ്റ്റംബർ -29 അന്താരാഷ്ട്ര ഹൃദയദിനം. സെപ്റ്റംബർ 29 നു വൈകുംന്നേരം നാലുമണിക്ക് വർക്കല ലയൺസ് ക്ലബ്ബ് ഹാളിൽ നടക്കുന്ന ബോധവൽക്കരണ ക്ലാസിന്റെ ഉദ്ഘാടനം ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ നിർവഹിക്കും. പ്രശസ്ത ഹൃദയ ചികിത്സ വിദഗ്ധൻ Dr. ആർ. അജയകുമാർ MD, DM, FIC, FACC, FESC (Interventional cardiologist) ബോധവൽക്കരണ ക്ലാസ് നയിക്കുന്നതാണ്. കോട്ടയം മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പലും ഹൃദ്രോഗ വിദഗ്ധനുമായ Dr. പി. ചന്ദ്രമോഹൻ മുഖ്യാതിഥിയായി പങ്കെടുക്കും. […]

1 min read

വർക്കല താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ ഗ്രന്ഥശാലകളെ കൺ കറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനുള്ള നീക്കത്തിനെതിരെ ഗ്രന്ഥശാലാ സംരക്ഷണ സദസ് സംഘടിപ്പിച്ചു

വർക്കല :വർക്കല താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ ഗ്രന്ഥശാലകളെ കൺ കറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനുള്ള നീക്കത്തിനെതിരെ ഗ്രന്ഥശാലാ സംരക്ഷണ സദസ് സംഘടിപ്പിച്ചു. വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് വി. സുധീർ അധ്യക്ഷത വഹിച്ച സമ്മേളനം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു ഉത്ഘാടനം ചെയ്തു. യോഗത്തിൽ വർക്കല നഗരസഭാ ചെയർമാൻ കെ.എം. ലാജി , കാഥികൻ അയിലം ഉണ്ണികൃഷ്ണൻ , സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം റ്റി. എൻ. ഷിബുതങ്കൻ, എന്നിവർ […]

1 min read

ഇടവ ലിറ്റിൽ ഫ്ലവർ സ്കൂളിലെ പ്ലസ്‌വൺ വിദ്യാർത്ഥി എസ് ആരോമലും, ജവഹർ പബ്ലിക് സ്കൂൾ, ഇടവ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പി. അദ്വൈതും 5 ഛിന്ന ഗ്രഹങ്ങൾ കണ്ടെത്തിയിരിക്കുന്നു.

2023 ആഗസ്റ്റ് 10 മുതൽ സെപ്റ്റംബർ നാലു വരെ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസക്ക് വേണ്ടി ഇന്റർനാഷണൽ അസ്ട്രോണമിക്കൽ സെർച്ച് കൊളാബ്രറേഷൻ എന്ന ബഹിരാകാശ സംഘടന നടത്തിയ സ്കൂൾ കുട്ടികൾക്ക് വേണ്ടിയുള്ള ആസ്ട്രോയിഡ് കണ്ടെത്തുന്നതിനുള്ള മത്സരത്തിൽ വർക്കല പ്രദേശത്തിൽ നിന്നും ലിറ്റിൽ ഫ്ലവർ സ്കൂൾ ഇടവ 11 സ്റ്റാൻഡേർഡ് s. ആരോമലും, ജവഹർ പബ്ലിക് സ്കൂൾ, ഇടവ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പി. അദ്വൈതും 5 ഛിന്ന ഗ്രഹങ്ങൾ കണ്ടെത്തിയിരിക്കുന്നു. ഈ മത്സരത്തിൽ മൊത്തം 82 വ്യത്യസ്തമായ […]

1 min read

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം സെപ്റ്റംബര്‍ 27, 28, 29 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, സെപ്റ്റംബര്‍ 25, 26 തീയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളാണെന്നതിനാല്‍ കാര്‍മേഘം കണ്ടു തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണം. ഈ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ […]

1 min read

അരുവിക്കര സര്‍ക്കാര്‍ ഫാഷന്‍ ഡിസൈനിംഗ് ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഇംഗ്ലീഷ് അധ്യാപക ഒഴിവ്

അരുവിക്കര സര്‍ക്കാര്‍ ഫാഷന്‍ ഡിസൈനിംഗ് ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഇംഗ്ലീഷ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹയര്‍ സെക്കണ്ടറി തലത്തില്‍ ഇംഗ്ലീഷ് ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യത ഉണ്ടായിരിക്കണം. നെടുമങ്ങാട് മഞ്ച സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ സെപ്റ്റംബര്‍ 29 ന് രാവിലെ 11മണിക്കാണ് അഭിമുഖം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം കൃത്യ സമയത്ത് സ്‌കൂളില്‍ ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :0472 2812686, 9605168843, 9400006460.

