Latest Posts
ദേശീയം
Let’s dive into today’s hottest headlines.
Highlight
The news everyone’s talking about — right here!
Popular News
Don’t miss this breaking popular update.
വിഴിഞ്ഞം തുറമുഖം ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു
വിഴിഞ്ഞം തുറമുഖം ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു വിഴിഞ്ഞം തുറമുഖം അന്താരാഷ്ട്ര മാരിടൈം രംഗത്ത് കേരളത്തിന് അനന്തസാധ്യതകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം സെപ്റ്റംബര്‍ 20. വിഴിഞ്ഞം തുറമുഖത്തിന്റെ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്ന പുതിയ ലോഗോ ബഹുമാനപ്പെട്ട കേരള മുഖ്യമന്തി ശ്രീ പിണറായി വിജയന്‍ ഇന്ന് തിരുവനന്തപുരത്ത് അനാവരണം ചെയ്തു. വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ അന്താരാഷ്ട്ര മാരിടൈം രംഗത്ത് കേരളത്തിന് അനന്തസാധ്യതകള്‍ തുറക്കപ്പെടുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഒക്ടോബര്‍ 4 ന് വിഴിഞ്ഞത്ത് കപ്പലടുക്കുമ്പോള്‍ മനസ്സുതുറന്ന് ആഹ്ലാദിക്കാനുള്ള അവസരം […]
മതനിരപേക്ഷതയുടെ കേന്ദ്ര ഭൂമിയായി കേരളത്തെ നിലനിർത്തിക്കൊണ്ട് മാത്രമേ കേരളത്തെ തകർക്കാനുള ബി.ജെ.പി യുടെ ഹീന ശ്രമങ്ങളെ പ്രതിരോധിക്കാനാകൂ – എം.വി.ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം:മതനിരപേക്ഷതയുടെ കേന്ദ്ര ഭൂമിയായി കേരളത്തെ നിലനിർത്തിക്കൊണ്ട് മാത്രമേ കേരളത്തെ തകർക്കാനുള ബി.ജെ.പി യുടെ ഹീന ശ്രമങ്ങളെ പ്രതിരോധിക്കാനാകൂ എന്ന് എം.വി.ഗോവിന്ദൻ മാസ്റ്റർ. കേരള എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലയിലെ നെടുമങ്ങാട് ഏര്യാ കമ്മിറ്റി ഓഫീസിനായി നിർമ്മിച്ച വജ്ര ജൂബിലി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസ് ൻ്റെ ആഭ്യന്തര ശത്രുക്കൾ കൂടുതലുള്ള നാട് കേരളമായതിനാലാണ് ഇതിനെ ഇല്ലാതാക്കാൻ ബി.ജെ.പി കോടികൾ ഇറക്കുന്നത്. ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിലേക്കാണ് ബി.ജെ.പി യുടെ എല്ലാ പ്രവർത്തനങ്ങളും ചെന്നെത്തുന്നത്. […]
വെള്ളനാട് മുണ്ടേല അജന്തയിൽ രാധാകൃഷ്ണൻ നായർ (81) അന്തരിച്ചു.
വെള്ളനാട് മുണ്ടേല അജന്തയിൽ രാധാകൃഷ്ണൻ നായർ (81) അന്തരിച്ചു.ഭാര്യ : കെ. ഉഷമക്കൾ: അമൃത് ലാൽ എ.ആർ. (ഡെ. സെക്രട്ടറി, സെക്രട്ടേറിയറ്റ്),അജിത് ലാൽ എ .ആർമരുമക്കൾ : രേഖ എസ്. ആർ. ( അദ്ധ്യാപിക, എച്ച് എസ് എസ് തൊളിക്കോട് , ലയ പിള്ള (ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ)സഞ്ചയനം : 26.09. 2023 രാവിലെ 8:30 ന്+91 90748 39997
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ബോർഡ് മെമ്പറായി സ്വാമി യോഗാനന്ദ തീർത്ഥ ചുമതലയേറ്റു
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ബോർഡ് മെമ്പറായി സ്വാമി യോഗാനന്ദ തീർത്ഥ ഗുരുദേവ മഹാസമാധിയിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡൻറ് സച്ചിദാനന്ദ സ്വാമി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, . ട്രഷറർ സ്വാമി ശാരദാനന്ദ, ബോർഡ് അംഗങ്ങളായ സ്വാമി സുക്ഷ്മാനന്ദ, , സ്വാമി സാന്ദ്രാനന്ദ, സ്വാമി ബോധിതീർത്ഥ , സ്വാമി വിശാലാനന്ദ എന്നിവരും ഭക്ത ജനങ്ങളും പങ്കെടുത്തു. നിലവില്‍ കാഞ്ചീപുരം ൾീനാരായണ സേവാൾമം പ്രസിഡന്‍റും […]
വർക്കലയിൽ സ്വകാര്യ ബസ് ഇടിച്ചു പത്തു വയസുകാരൻ മരണപ്പെട്ടു.
വർക്കലയിൽ സ്വകാര്യ ബസ് ഇടിച്ചു അപകടത്തിൽ പരിക്കേറ്റ പത്തു വയസുകാരൻ മരണപെട്ടു വർക്കലയിൽ സ്വകാര്യ ബസ് ഇടിച്ചു 10 വയസുകാരൻ മരണപെട്ടു. കല്ലമ്പലം പുതുശ്ശേരിമുക്ക് സ്വദേശി ഷാൻ – താഹിറ ദാമ്പതികളുടെ മകൻ മുഹമ്മദ് ഫർഹാൻ (10) ആണ് മരണപെട്ടത്. മാതാവ് താഹിറയുമൊത്ത് സ്കൂട്ടിയിൽ സഞ്ചരിക്കവേയാണ് അപകടം ഉണ്ടായത്. ഇന്ന് വൈകിട്ട് 4:15 നായിരുന്നു അപകടം. വർക്കല മൈതാനത്തേക്ക് പോകുകയായിരുന്ന ഗോകുലം ബസ് അതേ ദിശയിൽ സഞ്ചരിച്ചിരുന്ന സ്കൂട്ടിയുടെ പിന്നിൽ ഇടിച്ചുകയറുകയായിരുന്നു. തെറിച്ചു വീണ കുട്ടിയുടെ ദേഹത്തുകൂടി […]
വിജയി പാലക്കാട്ടുകാരൻ എന്ന് സൂചന.ടിക്കറ്റ് വിറ്റത് വാളയാറിൽ
TE230662 എന്ന ടിക്കറ്റിന് തിരുവോണ ബംമ്പറായ 25 കോടി. കോഴിക്കോട് ഏജൻസി വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം. വിജയി പാലക്കാട്ടുകാരൻ എന്ന് സൂചന. ടിക്കറ്റ് വിറ്റത് വാളയാറിൽ 75.76 ലക്ഷം ടിക്കറ്റാണ് വിൽപ്പന നടത്തിയത്. കോഴിക്കോട് ബാവ ഏജൻസിയിൽ നിന്നും പാലക്കാട്ട് വാളയാറിൽ കൊണ്ടുപോയി വിറ്റ ടിക്കറ്റിനാണ് സമ്മാനം.ഒന്നാം സമ്മാനം 15 കോടിയിൽനിന്ന് 25 കോടിരൂപയായി ഉയർത്തിയ കഴിഞ്ഞ വർഷവും ഓണം ബംപർ വിൽപ്പനയിൽ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ആകെ 66,55,914 ടിക്കറ്റുകളാണ് അന്നു വിറ്റത്. അച്ചടിച്ചത് 67,50,000 […]
ഈ വർഷത്തെ തിരുവോണം ബമ്പർ നറുക്കെടുത്തു. 25 കോടിയുടെ ഒന്നാം സമ്മാനം TE 230662 എന്ന നമ്പറിനാണ്.വാളയാർ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ ചുവടെ ഒന്നാം സമ്മാനം (25 Crores) TE 230662 സമാശ്വാസ സമ്മാനം (5,00,000/-) TA 230662 TB 230662 TC 230662 TD 230662 TG 230662 TH 230662 TJ 230662 TK 230662 TL 230662 രണ്ടാം സമ്മാനം (1 Crore) TH 305041 TL 894358 TC 708749 TA 781521 TD 166207 TB 398415 TB 127095 TC 320948 TB 515087 TJ 410906 […]
ശ്രീനാരായണഗുരുദേവന്‍റെ മഹാപരിനിര്‍വ്വാണം- സച്ചിദാനന്ദസ്വാമി പ്രസിഡന്‍റ് ശിവഗിരി മഠം