1 min read

സംസ്ഥാനത്ത് നബിദിനത്തിനുള്ള പൊതുഅവധി 28 ലേക്ക് മാറ്റി . നിലവിൽപൊതു അവധി 27നായിരുന്നു.ഇത് 28ലേക്ക് മാറ്റി. പകരം 27ന് പ്രവൃത്തിദിനമായിരിക്കും. മാസപ്പിറവി ദൃശ്യമായത് പ്രകാരംകേരളത്തിൽ നബിദിനം സെപ്റ്റംബർ28ന് ആചരിക്കാൻ ഖാസിമാരുംമതപണ്ഡിതരും തീരുമാനിച്ചു.പൊതുഅവധി 27 ൽ നിന്ന് 28 ലേക്ക്മാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്ന്ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായിവിജയന് കത്ത് നൽകിയിരുന്നു.

1 min read

ദുബായ് വിമാനത്താവളത്തിൽ സ്മാർട്ട് സ്കാൻ വരുന്നു;സുരക്ഷാ പരിശോധനകളിൽ അവരുടെ ക്യാരി ഓൺ ബാഗുകളിൽ നിന്ന് ബോട്ടിലുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പുറത്തെടുക്കാതെ തന്നെ സ്കാനിങ്ങിന് അയക്കുന്ന സംവിധാനം

ദുബായ് വിമാനത്താവളത്തിൽ സ്മാർട്ട് സ്കാൻ വരുന്നു ദുബായ് വിമാനത്താവളങ്ങളിൽ (DXB) താമസിയാതെ യാത്രക്കാർക്ക് സുരക്ഷാ പരിശോധനകളിൽ അവരുടെ ക്യാരി ഓൺ ബാഗുകളിൽ നിന്ന് ബോട്ടിലുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പുറത്തെടുക്കാതെ തന്നെ സ്കാനിങ്ങിന് അയക്കുന്ന സംവിധാനം നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു. ഒരു സ്മാർട്ട് സ്കാനിംഗ് സിസ്റ്റം ഇലക്ട്രോണിക് ഉപകരണങ്ങൾ ബാഗുകളിൽ നിന്ന് പുറത്തെടുക്കേണ്ട ആവശ്യകത ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഉപകരണങ്ങൾ ബാഗോടുകൂടി തന്നെ സ്മാർട്ട് സിസ്റ്റം സ്വയം സ്കാനിംഗ് ചെയ്യും. ദുബായിൽ ഇന്ന് ബുധനാഴ്ച സമാപിച്ച ദ്വിദിന നയനിർമ്മാണത്തിനായുള്ള അന്താരാഷ്ട്ര […]

1 min read

ദുബായിൽ 55 മില്യൺ ദിർഹം ചെലവിൽ അണ്ടർവാട്ടർ ഫ്ലോട്ടിംഗ് മോസ്ക് വരുന്നു

55 മില്യൺ ദിർഹം ചെലവിൽ ദുബായിൽ അണ്ടർവാട്ടർ ഫ്ലോട്ടിംഗ് മോസ്ക് വരുന്നു 55 മില്യൺ ദിർഹം ചെലവിൽ അണ്ടർവാട്ടർ ഫ്ലോട്ടിംഗ് മോസ്കിന്റെ പദ്ധതി ദുബായിൽ പ്രഖ്യാപിച്ചു. സിറ്റൗട്ടും ഒരു കോഫി ഷോപ്പും ഉള്ള ഈ ഫ്ലോട്ടിംഗ് മോസ്ക് പകുതി വെള്ളത്തിന് മുകളിലായിരിക്കുമെന്നും പകുതി താഴെ വെള്ളത്തിനടിയിലായിരിക്കുമെന്നും ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മതപരമായ ടൂറിസം പ്രോജക്റ്റിനെക്കുറിച്ചുള്ള ഒരു ബ്രീഫിംഗിനിടയിലാണ് ദുബായിലെ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്മെന്റ് ദുബായിലെ ഈ അണ്ടർവാട്ടർ ഫ്ലോട്ടിംഗ് മോസ്ക് പദ്ധതിയെക്കുറിച്ച് […]

1 min read

യുഎഇയിൽ കൃത്യസമയത്ത് ശമ്പളം നൽകാത്ത സ്വകാര്യ കമ്പനികൾക്കെതിരെ നടപടി; മലയാളത്തിലും പരാതിപ്പെടാം

യുഎഇയിൽ കൃത്യസമയത്ത് ശമ്പളം നൽകാത്ത സ്വകാര്യ കമ്പനികൾക്കെതിരെ നടപടി; മലയാളത്തിലും പരാതിപ്പെടാം പിഴ ചുമത്തും, മന്ത്രാലയ സേവനങ്ങൾ തടയുംലംഘനം ആവർത്തിച്ചാൽ ലൈസൻസും റദ്ദാക്കും അബുദാബി : യുഎഇയിൽ കൃത്യസമയത്ത് ശമ്പളം നൽകാത്ത സ്വകാര്യ കമ്പനികൾക്കെതിരെ നടപടി ശക്തമാക്കി മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. വൻതുക പിഴ ചുമത്തുന്നതിനു പുറമെ ഈ കമ്പനികൾക്കുള്ള മന്ത്രാലയ സേവനങ്ങൾ തടയും. നിയമലംഘനം ആവർത്തിക്കുന്ന കമ്പനികളുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കം കടുത്ത നടപടി ഉണ്ടാകും. നിശ്ചിത തീയതിക്കകം ശമ്പളം നൽകേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. വേതനം […]

error: Content is protected !!