ശ്രീനാരായണഗുരുദേവന്‍റെമഹാപരിനിര്‍വ്വാണം സച്ചിദാനന്ദസ്വാമി പ്രസിഡന്‍റ് ശിവഗിരി മഠം ‘നാം ദൈവത്തിന്‍റെ പ്രതിപുരുഷനാകുന്നു. നമ്മുടെ ദൈവം ജ്യോതിര്‍മയമായിരിക്കുന്ന ഒരു ദിവ്യസമുദ്രമാകുന്നു, ഇതൊക്കെയും ആ നിസ്തരംഗ സമുദ്രത്തിന്‍റെ തരംഗമാകുന്നു. ഓ നാം ഇതുവരെയും ബഹിര്‍മുഖനായിരുന്നു. ഇനി അന്തര്‍മ്മുഖത്തോടു കൂടിയവനായിത്തീരുന്നു. ആ! ഇവിടം എത്രയോ ദിവ്യമായിരിക്കുന്നു. നാം ഇതുവരെയും നിന്നിരുന്നത് ഒരു ദിവ്യമായിരിക്കുന്ന കണ്ണാടിയിലാകുന്നു. ഇതു തന്നെയാണ് നമ്മുടെ ദൈവം. ഇതിനെ നാം ഇതിനുമുന്‍പില്‍ കണ്ടിരുന്നില്ല. ഇപ്പോള്‍ നമുക്കിവിടം യാതൊരു മറവും കാണുന്നില്ല. നാമും ദൈവവും ഒന്നായിരിക്കുന്നു. ഇനി നമുക്ക് വ്യവഹിക്കുന്നതിന് പാടില്ല. […]
ശ്രീനാരായണഗുരുദേവന്‍റെ 96-ാമത് മഹാസമാധിദിനാചരണം 22 ന് ശിവഗിരിയിലും ശാഖാസ്ഥാപനങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ശിവഗിരി: ശ്രീനാരായണ ഗുരുദേവന്‍റെ 96-ാമത് മഹാസമാധിദിനം സെപ്റ്റംബര്‍ 22 ന് ശിവഗിരി മഠത്തിലും ശാഖാസ്ഥാപനങ്ങളിലും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിക്കുന്നതി നുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.ശിവഗിരിയില്‍ പുലര്‍ച്ചെ അഞ്ചിന് വിശേഷാല്‍ പൂജ, ഹവനം, ഡോ. ബി. സീരപാണിയുടെ പ്രഭാഷണം. 10 ന് നടക്കുന്ന മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജ്ജ് മുഖ്യാതിഥിയായിരിക്കും. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ […]
വൃതംനോറ്റു ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട ഫാ. കെ.ജി. മനോജ് യാത്രാമദ്ധ്യേ ശിവഗിരി മഠത്തിലെത്തി
ശിവഗിരി: വൃതംനോറ്റു ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട ബാലരാമപുരം പയറ്റുവിള സ്വദേശിയായ ഫാ. കെ.ജി. മനോജ് യാത്രാമദ്ധ്യേ ശിവഗിരി മഠത്തിലെത്തി. മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമിയുടെ അനുഗ്രഹം നേടി. നേരത്തെ വൈദികമഠത്തിലെത്തിയ ഫാ. മനോജ് അവിടെ നടന്നു വരുന്ന ജപയജ്ഞത്തിലും കുറേനേരം പങ്കെടുത്തു. മഹാസമാധിയിലും, ശാരദാദേവി സന്നിധിയിലും ദര്‍ശനം നടത്തി ഗുരുപൂജാ പ്രസാദവും സ്വീകരിക്കുകയുണ്ടായി. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദസ്വാമിയേയും സന്ദര്‍ശിച്ച ശേഷമാണ് സച്ചിദാനന്ദ സ്വാമിയുമായി സംഭാഷണത്തിലേര്‍പ്പെട്ടത്. ശിവഗിരി മഠത്തിനുവേണ്ടി സച്ചിദാനന്ദ സ്വാമി ഷാള്‍ അണിയിച്ചു അദ്ദേഹത്തെ […]



